റിയാദ് : 2023 അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഈ വര്‍ഷം കൂടുതല്‍ ഗോളുകളെന്ന നേട്ടം (Most Goals In 2023) സ്വന്തമാക്കി സൗദി അറേബ്യന്‍ ക്ലബ് അല്‍ നസ്‌റിന്‍റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബയേണ്‍ മ്യൂണിക്കിന്‍റെ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഹാരി കെയ്‌ന്‍ (Harry Kane), പിഎസ്‌ജിയുടെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ (Kylian Mbappe) എന്നിവരെ പിന്നിലാക്കിയാണ് 38കാരനായ റൊണാള്‍ഡോ ഈ വര്‍ഷം കൂടുതല്‍ ഗോളുകള്‍ നേടിയ താരമായത്. 54 ഗോളുകളാണ് റൊണാള്‍ഡോ 2023ല്‍ അടിച്ചുകൂട്ടിയത്.
ഇത് അഞ്ചാമത്തെ പ്രാവശ്യമാണ് റൊണാള്‍ഡോ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമാകുന്നത്. നേരത്തെ നാല് പ്രാവശ്യവും സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡിനായി 2011ല്‍ 60 ഗോളും 2013ല്‍ 63 ഗോളും 2014ല്‍ 61 ഗോളും 2015ല്‍ 57 ഗോളും നേടിയാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്.
-
38-year-old Cristiano Ronaldo is still on top in 2023 👑 pic.twitter.com/SoyjjZcOZv
— B/R Football (@brfootball) December 30, 2023 " class="align-text-top noRightClick twitterSection" data="
">38-year-old Cristiano Ronaldo is still on top in 2023 👑 pic.twitter.com/SoyjjZcOZv
— B/R Football (@brfootball) December 30, 202338-year-old Cristiano Ronaldo is still on top in 2023 👑 pic.twitter.com/SoyjjZcOZv
— B/R Football (@brfootball) December 30, 2023
ഈ വര്‍ഷം അല്‍ നസ്റിനായി 44 ഗോളുകളാണ് റൊണാള്‍ഡോ നേടിയത് (Cristiano Ronaldo Goals For Al Nassr In 2023). സൗദി പ്രോ ലീഗില്‍ അല്‍ താവൂനെതിരായ മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിലായിരുന്നു താരം ഈ വര്‍ഷത്തെ അവസാന ഗോള്‍ സ്വന്തമാക്കിയത്. രാജ്യാന്തര ഫുട്‌ബോളില്‍ പോര്‍ച്ചുഗലിനായി 10 ഗോളുകളാണ് ഈ വര്‍ഷം റൊണാള്‍ഡോ എതിര്‍ വലയിലെത്തിച്ചത് (Cristiano Ronaldo International Goals In 2023).
-
The top scorer of 2023 with 54 goals: 38-year-old Cristiano Ronaldo 🍷🐐 pic.twitter.com/z5nyCVEgja
— ESPN FC (@ESPNFC) December 30, 2023 " class="align-text-top noRightClick twitterSection" data="
">The top scorer of 2023 with 54 goals: 38-year-old Cristiano Ronaldo 🍷🐐 pic.twitter.com/z5nyCVEgja
— ESPN FC (@ESPNFC) December 30, 2023The top scorer of 2023 with 54 goals: 38-year-old Cristiano Ronaldo 🍷🐐 pic.twitter.com/z5nyCVEgja
— ESPN FC (@ESPNFC) December 30, 2023
അതേസമയം, ഈ വര്‍ഷത്തെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ റൊണാള്‍ഡോയ്‌ക്ക് പിന്നിലായി രണ്ടാം സ്ഥാനത്തുള്ള ഹാരി കെയ്‌നും കിലിയന്‍ എംബാപ്പെയും 52 ഗോളുകളാണ് നേടിയത്. ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം, ബയേണ്‍ മ്യൂണിക്ക് ഇംഗ്ലണ്ട് ടീമുകള്‍ക്ക് വേണ്ടിയാണ് കെയ്‌ന്‍ ഗോള്‍ അടിച്ചുകൂട്ടിയത്. വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ടോട്ടന്‍ഹാമിനൊപ്പം ഉണ്ടായിരുന്ന താരം അവര്‍ക്കായി നേടിയത് 18 ഗോളാണ്. ബയേണിനൊപ്പം 25 ഗോളടിച്ച കെയ്‌ന്‍ ഇംഗ്ലണ്ടിനായി നേടിയത് 9 ഗോളാണ് (Harry Kane Goals In 2023).
പിഎസ്‌ജിക്കായി 42 ഗോളടിച്ച എംബാപ്പെ ഫ്രാന്‍സിന് വേണ്ടിയാണ് 10 ഗോളുകള്‍ ഈ വര്‍ഷം അടിച്ചത് (Kylian Mbappe Goals In 2023). മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലന്‍ഡാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. 50 ഗോളാണ് താരം ഈ വര്‍ഷം അടിച്ചത് (Eriling Haaland Goals In 2023). അതേസമയം, അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഈ വര്‍ഷം 28 ഗോളുകള്‍ മാത്രമാണ് നേടിയത് (Lionel Messi Goals In 2023).
Also Read : മേജര്‍ ലീഗ് സോക്കറിലേക്ക് ഹ്യൂഗോ ലോറിസും, ടോട്ടന്‍ഹാമിനായി ഇന്ന് അവസാന മത്സരം