ETV Bharat / sports

'ലോകകപ്പ് ഫൈനലിനിടെയല്ല, ഞാന്‍ മത്സരിക്കുമ്പോൾ ടിവിയില്‍ കാണിക്കൂ: നീരജ് ചോപ്ര - ഏകദിന ലോകകപ്പ് 2023

Neeraj Chopra Cricket World Cup 2023: ഏകദിന ലോകകപ്പ് ഫൈനലിനിടെ ടെലിവിഷന്‍ കാണിക്കാത്തത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ച് നീരജ് ചോപ്ര.

Neeraj Chopra on Cricket World Cup 2023 Final  Neeraj Chopra  India vs Australia  India vs Australia final in World Cup 2023  Cricket World Cup 2023  നീരജ് ചോപ്ര  നീരജ് ചോപ്ര ഏകദിന ലോകകപ്പ് 2023  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍ 2023
Neeraj Chopra Cricket World Cup 2023 India vs Australia Final
author img

By ETV Bharat Kerala Team

Published : Dec 5, 2023, 2:27 PM IST

ബെംഗലൂരു: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ മത്സരങ്ങള്‍ കാണാനായി വിവിധ തുറകളില്‍ നിന്നുമുള്ള പ്രമുഖരുടെ ഒഴുക്കാണ് കാണാന്‍ കഴിഞ്ഞത്. അഹമ്മദാബാദിലെ നരേന്ദമോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിലേക്ക് എത്തിയപ്പോള്‍ വിഐപികള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയും (Neeraj Chopra) ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ താരം വന്നത് തന്നെ അധികം ആരും അറിഞ്ഞിരുന്നില്ല.

മത്സരത്തിനിടെ നീരജിനെ ഒരിക്കലും ബ്രോഡ്‌കാസ്റ്റര്‍മാര്‍ സ്‌ക്രീനില്‍ കാണിക്കാത്തതായിരുന്നു ഇതിന് കാരണം. ഇപ്പോഴിതാ ഇതു സംബന്ധിച്ച ചോദ്യത്തിന് ഏറെ ശ്രദ്ധേയമായ മറുപടി നല്‍കിയിരിക്കുകയാണ് 25-കാരന്‍. അതില്‍ തനിക്ക് ഒരു പ്രശ്‌നമില്ലെന്നും താന്‍ മത്സരിക്കുന്നത് കാണിക്കുന്നതിനാണ് ആഗ്രഹിക്കുന്നതെന്നുമാണ് നീരജ് പറഞ്ഞത്. (Neeraj Chopra On Not Being Shown On TV During Cricket World Cup 2023 India vs Australia Final)

"എനിക്ക് ബ്രോഡ്‌കാസ്റ്റര്‍മാരോട് പറയാനുള്ളത്, ഞാന്‍ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ അതു കാണിക്കണമെന്നാണ്. നേരത്തെ ഡയമണ്ട് ലീഗില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ ശരിയായ രീതിയില്‍ ആയിരുന്നില്ല അവരത് സംപ്രേഷണം ചെയ്‌തത്. മത്സരത്തിന് ശേഷം അതിന്‍റെ ഹൈലൈറ്റ്സ് കാണിക്കുകയായിരുന്നു.

ആദ്യ ശരിയാക്കേണ്ട കാര്യം അതാണ്. ഞാന്‍ അഹമ്മദാബാദിലേക്ക് പോയത് മത്സരം കാണാനാണ്. ഒരു സാധാരണ ആരാധകനായി ഞാനത് ശരിക്കും ആസ്വദിക്കുകയും ചെയ്തു. മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും എനിക്ക് കൂടുതല്‍ സന്തോഷമായേനേ.

പക്ഷെ , സ്റ്റാന്‍ഡില്‍ എനിക്ക് ചില നല്ല നിമിഷങ്ങളുണ്ടായിരുന്നു. ക്യാമറ എന്‍റെ നേരെ തിരിക്കണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ആ ചിന്ത ഒരിക്കല്‍ പോലും എന്‍റെ മനസിലേക്ക് വന്നിട്ടേയില്ല" - നീരജ് ചോപ്ര പറഞ്ഞു.

അതേസമയം 2020-ലെ ടോക്കിയോ ഒളിമ്പിക്‌സിലാണ് നീരജ് ഇന്ത്യയ്‌ക്കായി സ്വര്‍ണം എറിഞ്ഞിട്ടത്. തുടര്‍ന്ന് അന്താരാഷ്‌ട്ര തലത്തില്‍ നിരവധി മെഡലുകളാണ് താരം ഇന്ത്യയ്‌ക്കായി വാരിക്കൂട്ടിയത്. അവസാനമായി ഏഷ്യന്‍ ഗെയിംസിലാണ് നീരജ് ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയത്.

ചൈനയിലെ ഹാങ്‌ചോയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 88.88 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്. ഈ സീസണിലെ താരത്തിന്‍റെ ഏറ്റവും മികച്ച ദൂരമാണിത്. 2018-ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും താരം സ്വര്‍ണനേട്ടം നടത്തിയിരുന്നു. ഇതിന് പിന്നാലെ ലോകത്തിലെ മികച്ച പുരുഷ അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന് നീരജ് ചോപ്ര നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്‌തു. (Neeraj Chopra Nominated For Male Athlete of Year Award). ആകെ 11 പേരടങ്ങിയ പട്ടികയിലാണ് നീരജും ഇടംപിടിച്ചിരിക്കുന്നത് (Male Athlete of the Year Award 2023). പ്രസ്‌തുത നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ്.

ALSO READ: വിന്‍ഡീസിന്‍റെ തല്ലുകൊണ്ട് തളര്‍ന്ന് സാം കറന്‍; തലയിലായത് മോശം റെക്കോഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.