ETV Bharat / sports

Men's Hockey Pro League | ജർമന്‍ ടീമിൽ കൊവിഡ് ബാധ ; ഇന്ത്യക്കെതിരായ മത്സരങ്ങൾ മാറ്റി - പുരുഷ ഹോക്കി പ്രോ ലീഗ്

പ്രോ ലീഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും ജർമനി മൂന്നാം സ്ഥാനത്തുമാണ്

Mens Hockey Pro League  Mens Hockey Pro League Indias matches postponed  Indias matches postponed due to Covid cases in Germany team  പുരുഷ ഹോക്കി പ്രോ ലീഗ്  ഇന്ത്യ- ജർമ്മനി ഹോക്കി മത്സരങ്ങൾ മാറ്റിവച്ചു.
Men's Hockey Pro League: ജർമ്മൻ ടീമിൽ കൊവിഡ് ബാധ; ഇന്ത്യക്കെതിരായ മത്സരങ്ങൾ മാറ്റിവെച്ചു
author img

By

Published : Mar 8, 2022, 10:16 PM IST

ഭുവനേശ്വർ : പുരുഷ ഹോക്കി പ്രോ ലീഗിൽ ഇന്ത്യ- ജർമനി മത്സരങ്ങൾ മാറ്റിവച്ചു. ശനി (മാർച്ച് 12) ഞായർ (മാർച്ച് 13) ദിവസങ്ങളിൽ നടത്താനിരുന്ന മത്സരങ്ങളാണ് ജർമൻ ടീമിലെ കൊവിഡ് ബാധയെത്തുടർന്ന് മാറ്റിവച്ചത്. അതേസമയം ഇന്ത്യൻ വനിത ടീമിനെതിരെ കളിക്കാൻ ജർമൻ വനിത ദേശീയ ടീം ഇന്ന് ഭുവനേശ്വറിലെത്തി.

ടീമിൽ കൊവിഡ് ബാധിതരായ താരങ്ങൾ വർധിച്ചതിനാൽ ടൂർണമെന്‍റിനായി ഇന്ത്യയിലേക്ക് പോകണ്ടായെന്ന് ജർമൻ ടീം തീരുമാനിക്കുകയായിരുന്നു. എന്നാൽ മത്സരം ഉപേക്ഷിക്കില്ലെന്നും മറ്റൊരു തീയതിയിലേയ്‌ക്ക് മാറ്റിവയ്‌ക്കുമെന്നും ഇന്‍റർനാഷണൽ ഹോക്കി ഫെഡറേഷൻ അറിയിച്ചു.

  • The FIH Hockey Pro League matches between India and Germany (Men), initially scheduled on 12 and 13 March in Bhubaneswar, India, have been postponed due to a high number of COVID cases affecting the German team.

    Read full story here:

    — International Hockey Federation (@FIH_Hockey) March 8, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ: German Open super 300 | പി.വി സിന്ധുവും കിഡംബി ശ്രീകാന്തും രണ്ടാം റൗണ്ടിലേക്ക്

നിലവിൽ പ്രോ ലീഗിൽ ആറ് മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റാണ് ഇന്ത്യയ്‌ക്കും ജർമനിക്കുമുള്ളത്. എന്നാൽ മികച്ച ഗോൾ വ്യത്യാസത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും ജർമനി മൂന്നാം സ്ഥാനത്തുമാണ്. ആറ് മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി നെതർലാൻഡ്‌സാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.