മാഡ്രിഡ് : ഏറെ നാളായി വലയ്‌ക്കുന്ന പരിക്കിന് പിന്നാലെ മാഡ്രിഡ് ഓപ്പണിന്‍റെ രണ്ടാം റൗണ്ടില്‍ തോല്‍വി വഴങ്ങിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്ക പുറത്തായിരുന്നു. സ്‌പാനിഷ് താരം സാറ സോറിബ്‌സ് ടോർമൊയോടായിരുന്നു ജപ്പാന്‍ താരത്തിന്‍റെ പരാജയം. ഇതിന് പിന്നാലെ നടക്കാനിരിക്കുന്ന വിംബിൾഡണിനായുള്ള തന്‍റെ പദ്ധതികള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നവോമി.
വിംബിൾഡണില്‍ താന്‍ മിക്‌സ്‌ഡ് ഡബിള്‍സ് വിഭാഗത്തിലാണ് മത്സരിക്കുകയെന്നാണ് നവോമി ഒസാക്ക വെളിപ്പെടുത്തിയിരിക്കുന്നത്. മാഡ്രിഡിലെ തന്‍റെ രണ്ട് മത്സരങ്ങളിൽ മെച്ചപ്പെട്ട നെറ്റ് ഗെയിം താരം പുറത്തെടുത്തിരുന്നു. മുൻകാലങ്ങളിൽ, ബാക്ക്‌ഹാൻഡ് വോളിയ്‌ക്കായി രണ്ട് കൈകളും ഉപയോഗിച്ചിരുന്ന താരം മാഡ്രിഡിൽ ഒരു കൈമാത്രമാണ് കൂടുതല്‍ ഉപയോഗപ്പെടുത്തിയത്.
"വിംബിൾഡണിൽ മിക്‌സ്‌ഡ് ഡബിൾസ് കളിക്കാൻ പോകുന്നതിനാൽ എന്‍റെ നെറ്റ് ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ശരിക്കും ശ്രമിക്കുന്നത്. എനിക്കറിയാം, ഇത് തീര്‍ച്ചയായും ഞെട്ടിപ്പിക്കുന്നതാണെന്ന്, അല്ലേ?, ഞാനും ഇതേ അവസ്ഥയിലാണ്. " ഒസാക്ക വെളിപ്പെടുത്തി.
ആരാണ് തന്‍റെ ഡബിള്‍സ് പങ്കാളിയെന്ന് വെളിപ്പെടുത്താന്‍ 24കാരിയായ താരം തയ്യാറായില്ല. സമയമാകുമ്പോള്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിലാണ് രസമെന്നും അത് ആരാണെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
also read: കുല്‍ദീപിന്‍റെ തിരിച്ചുവരവ്, എല്ലാത്തിനും കാരണം രോഹിത് ശർമയെന്ന് ബാല്യകാല പരിശീലകൻ
തന്‍റെ പങ്കാളിക്ക് ഒരു ബാധ്യതയാകാതിരിക്കാനാണ് ശ്രമമെന്നും നവോമി പറഞ്ഞു. മാഡ്രിഡിലെ ആദ്യ മത്സരത്തിന് പിന്നാലെ പരിക്ക് തന്നെ വീണ്ടും വലയ്‌ക്കുന്നതായി നവോമി തുറന്നുപറഞ്ഞിരുന്നു.