ETV Bharat / sports

മിൽ‌ഖ സിങ്ങിന്‍റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

author img

By

Published : Jun 19, 2021, 8:06 PM IST

ഇതിഹാസത്തോടുള്ള ബഹുമാന സൂചകമായി പഞ്ചാബില്‍ ഒരുദിവസത്തെ ദുഃഖാചരണവും പൊതുഅവധിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

Milkha Singh  state honours  മിൽ‌ഖ സിങ്ങിന്‍റെ ഭൗതിക ശരീരം  മിൽ‌ഖ സിങ്  പഞ്ചാബ് സര്‍ക്കാര്‍  Kiren Rijiju  അമരീന്ദർ സിങ്
മിൽ‌ഖ സിങ്ങിന്‍റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു

ചണ്ഡീഗഢ്: ഇതിഹാസ സ്പ്രിന്‍റര്‍ മിൽ‌ഖ സിങ്ങിന്‍റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കുടുംബാംഗങ്ങളുടൊപ്പം കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, പഞ്ചാബ് ഗവർണറും ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററുമായ വിപി സിങ് ബദ്‌നോർ, പഞ്ചാബ് ധനമന്ത്രി മൻ‌പ്രീത് സിങ് ബാദൽ, ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഇതിഹാസത്തോടുള്ള ബഹുമാന സൂചകമായി പഞ്ചാബില്‍ ഒരുദിവസത്തെ ദുഃഖാചരണവും പൊതുഅവധിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മിൽഖയുടെ സ്മരണാര്‍ത്ഥം പട്യാലയിലെ സ്പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ മിൽഖ സിങ് ചെയർ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. മിൽഖയുടെ വിയോഗം വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്‍റെ ജീവിതം യുവ തലമുറക്ക് പ്രചോദനമാകുമെന്നും അമരീന്ദർ സിങ് പറഞ്ഞു.

also read: 'മികവിലേക്ക് ലക്ഷ്യം വെയ്ക്കാന്‍ രാജ്യത്തെ പ്രചോദിപ്പിച്ച ജീവിതം' മില്‍ഖയ്ക്ക് അനുശോചനവുമായി കോലി

ചണ്ഡിഗഡിലെ പിജിഎം ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി 11.30നാണ് 91കാരനായ മില്‍ഖ മരണത്തിന് കീഴടങ്ങിയത്. കൊവിഡ് ബാധയെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്‍റെ ഭാര്യ നിർമൽ കൗറും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഇന്നത്തെ പാകിസ്ഥാനിലെ ഗോപിന്ദപുരയിൽ ജനിച്ച മിൽഖ സിങ് 400 മീറ്റർ വിഭാഗത്തിൽ എഷ്യൻ ഗെയിംസിലും കോമണ്‍വെൽത്ത് ഗെയിംസിലും സ്വർണം നേടിയ ഏക ഇന്ത്യക്കാരനാണ്. നാല് തവണ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മിൽഖയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.