ETV Bharat / sports

'ജനകോടികൾക്കൊപ്പം, പ്രാർഥനകളോടെ' ; മഞ്ഞപ്പടയ്‌ക്ക് ആശംസകളുമായി മോഹന്‍ലാല്‍ - ഐഎസ്എല്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്നത്

MOHANLAL  MOHANLAL WISHES KERALA BLASTERS FOR ISL FINAL MATCH WITH HYDERABAD FC  KERALA BLASTERS vs HYDERABAD FC  ISL  ISL FINAL  കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍  ഐഎസ്എല്‍
'ജനകോടികൾക്കൊപ്പം, പ്രാർത്ഥനയോടെ, ആശംസകളോടെ'; മഞ്ഞപ്പടയ്‌ക്ക് ആശംസകളുമായി മോഹന്‍ലാല്‍
author img

By

Published : Mar 20, 2022, 5:33 PM IST

കൊച്ചി : ഐഎസ്എല്‍ ഫൈനലിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.

'ആവേശത്തിരയിൽ കേരളം നിറഞ്ഞാടുമ്പോൾ, മലയാള മനസ്സുകളിൽ പ്രതീക്ഷയുടെ കാൽപ്പന്തുരുളുമ്പോൾ, മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികൾക്കൊപ്പം, പ്രാർഥനയോടെ, ആശംസകളോടെ' - മോഹന്‍ലാല്‍ കുറിച്ചു.

നേരത്തെ മമ്മൂട്ടിയും ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. 'കാല്‍പ്പന്തിന്‍റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരളദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റേതാകട്ടെ. പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍' എന്നായിരുന്നു മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

കലാശപ്പോരില്‍ ഹൈദരാബാദ് എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളി. രാത്രി 7.30ന് ഫത്തോഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക. ഇരു ടീമുകളും കന്നി കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നതെങ്കിലും ഹൈദരാബാദിന് ആദ്യ ഫൈനലും ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ഫൈനലുമാണിത്. നേരത്തെ 2014, 2016 വര്‍ഷങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയിരുന്നുവെങ്കിലും എടികെ മോഹന്‍ ബഗാനോട് തോല്‍വി വഴങ്ങി.

also read: സുരേഷ് റെയ്‌നയ്ക്ക് മാലിദ്വീപ് സര്‍ക്കാരിന്‍റെ ആദരം

ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത്. അതേസമയം കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് കലാശപ്പോരിന് യോഗ്യത നേടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.