സൂറിച്ച് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി. സ്വിറ്റ്സര്‍ലൻഡ് ക്ലബ് യങ് ബോയ്‌സിനെ അവരുടെ മൈതാനത്ത് നേരിട്ട സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയിച്ചു കയറിയത്. സിറ്റിക്കായി ഏർലിങ് ഹാലണ്ട് ഇരട്ടഗോളുകൾ നേടിയപ്പോൾ പ്രതിരോധ താരം മാന്വൽ അകാഞ്ചിയുടെ ബൂട്ടിൽ നിന്നാണ് ഒരു ഗോൾ പിറന്നത് (Manchester City vs Young Boys).
-
FULL-TIME | Three wins from three in the #UCL! 👏
— Manchester City (@ManCity) October 25, 2023 " class="align-text-top noRightClick twitterSection" data="
🟡 1-3 🩵 #ManCity pic.twitter.com/bOq5e99Vo2
">FULL-TIME | Three wins from three in the #UCL! 👏
— Manchester City (@ManCity) October 25, 2023
🟡 1-3 🩵 #ManCity pic.twitter.com/bOq5e99Vo2FULL-TIME | Three wins from three in the #UCL! 👏
— Manchester City (@ManCity) October 25, 2023
🟡 1-3 🩵 #ManCity pic.twitter.com/bOq5e99Vo2
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 48-ാം മിനിറ്റിലാണ് സിറ്റി ലീഡെടുത്തത്. ബോക്‌സിന്‍റെ ഇടത് ഭാഗത്തുനിന്നും റോഡ്രിയുടെ നൽകിയ ക്രോസിൽ നിന്നുള്ള റൂബൻ ഡയാസിന്‍റെ ഹെഡർ ഗോൾകീപ്പർ തടഞ്ഞെങ്കിലും അവസരം മുതലെടുത്ത അകാഞ്ചി പന്ത് വലയിലെത്തിക്കുകയായിരുന്നു. അഞ്ച് മിനിറ്റുകൾക്കം മെഷാക് എലിയ യങ് ബോയ്‌സിനെ ഒപ്പമെത്തിച്ചു. സ്വന്തം പകുതിയിൽ നിന്നും ചെയ്‌ക് നീസ്സെ നൽകിയ നെടുനീളൻ പാസ് കൃത്യമായി ഓടിയെടുത്ത് മുന്നോട്ടുകുതിച്ച എലിയ സിറ്റി ഗോൾകീപ്പറെ കാഴ്‌ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
-
On the scoresheet in Switzerland! 🇨🇭👏
— Manchester City (@ManCity) October 25, 2023 " class="align-text-top noRightClick twitterSection" data="
🟡 1-1 🩵 #ManCity pic.twitter.com/EQaArIgRyG
">On the scoresheet in Switzerland! 🇨🇭👏
— Manchester City (@ManCity) October 25, 2023
🟡 1-1 🩵 #ManCity pic.twitter.com/EQaArIgRyGOn the scoresheet in Switzerland! 🇨🇭👏
— Manchester City (@ManCity) October 25, 2023
🟡 1-1 🩵 #ManCity pic.twitter.com/EQaArIgRyG
ഇതിനു ശേഷമാണ് ഇരട്ട ഗോളുമായി ഹാലണ്ട് സിറ്റിയുടെ ഹീറോയായത്. റോഡ്രിയെ ബോക്‌സിൽ വീഴ്‌ത്തിയതിന് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ഹാലണ്ട് സിറ്റിക്ക് ലീഡ് സമ്മാനിച്ചു. അവസാന അഞ്ച് ചാമ്പ്യൻസ് ലീഗി മത്സരങ്ങളിൽ നിന്നും ഹാലണ്ടിന് ഗോൾ നേടാനായിരുന്നില്ല.
പിന്നാലെ ജൂലിയൻ അൽവാരസിലൂടെ സിറ്റി മൂന്നാം ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിച്ചു. 86-ാം മിനിറ്റിൽ റോഡ്രിയുടെ പാസിൽ നിന്നും മനോഹരമായ ഫിനിഷിലൂടെ തന്‍റെ രണ്ടാം ഗോൾ കണ്ടെത്തിയ നോർവീജിയൻ താരം സിറ്റിയുടെ ജയമുറപ്പാക്കി. ഈ വിജയത്തോടെ പോയിന്‍റുമായി സിറ്റി ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുന്നു. ഒരു പോയിന്‍റുള്ള യങ് ബോയ്‌സ് മൂന്നാം സ്ഥാനത്താണ്.
-
A confident performance from Leipzig 👏#UCL pic.twitter.com/SBzMjjSh3s
— UEFA Champions League (@ChampionsLeague) October 25, 2023 " class="align-text-top noRightClick twitterSection" data="
">A confident performance from Leipzig 👏#UCL pic.twitter.com/SBzMjjSh3s
— UEFA Champions League (@ChampionsLeague) October 25, 2023A confident performance from Leipzig 👏#UCL pic.twitter.com/SBzMjjSh3s
— UEFA Champions League (@ChampionsLeague) October 25, 2023
മൂന്നടിച്ച് ലെയ്‌പ്‌സിഗ്: ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ നേരിട്ട ആർബി ലെയ്‌പ്‌സിഗ് വമ്പൻ ജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജർമൻ ക്ലബിന്‍റെ വിജയം. ഡേവിഡ് റോം, സാവി സിമോൺസ്, ഡാൻ ഓൽമോ എന്നിവരാണ് ലെയ്‌പ്‌സിഗിനായി ലക്ഷ്യം കണ്ടത്. മത്സരത്തിന്‍റെ 70-ാം മിനിറ്റിൽ മാർകോ സ്റ്റെമെനിച്ചാണ് സെർബിയൻ ക്ലബിന്‍റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി ലെയ്‌പ്‌സിഗ് രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു സമനില മാത്രമുള്ള റെഡ് സ്റ്റാർ ബെൽഗ്രേഡ് ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.
ALSO READ : Barcelona Vs Shakhtar: ഫെറാനും ഫെർമിനും ഗോളടിച്ചു ; ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയുടെ ജൈത്രയാത്ര തുടരുന്നു