ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ (World athletics championships) സ്വര്‍ണമെറിഞ്ഞിട്ട് ചരിത്രം തീര്‍ത്തിരിക്കുകയാണ് ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര (Neeraj Chopra). പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ 88.17 മീറ്റര്‍ എറിഞ്ഞാണ് നീരജ് 'സുവര്‍ണ ദൂരം' കണ്ടെത്തിയത് (Neeraj Chopra Wins Gold World Athletics Championships). ഇതാദ്യമായാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ ഒരു ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നത് (Neeraj Chopra becomes first Indian to win gold at World Athletics Championships).
ഫൈനലില്‍ പാകിസ്ഥാന്‍ താരം അർഷാദ് നദീമിന്‍റെ (Arshad Nadeem) വെല്ലുവിളി മറികടന്നാണ് നീരജ് ഒന്നാം സ്ഥാനത്ത് എത്തിയത്. നീരജിന് ഇതേവരെ കഴിയാത്ത 90 മീറ്റര്‍ ബെഞ്ച് മാര്‍ക്ക് പിന്നിട്ട താരമാണ് അർഷാദ് നദീം. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നു താരത്തിന്‍റെ മിന്നും പ്രകടനം. ഇതോടെ അർഷാദ് നദീം ഇന്ത്യന്‍ താരത്തിന് ഭീഷണിയാവുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നെങ്കിലും വിജയം നീരജിനൊപ്പം നിന്നു.
87.82 മീറ്റർ ദൂരമാണ് പാക് താരത്തിന് നേടാന്‍ കഴിഞ്ഞത്. 86.67 മീറ്റര്‍ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാൽഡെജ് ആണ് വെങ്കലം നേടിയത്. ഇപ്പോഴിതാ മത്സരത്തിന് ശേഷമുള്ള നീരജിന്‍റെ പ്രവര്‍ത്തിക്ക് കയ്യടിക്കുകയാണ് ആരാധകര്‍. വിജയത്തിന് ശേഷം ഫോട്ടോയ്‌ക്ക് പോസ് ചെയ്യവെ ഒപ്പമില്ലാതിരുന്ന അർഷാദ് നദീമിനെ വിളിച്ച് ഒപ്പം കൂട്ടുകയായിരുന്നു 25കാരനായ നീരജ് ചെയ്‌തത്. ഇതിന്‍റ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് (Neeraj Chopra Arshad Nadeem viral video). കളിക്കളത്തില്‍ ചിരവൈരികളെങ്കിലും പുറത്ത് സ്‌നേഹം മാത്രമെന്ന് തെളിയിക്കുന്നതാണ് നീരജിന്‍റെ പ്രവര്‍ത്തിയെന്നാണ് ആരാധകര്‍ പറയുന്നത്.
-
Watch Neeraj Chopra inviting Silver medalist Arshad Nadeem (likely without flag) under Bharat's 🇮🇳 #AkhandBharat pic.twitter.com/Hy9OlgKpTE
— Megh Updates 🚨™ (@MeghUpdates) August 28, 2023 " class="align-text-top noRightClick twitterSection" data="
">Watch Neeraj Chopra inviting Silver medalist Arshad Nadeem (likely without flag) under Bharat's 🇮🇳 #AkhandBharat pic.twitter.com/Hy9OlgKpTE
— Megh Updates 🚨™ (@MeghUpdates) August 28, 2023Watch Neeraj Chopra inviting Silver medalist Arshad Nadeem (likely without flag) under Bharat's 🇮🇳 #AkhandBharat pic.twitter.com/Hy9OlgKpTE
— Megh Updates 🚨™ (@MeghUpdates) August 28, 2023
ഫൈനലില്‍ മോശം തുടക്കമായിരുന്നു നീരജിന് ലഭിച്ചത്. താരത്തിന്‍റെ ആദ്യ ശ്രമം ഫൗളായി. എന്നാല്‍ രണ്ടാമത്തെ ശ്രമത്തില്‍ 88.17 മീറ്ററിലേക്ക് കുതിക്കാന്‍ നീരജിന് കഴിഞ്ഞു. മൂന്നാം ശ്രമത്തില്‍ 86.32 മീറ്ററാണ് നീരജ് കണ്ടെത്തിയത്. ഈ റൗണ്ടിലാണ് അര്‍ഷ് നദീമിന്‍റെ ഏറ്റവും മിച്ച ത്രോ വന്നത്. തുടര്‍ന്നുള്ള ശ്രമങ്ങളില്‍ 84.64, 87.73, 83.98 എന്നിങ്ങനെയാണ് നീരജ് എറിഞ്ഞത്.
