കാലിഫോര്‍ണിയ : മിയാമി മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്‍റിൽ നിന്ന് പിന്മാറി സ്‌പാനിഷ് സൂപ്പർതാരം റാഫേല്‍ നദാല്‍. ഫ്രഞ്ച് ഓപ്പണിന് മുന്‍പായി കളിമണ്‍ കോര്‍ട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് നദാല്‍ ടൂര്‍ണമെന്‍റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
കൊവിഡ് വാക്‌സിൻ എടുക്കാത്തതിനാൽ അമേരിക്കയിലേക്ക് യാത്രാവിലക്കുള്ള നൊവാക് ജോക്കോവിച്ച്, ഇന്ത്യൻ വെൽസിലോ മിയാമി ഓപ്പണിലോ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നദാലിന്‍റെയും പിൻമാറ്റം.
2022-ല്‍ തകര്‍പ്പന്‍ ഫോമിലുള്ള നദാല്‍ നിലവില്‍ ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്‍റിൽ പങ്കെടുക്കുകയാണ്. സെബാസ്റ്റ്യന്‍ കോര്‍ഡയെ തകര്‍ത്ത് നദാല്‍ ടൂര്‍ണമെന്‍റിന്‍റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.
-
Rafael Nadal announced Saturday that he will sit out this year's ATP Masters tournament in Miami, but will still try to continue his so-far undefeated 2022 season at Indian Wells this weekhttps://t.co/p6ekyxFxed
— AFP News Agency (@AFP) March 12, 2022 " class="align-text-top noRightClick twitterSection" data="
">Rafael Nadal announced Saturday that he will sit out this year's ATP Masters tournament in Miami, but will still try to continue his so-far undefeated 2022 season at Indian Wells this weekhttps://t.co/p6ekyxFxed
— AFP News Agency (@AFP) March 12, 2022Rafael Nadal announced Saturday that he will sit out this year's ATP Masters tournament in Miami, but will still try to continue his so-far undefeated 2022 season at Indian Wells this weekhttps://t.co/p6ekyxFxed
— AFP News Agency (@AFP) March 12, 2022
ALSO READ: പ്രീമിയര്‍ ലീഗില്‍ വമ്പൻമാർ കളത്തിലിറങ്ങും ; ആഴ്‌സനൽ ലെസ്റ്ററിനെയും ചെൽസി ന്യൂകാസിലിനെയും നേരിടും
ഈ വര്‍ഷം ഒരു മത്സരത്തില്‍ പോലും നദാല്‍ തോറ്റിട്ടില്ല. ആകെ കളിച്ച 15 മത്സരങ്ങളിലും വിജയിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ രണ്ട് സെറ്റിന് പിന്നിട്ടുനിന്നിട്ടും ഡാനില്‍ മെദ്‌വദേവിനെ തകര്‍ത്ത് നദാല്‍ കരിയറിലെ 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിരുന്നു.
35 വയസ്സുകാരനായ നദാല്‍ കാല്‍പാദത്തിലേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാതെയാണ് കളിക്കുന്നത്. ഈ പരിക്കും ടൂര്‍ണമെന്‍റിൽ നിന്നും വിട്ടുനില്‍ക്കാന്‍ താരത്തെ പ്രേരിപ്പിച്ചു.