യൂജിന്‍: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രപരമായ വെള്ളി മെഡൽ നേടിയതിന് പിന്നാലെ പിന്തുണച്ച ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി അറിയിച്ച് ജാവലിൻ താരം നീരജ് ചോപ്ര. ട്വിറ്ററിലൂടെയാണ് താരത്തിന്‍റെ നന്ദി പ്രകടനം. ടൂര്‍ണമെന്‍റില്‍ മെഡല്‍ നേടിയ മറ്റ് താരങ്ങളെയും നീരജ് അഭിനന്ദിച്ചു.
''സാഹചര്യം ഒരല്‍പം മോശമായിരുന്നു. വെള്ളി മെഡല്‍ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ട്. അവിശ്വസനീയമായ മത്സരത്തിൽ ആൻഡേഴ്‌സന്‍ പീറ്റേഴ്‌സിനും ജാക്കൂബ് വാദ്‌ലെച്ചിനും അഭിനന്ദനങ്ങൾ. നാട്ടിലും ഹേവാർഡ് ഫീൽഡിലുമായി ലഭിച്ച എല്ലാവരുടെയും പിന്തുണയ്‌ക്ക് നന്ദി'', നീരജ് ട്വീറ്റ് ചെയ്‌തു.
-
Struggled a bit with the conditions, but extremely happy to win a 🥈medal for India at the #WCHOregon22. Congratulations to Anderson Peters and Jakub Vadlejch on an incredible competition.
— Neeraj Chopra (@Neeraj_chopra1) July 25, 2022 " class="align-text-top noRightClick twitterSection" data="
Thank you to everyone at home and at Hayward Field for your support. 🇮🇳 pic.twitter.com/co2mGrx3Em
">Struggled a bit with the conditions, but extremely happy to win a 🥈medal for India at the #WCHOregon22. Congratulations to Anderson Peters and Jakub Vadlejch on an incredible competition.
— Neeraj Chopra (@Neeraj_chopra1) July 25, 2022
Thank you to everyone at home and at Hayward Field for your support. 🇮🇳 pic.twitter.com/co2mGrx3EmStruggled a bit with the conditions, but extremely happy to win a 🥈medal for India at the #WCHOregon22. Congratulations to Anderson Peters and Jakub Vadlejch on an incredible competition.
— Neeraj Chopra (@Neeraj_chopra1) July 25, 2022
Thank you to everyone at home and at Hayward Field for your support. 🇮🇳 pic.twitter.com/co2mGrx3Em
യുഎസിലെ യൂജിനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടുന്ന ആദ്യ പുരുഷ താരവും രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാവാനും നീരജിന് കഴിഞ്ഞു. 2003ൽ മലയാളി ലോങ് ജമ്പ് താരം അഞ്‌ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഒരേയൊരു മെഡല്‍.
ആശങ്ക ഒഴിയുന്നു: മത്സര സമയത്ത് തന്‍റെ തുടയ്‌ക്ക് വേദന അനുഭവപ്പെട്ടതായി മെഡല്‍ നേട്ടത്തിന് പിന്നാലെ നീരജ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരത്തിന്‍റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ആശങ്കകളും ഉയര്‍ന്നു. എന്നാല്‍ താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മത്സരത്തില്‍ 90.54 മീറ്റര്‍ ദൂരത്തോടെയാണ് ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് സ്വര്‍ണം നേടിയത്. 88.09 മീറ്റര്‍ എറിഞ്ഞാണ് ചെക്ക് റിപ്പബ്ലിക്കിന്‍റെ ജാക്കൂബ് വാദ്‌ലെച്ച് വെങ്കലം സ്വന്തമാക്കിയത്.
also read: 90 മൈല്‍ വേഗം കൊതിച്ച ആന്‍ഡേഴ്‌സൺ 90 മീറ്റര്‍ ദൂരത്തേക്ക് സ്വർണ്ണം എറിഞ്ഞിട്ട കഥ