ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയുമായി മഞ്ചസ്‌റ്റര്‍ യുണൈറ്റഡ് പരീശീലകന്‍ എറിക് ടെന്‍ഹാഗ്. ശനിയാഴ്‌ച ചെല്‍സിക്കെതിരായ മത്സരത്തില്‍ നിന്നും താരത്തെ ഒഴിവാക്കി. ടോട്ടന്‍ഹാത്തിനെരായ മത്സരം പൂര്‍ത്തിയാകുന്നതിന് മുന്‍പ് താരം ഗ്രൗണ്ട് വിട്ടിരുന്നു.
തുടര്‍ന്ന് വ്യാഴാഴ്ച നടന്ന പരിശീലന സെഷനിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കെടുത്തിരുന്നില്ല. താരം ഒറ്റയ്‌ക്കാണ് പരിശീലനം നടത്തിയത്. ഇതേ തുടര്‍ന്നാണ് റൊണാള്‍ഡോയ്‌ക്കെതിരെ കടുത്ത നടപടിയുമായി യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ഹാഗ് രംഗത്തെത്തിയത്.
-
Cristiano Ronaldo won't be part of Manchester United's squad against Chelsea, the club have announced 😳 pic.twitter.com/3WOOdizODY
— GOAL (@goal) October 20, 2022 " class="align-text-top noRightClick twitterSection" data="
">Cristiano Ronaldo won't be part of Manchester United's squad against Chelsea, the club have announced 😳 pic.twitter.com/3WOOdizODY
— GOAL (@goal) October 20, 2022Cristiano Ronaldo won't be part of Manchester United's squad against Chelsea, the club have announced 😳 pic.twitter.com/3WOOdizODY
— GOAL (@goal) October 20, 2022
ടോട്ടന്‍ഹാമിനെതിരായ മത്സരത്തിൽ സബ് ആയി പോലും അവസരം ലഭിക്കാതിരുന്ന റൊണാൾഡോ ഇതിൽ പ്രതിഷേധിച്ച് മത്സരം അവസാനിക്കുന്നതിന് മുൻപ് ബെഞ്ചിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. യുണൈറ്റഡിന്‍റെ അഞ്ച് സബ്‌സ്റ്റിറ്റ്യൂഷനില്‍ മൂന്നെണ്ണം കോച്ച് എറിക് ടെന്‍ ഹാഗ് നടത്തിയിരുന്നു. ബാക്കിയുള്ള രണ്ട് സബ്‌സ്റ്റിറ്റ്യൂഷനില്‍ ഒന്നായിരുന്നു റൊണാള്‍ഡോ. എന്നാൽ അതിലും തനിക്ക് അവസരം ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ താരം ബെഞ്ചിൽ നിന്ന് മടങ്ങുകയായിരുന്നു.