പാരിസ്: ഫ്രഞ്ച് ക്ലബ് പാരിസ് സെന്‍റ് ജർമനിൽ നിന്ന് നെയ്‌മർ ഉൾപ്പെടെയുള്ള 14 താരങ്ങളേയും കോച്ച് മൗറീഷ്യോ പൊച്ചെറ്റീനോയേയും പുറത്താക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു എന്ന വാർത്തകൾ നിഷേധിച്ച് കിലിയൻ എംബാപ്പെ. തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ 'വ്യാജം' എന്ന ഒറ്റ വാക്കിലാണ് താരം വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയത്.
റയൽ മാഡ്രിഡും പിഎസ്‌ജിയും സമാനമായ ഓഫറാണ് എംബാപ്പെയ്‌ക്ക് മുന്നോട്ട് വച്ചതെങ്കിലും താരം പിഎസ്‌ജിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. അതിനാൽ തന്നെ എംബാപ്പെയ്‌ക്ക് പ്രത്യേക ഇടപെടലുകൾ നടത്താൻ ക്ലബ് അധികാരം നൽകിയെന്നും തുടർന്ന് ചില താരങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നും സ്‌പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർറ്റീവോയാണ് റിപ്പോർട്ട് ചെയ്‌തത്.
-
FAKE ❌
— Kylian Mbappé (@KMbappe) June 2, 2022 " class="align-text-top noRightClick twitterSection" data="
">FAKE ❌
— Kylian Mbappé (@KMbappe) June 2, 2022FAKE ❌
— Kylian Mbappé (@KMbappe) June 2, 2022
റിപ്പോർട്ടുകൾ പ്രകാരം പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റീനോ, സൂപ്പർതാരം നെയ്‌മർ എന്നിവർക്കു പുറമെ തിലോ കെഹ്‌ലർ, ജൂലിയൻ ഡ്രാക്‌സ്‌ലർ, ഡാനിയൽ പെരേര, ലിയാൻഡ്രോ പരഡെസ്, ആൻഡർ ഹെരേര, ലായ്വിൻ കുർസാവ, മൗറോ ഇകാർഡി, പാബ്ലോ സാറാബിയ, യുവാൻ ബെർനറ്റ്, ഇഡ്രിസ ഗുയെ, കോളിൻ ഡാഗ്‌ബ, സെർജിയോ റിക്കോ എന്നിവരെയാണ് എംബാപ്പെ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.
മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്‌തതോടെ സംഭവം ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചയായി മാറുകയായിരുന്നു. പിന്നാലെയാണ് താരം പ്രതികരണവുമായി എത്തിയത്. മൂന്ന് വർഷത്തേക്കാണ് എംബാപ്പെ പിഎസ്‌ജിയുമായുള്ള കരാർ പുതുക്കിയത്. അതേസമയം പുതിയ സീസണിൽ പിഎസ്‌ജിയിൽ വൻ അഴിച്ചുപണികൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.