ETV Bharat / sports

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മില്‍ഖ സിങ് ആശുപത്രി വിട്ടു

author img

By

Published : May 30, 2021, 10:48 PM IST

വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മില്‍ഖയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Milkha Singh  മില്‍ഖ സിങ് ആശുപത്രി വിട്ടു  Milkha Singh discharged from hospital  കുടുംബത്തിന്‍റെ അഭ്യര്‍ഥന  മില്‍ഖ സിങ്
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മില്‍ഖ സിങ് ആശുപത്രി വിട്ടു

ചണ്ഡീഗഢ്: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ സ്പ്രിന്‍റ് ഇതിഹാസം മില്‍ഖാ സിങ് ആശുപത്രി വിട്ടു. 91 കാരനായ മില്‍ഖയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ കുടുംബത്തിന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.

അതേസമയം കൊവിഡ് ബാധിച്ച മില്‍ഖയുടെ ഭാര്യ നിര്‍മല്‍ കൗര്‍ ചണ്ഡീഗഢിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് നിര്‍മലിനെ ശനിയാഴ്ച ഐസിയുവിലേക്ക് മാറ്റിയിരുന്നു. നിര്‍മലിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

also read: ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെള്ളി

മെയ് 20-നാണ് മില്‍ഖ സിങ്ങിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചണ്ഡീഗഢിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന താരത്തിന് ന്യൂമോണിയയും ബാധിച്ചിരുന്നു. വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മില്‍ഖയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.