ETV Bharat / sports

കായിക രംഗത്തെ ഓസ്‌കാറിനായി ഇന്ത്യയുടെ ഗോൾഡൻ ബോയ്; ലോറസ് പുരസ്‌കാര നോമിനേഷനിൽ നീരജ് ചോപ്രയും - കായിക രംഗത്തെ ഓസ്‌കാറിനായി ഇന്ത്യയുടെ ഗോൾഡൻ ബോയ്

ടെന്നീസ് താരങ്ങളായ ഡാനിൽ മെദ്‌വദേവ്, എമ്മ റഡുകാനു എന്നിവരോടൊപ്പമാണ് നീരജും നോമിനേഷൻ നേടിയത്

Neeraj Chopra nominated for Laureus Awards  Neeraj Chopra nominated for Laureus World Breakthrough of the Year award  ലോറസ് പുരസ്‌കാര നോമിനേഷനിൽ നീരജ് ചോപ്രയും  നീരജ് ചോപ്ര ലോറസ് വേൾഡ് ബ്രേക്ക്‌ത്രൂ ഓഫ് ദ ഇയർ നോമിനേഷനിൽ  കായിക രംഗത്തെ ഓസ്‌കാറിനായി ഇന്ത്യയുടെ ഗോൾഡൻ ബോയ്  Neeraj Chopra Laureus
കായിക രംഗത്തെ ഓസ്‌കാറിനായി ഇന്ത്യയുടെ ഗോൾഡൻ ബോയ്; ലോറസ് പുരസ്‌കാര നോമിനേഷനിൽ നീരജ് ചോപ്രയും
author img

By

Published : Feb 2, 2022, 6:13 PM IST

ലണ്ടൻ: കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് 'വേൾഡ് ബ്രേക്ക്‌ത്രൂ ഓഫ് ദ ഇയർ' അവാർഡിന് നോമിനേഷൻ നേടി ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഗുസ്തി താരം വിനേഷ് ഫോഗട്ട് എന്നിവർക്ക് ശേഷം ലോറസ് നോമിനേഷൻ നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി മാറിയിരുക്കുകയാണ് നീരജ്.

ടെന്നീസ് താരങ്ങളായ ഡാനിൽ മെദ്‌വദേവ്, എമ്മ റഡുകാനു എന്നിവരോടൊപ്പമാണ് നീരജ് ചോപ്രയും പട്ടികയിൽ ഇടം നേടിയത്. ലോകത്തിലെ 1,300ലധികം സ്‌പോർട്‌സ് ജേണലിസ്റ്റുകളും പ്രക്ഷേപകരും അടങ്ങുന്ന പാനലാണ് ഈ വർഷത്തെ ലോറസ് വേൾഡ് സ്‌പോർട്‌സ് അവാർഡിനായി നോമിനികളെ തെരഞ്ഞെടുത്തത്.

ALSO READ: മാഡ്രിഡ് സ്പോർട്‌സ് പ്രസ് പുരസ്‌കാരം ബെൻസെമയ്ക്ക്

ലോകത്തെ എക്കാലത്തെയും മികച്ച കായിക ഇതിഹാസങ്ങളായ 71 താരങ്ങൾ അടങ്ങുന്ന ജൂറി വോട്ടെടുപ്പിന് ശേഷം ഏപ്രിലിൽ വിജയികളെ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം 2011 ലോകകപ്പ് വിജയത്തിന് ശേഷം സച്ചിനെ സഹതാരങ്ങൾ തോളിലേറ്റി നടക്കുന്ന ചിത്രത്തിന് 20 വർഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.