ETV Bharat / sports

സെവിയ്യക്കെതിരായ മത്സരത്തിലെ പരിക്ക് ഗുരുതരം; ലിസാൻഡ്രോ മാർട്ടിനെസിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാകും - മാർകസ് റാഷ്‌ഫോർഡ്

സെവിയ്യക്കെതിരായ മത്സരത്തിൽ കണങ്കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇതോടെ യുറോപ്പ ലീഗ് ക്വാർട്ടർ രണ്ടാം പാദത്തിൽ പരിക്കേറ്റ റാഫേൽ വരാനെ, ലിസാൻഡ്രോ മാർട്ടിനെസ്, മാർകസ് റാഷ്‌ഫോർഡ് എന്നവര്‍ക്കും സസ്‌പെൻഷനിലുള്ള ബ്രൂണോ ഫെർണാണ്ടസിനും കളിക്കാനാകില്ല

Manchester United defender Lisandro Martinez  Lisandro Martinez injury update  Lisandro Martinez ruled out  Lisandro Martinez  റാഫേൽ വരാനെ  ലിസാൻഡ്രോ മാർട്ടിനെസ്  മാഞ്ചസ്റ്റർ യുണൈറ്റഡ്  injury updates  മാർട്ടിനസിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടം  മാർകസ് റാഷ്‌ഫോർഡ്
ലിസാൻഡ്രോ മാർട്ടിനസിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാകും
author img

By

Published : Apr 15, 2023, 8:19 AM IST

മാഞ്ചസ്റ്റർ: യുവേഫ യുറോപ്പ ലീഗിൽ സെവിയ്യക്കെതിരായ മത്സരത്തിൽ പരിക്കേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ അർജന്‍റീനൻ ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാകുമെന്ന് ക്ലബ് സ്ഥിരീകരിച്ചു. 'ലിസാൻഡ്രോ മാർട്ടിനെസിന്‍റെ കാലിലെ മെറ്റാറ്റാർസൽ അസ്ഥി ഒടിഞ്ഞതിനെത്തുടർന്ന് ഈ സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. അടുത്ത സീസൺ ആരംഭിക്കുന്നതിന് മുൻപ് അർജന്‍റീനൻ പ്രതിരോധ താരം പരിക്കിൽ നിന്ന് പൂർണമായും മുക്തനാകുമെന്നും ആദ്യ മത്സരങ്ങളിൽ തന്നെ താരത്തിന് ടീമിനൊപ്പം ചേരാനുമാകും'. യുണൈറ്റഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പങ്കുവച്ച പ്രസ്‌താവനയിൽ വിശദമക്കി.

  • Official: Lisandro Martinez has been ruled out for the remainder of the season after fracturing a metatarsal bone in his foot. Raphael Varane is also expected to be out for a few weeks with an injury. #MUFC pic.twitter.com/GLKww1HFYy

    — MUFC Scoop 🔴 (@MUFCScoop) April 14, 2023 " class="align-text-top noRightClick twitterSection" data=" ">

പ്രീമിയർ ആദ്യ നാലിൽ ഇടമുറപ്പിക്കാനായി സീസണിലെ ബാക്കി മത്സരങ്ങൾ യുണൈറ്റഡിന് നിർണായകമാണ്. അതേസമയം ഡിഫൻസിൽ ലിസാൻഡ്രോ മാർട്ടിനെസിന്‍റെ പങ്കാളിയായ റാഫേൽ വരാനെയും പരിക്കേറ്റ് പുറത്തായതും പരിശീലകൻ എറിക് ടെൻ ഹാഗിന്‍റെ മുന്നോട്ടുള്ള കുതിപ്പിൽ കാര്യമായ വെല്ലുവിളി സൃഷ്‌ടിക്കുമെന്ന് ഉറപ്പാണ്. ടെൻ ഹാഗിന് കീഴിൽ ടീമിന്‍റെ പ്രതിരോധം കാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്ന താരങ്ങളാണ് ഇരുവരും. സെവിയ്യക്കെതിരായ മത്സരത്തിൽ പരിക്കേറ്റ റാഫേൽ വരാനെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയിരുന്നില്ല.

