ETV Bharat / sports

ക്രിസ്റ്റ്യന്‍ എറിക്‌സണെ ടീമിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ട്രാൻസ്‌ഫർ

യൂറോ കപ്പില്‍ ഫിൻലഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെതുടർന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്‌സൺ കഴിഞ്ഞ സീസണില്‍ ബ്രെന്‍റ്‌ഫോർഡ് എഫ്‌സിയിലൂടെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ തിരിച്ചെത്തിയത്

Manchester United are set to sign Christian Eriksen  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  ക്രിസ്റ്റ്യന്‍ എറിക്‌സണ്‍  ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ടീമിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  English Premier leaguee  transfer updates  ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ട്രാൻസ്‌ഫർ  Christian Eriksen transfer
ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ടീമിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
author img

By

Published : Jul 4, 2022, 10:55 PM IST

ലണ്ടന്‍ : കഴിഞ്ഞ വര്‍ഷം യൂറോ കപ്പിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കളിക്കളത്തിൽ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് സൂപ്പര്‍താരം ക്രിസ്റ്റ്യൻ എറിക്സൺ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്. എറിക്‌സണുമായി യുണൈറ്റഡ് കരാറിലെത്തിയതായി പ്രമുഖ ഫുട്ബോള്‍ ജേര്‍ണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്‌തു. ഫ്രീ ട്രാൻസ്‌ഫറിൽ മൂന്ന് വര്‍ഷത്തേക്കാവും കരാര്‍.

യൂറോ കപ്പില്‍ ഫിൻലഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെതുടർന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്‌സൺ കഴിഞ്ഞ സീസണില്‍ ബ്രെന്‍റ്‌ഫോർഡ് എഫ്‌സിയിലൂടെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ തിരിച്ചെത്തിയത്. ആറുമാസത്തേക്കായിരുന്നു ബ്രെന്‍റ്‌ഫോർഡുമായി എറിക്‌സന്‍റെ കരാർ. ഇത് പൂര്‍ത്തിയായതോടെ എറിക്‌സൺ ഫ്രീ ഏജന്‍റായി മാറിയിരുന്നു.

  • Manchester United are set to sign Christian Eriksen, here we go! Full verbal agreement in place, as first called by @David_Ornstein. 🚨🇩🇰 #MUFC

    Communication sent to both Man United and Brentford today morning.

    Contract until June 2025, waiting for signature and medical. pic.twitter.com/63RZQWOEqh

    — Fabrizio Romano (@FabrizioRomano) July 4, 2022 " class="align-text-top noRightClick twitterSection" data=" ">

പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ പ്രതാപത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയാണ് യുണൈറ്റഡ്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തായി പോയ യുണൈറ്റഡിന് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാനായിരുന്നില്ല. തുടര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ക്ലബ് വിടാനുള്ള ആഗ്രഹം അറിയിച്ചെങ്കിലും യുണൈറ്റഡ് റൊണാള്‍ഡോയെ കൈവിടില്ലെന്നാണ് റിപ്പോര്‍ട്ടുകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.