കാലിഫോർണിയ: റെയ്‌ലി ഒപെൽകയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് റാഫേൽ നദാൽ ഇന്ത്യൻ വെൽസിന്‍റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 7-6 (7-3), 7-6 (7-5) എന്ന സ്‌കോറിനാണ് സ്‌പാനിഷ് താരം ജയം സ്വന്തമാക്കിയത്.
ഒപെൽകയെക്കെതിരായ ജയത്തോടെ തന്‍റെ തുടർച്ചയായ 18-ാം വിജയം സ്വന്തമാക്കിയ റാഫേൽ നദാൽ, എടിപി ടൂർണമെന്‍റ് ചരിത്രത്തിൽ ഒരു സീസണിൽ കുടുതൽ ജയം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി. നദാലിന് മുൻപ് ഈ നേട്ടത്തിലെത്തിയത് സെർബിയൻ താരമായ നൊവാക് ജോക്കോവിച്ചാണ്.
-
His best start to a season yet 💪
— ATP Tour (@atptour) March 16, 2022 " class="align-text-top noRightClick twitterSection" data="
With his win over Opelka, Rafael Nadal becomes the second player to start a season 18-0 since 1990 🔥 @RafaelNadal | @BNPPARIBASOPEN | #IndianWells pic.twitter.com/m7r9ItDY11
">His best start to a season yet 💪
— ATP Tour (@atptour) March 16, 2022
With his win over Opelka, Rafael Nadal becomes the second player to start a season 18-0 since 1990 🔥 @RafaelNadal | @BNPPARIBASOPEN | #IndianWells pic.twitter.com/m7r9ItDY11His best start to a season yet 💪
— ATP Tour (@atptour) March 16, 2022
With his win over Opelka, Rafael Nadal becomes the second player to start a season 18-0 since 1990 🔥 @RafaelNadal | @BNPPARIBASOPEN | #IndianWells pic.twitter.com/m7r9ItDY11
ഇന്ത്യൻ വെൽസിൽ മൂന്ന് തവണ ജേതാവായ നദാൽ ക്വാർട്ടറിൽ ഓസ്‌ട്രേലിയൻ താരമായ നിക്ക് കിർഗിയോസിനെ നേരിടും. പ്രീ - ക്വാർട്ടറിൽ തന്‍റെ എതിരാളിയായിരുന്ന പത്താം സീഡായ ജാനിക് സിന്നർ അസുഖം കാരണം പിന്മാറിയതിനെത്തുടർന്നാണ് കിർഗിയോസ് ക്വാർട്ടറിലെത്തിയത്.
2019 ൽ വാഷിംഗ്‌ടൺ ഓപ്പണിൽ കിരീടം നേടിയതിന് ശേഷം കിർഗിയോസിന്‍റെ ആദ്യ എടിപി ടൂർ ക്വാർട്ടർ ഫൈനലാണിത്.
ALSO READ: ഐഎസ്‌എല്‍ ഫൈനല്‍: കൊമ്പൻമാർക്ക് എതിരാളികൾ ഹൈദരാബാദ് എഫ്‌സി