പ്രതിരോധത്തിലെ സാങ്കേതികത്തികവാർന്ന നീക്കങ്ങളും മികച്ച പാസുകളും ലിസാൻഡ്രോയുടെ പ്രത്യേകയാണ്. ഇത് മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വയ്‌ക്കുന്നതിനും വേഗമാർന്ന മുന്നേറ്റങ്ങൾ നടത്താനും സഹായകമാണ്. കൃത്യമായ ടാക്കിളുകളിലൂടെ അപകടകരമായ സാഹചര്യങ്ങളിൽ നിന്നും ടീമിനെ രക്ഷപ്പെടുത്തുന്നതിലും ഈ അർജന്‍റീനൻ താരം മിടുക്കനാണ്. അതുകൊണ്ട് തന്നെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ലിസാൻഡ്രോയുടെ അസാന്നിധ്യം ടീമിന് കനത്ത തിരിച്ചടിയാകും.

  • #mufc could be without Bruno Fernandes, Marcus Rashford, Luke Shaw, Lisandro Martinez and Raphaël Varane for the second leg against Sevilla 😥 pic.twitter.com/DQiHo7aXhn

    — utdreport (@utdreport) April 13, 2023 " class="align-text-top noRightClick twitterSection" data=" ">

യുണൈറ്റഡിന്‍റെ ആദ്യ ചോയ്‌സ് സെൻട്രൽ ഡിഫൻഡർമാരുടെ പകരക്കാരായി ഹാരി മഗ്വയറിനെയും വിക്‌ടർ ലിൻഡലോഫിനും കൂടുതൽ അവസരങ്ങൾ ലഭിക്കും. പ്രീമിയർ ലീഗിലെ ആദ്യ നാലിടവും അതിനുപുറമെ യൂറോപ്പ ലീഗും എഫ്‌എ കപ്പും ലക്ഷ്യമിടുന്ന ടീമിന് മുന്നോട്ടുള്ള യാത്ര കൂടുതൽ കഠിനമാകും. പരിക്കേറ്റ റാഷ്‌ഫോർഡും സെവിയ്യക്കെതിരായ മത്സരത്തിൽ കളച്ചിരുന്നില്ല.

ലോകകപ്പ് നേടികൊടുത്ത ഒത്തൊരുമ: സെവിയ്യക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് വീണ ലിസാൻഡ്രോയെ കളത്തിന് പുറത്തെത്തിച്ചത് അർജന്‍റീന ടീമിലെ സഹതാരങ്ങളായ മാർകസ് അക്യൂന, ഗോൺസലോ മോണ്ടിയൽ എന്നിവർ ചേർന്നാണ്. ലിസാൻഡ്രോയെ സ്‌ട്രച്ചറിൽ പുറത്തേക്ക് പോകാന്‍ സഹായിച്ചതും ഈ താരങ്ങൾ തന്നെയാണ്. മത്സരത്തിലെ മനോഹരമായ ഈ രംഗം ഓൾഡ് ട്രഫോർഡിലെ കാണികൾ കയ്യടിയോടെയാണ് വരവേറ്റത്. അക്യൂന, മോണ്ടിയൽ എന്നിവർക്ക് പുറമെ എറിക് ലമേല, ലുകാസ് ഒകമ്പസ് എന്നി അർജന്‍റീന താരങ്ങളും സെവിയ്യക്കായി ഇറങ്ങിയിരുന്നു.

സെവിയ്യക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ രണ്ട് ഗോളുകളുടെ ലീഡ് നേടിയ ശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. 14,21 മിനിറ്റുകളിൽ മാർസൽ സാബിറ്റ്‌സറാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. എന്നാൽ പ്രതിരോധ താരങ്ങളായ ലിസാൻഡ്രോ, വരാനെ എന്നിവർ പരിക്കേറ്റ് പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി. പിന്നാലെ മത്സരത്തിന്‍റെ അവസാന 10 മിനിറ്റിൽ മലാസിയ, ഹാരി മഗ്വയർ എന്നിവരുടെ സെൽഫ്‌ ഗോളിലാണ് സെവിയ്യ സമനില പിടിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.