മാഞ്ചസ്റ്റർ : തുടർതോൽവികളിൽ വലഞ്ഞ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് മുന്നിൽ അടിയറവ് പറഞ്ഞതിന് പിന്നാലെ ചെകുത്താൻമാർ കറബാവോ കപ്പിൽ നിന്നും പുറത്തായി. വെംബ്ലിയിൽ എട്ട് മാസം മുമ്പ് നടന്ന ഫൈനലിന്‍റെ തനിയാവർത്തനമായിരുന്നു ഇത്തവണത്തെ നാലാം റൗണ്ട് മത്സരം. അന്ന് എതിരാളികളായ ന്യൂകാസിലിനെ തകർത്ത് യുണൈറ്റഡിനൊപ്പം തന്‍റെ ആദ്യം കിരീടം ചൂടിയ എറിക് ടെൻഹാഗിന് ഈ മത്സരത്തിൽ പിഴച്ചു.
വിശ്വവിഖ്യാതമായ ഓൾഡ് ട്രാഫോർഡിൽ ന്യൂകാസിലിനെ നേരിടാനിറങ്ങിയ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. മിഗ്വൽ അൽമിറോൺ, ലൂയിസ് ഹാൾ, ജോ വില്ലോക്ക് എന്നിവരാണ് ന്യൂകാസിലിന് അവിസ്‌മരണീയ ജയമൊരുക്കിയത്. കഴിഞ്ഞ 10 വർഷത്തിനിടെ ഓൾഡ് ട്രാഫോർഡിൽ ന്യൂകാസിലിന്‍റെ രണ്ടാം ജയം മാത്രമാണിത്. 2012-13 സീസണിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലായിരുന്നു എവേ മൈതാനത്തെ അവസാന വിജയം. അതേസമയം, നാല് ദിവസത്തിനകം സ്വന്തം മൈതാനത്ത് യുണൈറ്റഡിന്‍റെ രണ്ടാം തോൽവിയാണിത്.
-
Defeat in the #CarabaoCup.#MUFC
— Manchester United (@ManUtd) November 1, 2023 " class="align-text-top noRightClick twitterSection" data="
">Defeat in the #CarabaoCup.#MUFC
— Manchester United (@ManUtd) November 1, 2023Defeat in the #CarabaoCup.#MUFC
— Manchester United (@ManUtd) November 1, 2023
പ്രീമിയർ ലീഗിൽ മോശം ഫോമിൽ കളിക്കുന്ന യുണൈറ്റഡിന് ഏക പ്രതീക്ഷയായിരുന്നു കഴിഞ്ഞ വർഷം കിരീടം നേടിയ കറബാവോ കപ്പ്. എന്നാൽ ന്യൂകാസിലിനെതിരായ തോൽവിയോടെ ആ പ്രതീക്ഷയും അസ്‌തമിച്ചു. ഈ സീസണിൽ എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി യുണൈറ്റഡിന്‍റെ എട്ടാം തോൽവിയാണ്. പ്രീമിയർ ലീഗിൽ കളിച്ച 10 മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും തോറ്റപ്പോൾ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ബയേണിനും ഗലാട്ടസറെയ്‌ക്കും മുന്നിൽ തലകുനിച്ചു. തുടർച്ചയായ തോൽവികൾ പരിശീലകനായ എറിക് ടെൻ ഹാഗിന്‍റെ നിലനിൽപിന് തന്നെ വെല്ലുവിളിയാണ്.
ആഴ്‌സണലും വീണു.. കറബാവോ കപ്പിൽ നാലാം റൗണ്ടിൽ നടന്ന മറ്റൊരു മത്സരത്തിൽ ആഴ്‌സണൽ തോൽവിയറിഞ്ഞു. ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ നേരിട്ട ആഴ്‌സണൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. 16-ാം മിനിറ്റിൽ ബെൻ വൈറ്റിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ വെസ്റ്റ്ഹാം രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി ജയമുറപ്പിക്കുകയായിരുന്നു. 50-ാം മിനിറ്റിൽ മുഹമ്മദ് കുദുസും പത്ത് മിനിറ്റുകൾക്കകം ജെറോഡ് ബവനുമാണ് ആതിഥേയർക്കായി ഗോൾ നേടിയത്. ഇഞ്ച്വറി ടൈമിന്‍റെ ആറാം മിനിറ്റിൽ നായകൻ മാർട്ടിൻ ഒഡെഗാഡാണ് ആഴ്‌സണലിന്‍റെ ആശ്വാസ ഗോൾ നേടിയത്.
ലിവർപൂളും ചെൽസിയും മുന്നോട്ട്: ബോൺമൗത്തിനെതിരായ ജയത്തോടെ ലിവർപൂൾ ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജയം. കോഡി ഗാക്‌പോ, ഡാർവിൻ നൂനസ് എന്നിവരാണ് ലിവർപൂളിനാണ് ലക്ഷ്യം കണ്ടത്. ബ്ലാക്‌ബോൺ റോവേഴ്‌സിനെ നേരിട്ട ചെൽസിയുടെ ജയം രണ്ട് ഗോളുകൾക്കായിരുന്നു.