ഖത്തര്‍: ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് നേടാന്‍ ഏറ്റവും അര്‍ഹനായ താരം ലയണല്‍ മെസിയാണെന്ന് മുന്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡോ നസാരിയോ. ദി ഗാര്‍ഡിയന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് റൊണാള്‍ഡോയുടെ പ്രതികരണം. എന്നാല്‍ അര്‍ജന്‍റീന ലോകകപ്പ് നേടുന്നതിനെ കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും മുന്‍താരം കൂട്ടിച്ചേര്‍ത്തു.
ലോകഫുട്‌ബോളില്‍ ബ്രസീല്‍ അര്‍ജന്‍റീന മത്സരം വളരെ വലുതാണ്. ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇരു ടീമുകളുടെയും മത്സരം എത്തിയാല്‍ ഞാനൊരിക്കലും അര്‍ജന്‍റീനയെ പിന്തുണയ്‌ക്കില്ല, റൊണാള്‍ഡോ അഭിപ്രായപ്പെട്ടു
ബ്രസീല്‍ ഇല്ലെങ്കില്‍ മെസി ലോകകപ്പ് നേടാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ട് എന്നായിരുന്നു റൊണാള്‍ഡോ നസാരിയോയുടെ പ്രതികരണം. പക്ഷെ അതിന് എന്‍റെ പിന്തുണയുണ്ടാകില്ല, അവനും സമാന രീതിയിലാകും ചിന്തിക്കുക. നിങ്ങൾ വിജയിക്കുമ്പോൾ ബഹുമാനവും ഉണ്ടാകും, ബ്രസീലിൽ ഡീഗോ മറഡോണയ്‌ക്ക് ലഭിക്കുന്നത് പോലെ എന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 20നാണ് ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കുന്നത്. പോളണ്ട്, സൗദി അറേബ്യ, മെക്‌സിക്കോ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് മെസിയും സംഘവും കളിക്കുന്നത്. ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നവംബര്‍ 22ന് സൗദി അറേബ്യയുമായാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം.