ഡല്‍ഹി: മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അർജുന പുരസ്‌കാരം. ഏഷ്യൻ ഗെയിംസ് സ്വർണ മെഡല്‍ ജേതാവാണ്. 400 മീറ്ററില്‍ ദേശീയ റെക്കോഡ് നേട്ടത്തിന് പിന്നാലെയാണ് അവാർഡ് നേട്ടം.
കഴിഞ്ഞ ഏഷ്യൻ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. 4X100 റിലേയിലും മിക്‌സഡ് റിലേയിലും അനസ് വെള്ളിമെഡല്‍ സ്വന്തമാക്കിയിരുന്നു. കുറച്ചുദിവസങ്ങൾക്ക് മുമ്പ് മിക്‌സഡ് റിലേയില്‍ സ്വർണം നേടിയ ടീമിനെ അയോഗ്യരാക്കിയതോടെ അനസ് അംഗമായ ടീമിന് സ്വർണം ലഭിച്ചു.
400 മീറ്ററില്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യൻ പുരുഷതാരമാണ് അനസ്. കഴിഞ്ഞ നാല് വർഷത്തെ പ്രകടനമാണ് അർജുന പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. 1994 സെപ്‌തംബർ 17ന് കൊല്ലം ജില്ലയിലെ നിലമേലിലാണ് മുഹമ്മദ് അനസ് ജനിച്ചത്.