-
Neeraj Chopra got the Gold 🥇 Medal and Arshad Nadeem grabbed Silver 🥈 Medal.
— Haqeeq Ahmed (@eyemHaqeeq) August 27, 2023 " class="align-text-top noRightClick twitterSection" data="
Congratulations to both Arshad Nadeem and Neeraj Chopra.#NeerajChopra #ArshadNadeem #WorldAthleticsChamps #WorldAthleticsChampionships2023 #WorldAthleticsChamps #GoldMedal #Silvermedal #Champions pic.twitter.com/NbRTH1gWvO
">Neeraj Chopra got the Gold 🥇 Medal and Arshad Nadeem grabbed Silver 🥈 Medal.
— Haqeeq Ahmed (@eyemHaqeeq) August 27, 2023
Congratulations to both Arshad Nadeem and Neeraj Chopra.#NeerajChopra #ArshadNadeem #WorldAthleticsChamps #WorldAthleticsChampionships2023 #WorldAthleticsChamps #GoldMedal #Silvermedal #Champions pic.twitter.com/NbRTH1gWvONeeraj Chopra got the Gold 🥇 Medal and Arshad Nadeem grabbed Silver 🥈 Medal.
— Haqeeq Ahmed (@eyemHaqeeq) August 27, 2023
Congratulations to both Arshad Nadeem and Neeraj Chopra.#NeerajChopra #ArshadNadeem #WorldAthleticsChamps #WorldAthleticsChampionships2023 #WorldAthleticsChamps #GoldMedal #Silvermedal #Champions pic.twitter.com/NbRTH1gWvO
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സിന്‍റെ യൂജിനില്‍ നടന്ന കഴിഞ്ഞ പതിപ്പില്‍ വെള്ളിയായിരുന്നു നീരജിന്‍റെ നേട്ടം. ഇക്കുറി അത് സ്വര്‍ണത്തിലേക്ക് എത്തിക്കാന്‍ നീരജിന് കഴിയുമോയെന്നായിരുന്നു ആരാധകലോകം ഉറ്റുനോക്കിയിരുന്നത്. 27 താരങ്ങളായിരുന്നു ഇക്കുറി ബുഡാപെസ്റ്റില്‍ മത്സരിക്കാന്‍ എത്തിയത്. ഇവരെ എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് യോഗ്യതാറൗണ്ട് മത്സരങ്ങള്‍ നടന്നത്.
ഗ്രൂപ്പ് എയിലായിരുന്നു നീരജ് ചോപ്ര മത്സരിക്കാന്‍ ഇറങ്ങിയത്. 83 മീറ്ററായിരുന്നു ഫൈനലിലേക്കുള്ള ഓട്ടോമാറ്റിക് ക്വാളിഫിക്കേഷന്‍ മാര്‍ക്ക്. തന്‍റെ ആദ്യ ശ്രമത്തില്‍ തന്നെ 88.77 മീറ്റർ ദൂരം എറിഞ്ഞ താരം ഫൈനലിന് ടിക്കറ്റുറപ്പിക്കുകയും ചെയ്‌തിരുന്നു. ഇതോടെ 2024ല്‍ പാരിസില്‍ നടക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പിക്കാനും 25കാരന് കഴിഞ്ഞു. ഗ്രൂപ്പ് ബിയില്‍ മത്സരിച്ച അര്‍ഷാദ് നദീം 86.79 മീറ്റര്‍ ദൂരമായിരുന്നു കണ്ടെത്തിയത്.