ETV Bharat / sports

ദേശീയ ഗെയിംസ്: ഫുട്‌ബോളില്‍ മെഡല്‍ നേടാന്‍ കേരളം ഇന്നിറങ്ങും, ഫൈനലില്‍ എതിരാളി ബംഗാള്‍

സെമി ഫൈനല്‍ മത്സരത്തില്‍ കര്‍ണാടകയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയാണ് കേരളം ഫൈനലിന് യോഗ്യത നേടിയത്

ദേശീയ ഗെയിംസ്  ദേശീയ ഗെയിംസ് പുരുഷ ഫുട്‌ബോള്‍  ദേശീയ ഗെയിംസ് ഫുട്‌ബോള്‍  കേരളം  ബംഗാള്‍  national games  national games football final  national games football  kerala vs bengal
ദേശീയ ഗെയിംസ്: ഫുട്‌ബോളില്‍ മെഡല്‍ നേടാന്‍ കേരളം ഇന്നിറങ്ങും, ഫൈനലില്‍ എതിരാളി ബംഗാള്‍
author img

By

Published : Oct 11, 2022, 7:45 AM IST

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസ് ഫുട്ബോളില്‍ മെഡല്‍ നേടാന്‍ കേരളം ഇന്നിറങ്ങും. ഫൈനലില്‍ പശ്ചിമ ബംഗാള്‍ ആണ് കേരളത്തിന്‍റെ എതിരാളി. അഹമ്മദാബാദിലാണ് മത്സരം.

കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ കേരളം കര്‍ണാടകയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ ബംഗാള്‍ സര്‍വീസസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. കര്‍ണാടകയ്‌ക്കെതിരെ മുഹമ്മദ് ആഷിഖ് നേടിയ ഗോളിലൂടെ രണ്ടാം മിനിറ്റില്‍ കേരളം മുന്നിലെത്തി.

ഗില്‍ ജെറീറ്റോയ്ക്ക് വലത് വിങില്‍ നല്‍കിയ ത്രൂ പാസ് വീണ്ടും സ്വീകരിച്ചായിരുന്നു ആഷിഖിന്‍റെ ഗോള്‍. ആദ്യ ഗോള്‍ വീണതിന് ശേഷം മത്സരത്തില്‍ പാസിങിലും പന്തടക്കത്തിലും കര്‍ണാടകയാണ് ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തോടെ കേരളം ലീഡുയര്‍ത്തി.

54-ാം മിനിറ്റില്‍ മുഹമ്മദ് പാറോക്കോട്ടിലിന്‍റെ പാസില്‍ നിന്ന് പി അജീഷാണ് കേരളത്തിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ദേശീയ ഗെയിംസ് ഫുട്‌ബോള്‍ ഫൈനലിന് കേരളം യോഗ്യത നേടുന്നത്. 1997ലായിരുന്നു കേരളത്തിന്‍റെ അവസാന കിരീടനേട്ടം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.