മ്യൂണിക് : യുവേഫ ചാമ്പ്യൻസ് സെമിഫൈനലിൽ ഇടംപിടിച്ച് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി. ബയേൺ മ്യൂണികിന്‍റെ മൈതാനമായ അലയൻസ് അരീനയിൽ നടന്ന രണ്ടാം പാദ മത്സരം 1-1 സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യ പാദത്തിലെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സിറ്റിയെ സെമിയിലെത്തിച്ചത്. ഇരുപാദങ്ങളിലുമായി 4-1 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് പെപ് ഗ്വാർഡിയോളയുടെ ടീമിന്‍റെ വിജയം. ഇതോടെ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ്-മാഞ്ചസ്റ്റർ സിറ്റി സ്വപ്‌ന സെമിഫൈനലിനാണ് കളമൊരുങ്ങിയിരിക്കുന്നത്. മെയ് ഒമ്പതിനാണ് ആദ്യ പാദ സെമിഫൈനൽ മത്സരം.
മാഞ്ചസ്റ്റർ സിറ്റിക്കായി എർലിങ് ഹാലണ്ടും ബയേണിനായി പെനാൽറ്റിയിലൂടെ ജോഷ്വ കിമ്മിച്ചുമാണ് ഗോൾ നേടിയത്. നേരത്തെ പെനാൽറ്റി നഷ്‌ടമാക്കിയ ഹാലണ്ട് രണ്ടാം പകുതിയിൽ കെവിൻ ഡി ബ്രൂയിനെയുടെ പാസിൽ നിന്നാണ് ബയേൺ വലയിൽ പന്തെത്തിച്ചത്.
-
Man City get the job done in Munich! 👏#UCL pic.twitter.com/X03tuUzuNv
— UEFA Champions League (@ChampionsLeague) April 19, 2023 " class="align-text-top noRightClick twitterSection" data="
">Man City get the job done in Munich! 👏#UCL pic.twitter.com/X03tuUzuNv
— UEFA Champions League (@ChampionsLeague) April 19, 2023Man City get the job done in Munich! 👏#UCL pic.twitter.com/X03tuUzuNv
— UEFA Champions League (@ChampionsLeague) April 19, 2023
മൂന്ന് ഗോളിന്‍റെ കടവുമായി സ്വന്തം മൈതാനത്തിറങ്ങിയ ബയേൺ തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്. മത്സരത്തിന്‍റെ 16-ാം മിനിറ്റിൽ തന്നെ ബയേണിന് ലീഡ് നേടാനുള്ള മികച്ച അവസരം ലഭിച്ചിരുന്നു. എന്നാൽ ഗോളി മാത്രം മുന്നിൽ നിൽക്കെ കിട്ടിയ അവസരം ലിറോയ് സാനെ കളഞ്ഞു കുളിച്ചു.
ഇതിന് പിന്നാലെ എർലിങ് ഹാലണ്ടിനെ വീഴ്ത്തിയതിന് ബയേൺ സെന്‍റർ ബാക്ക് ഉപമെകാനോയ്ക്ക് റഫറി ചുവപ്പ് കാർഡ് നൽകി. എന്നാൽ, ലൈൻ റഫറി ഓഫ് സൈഡ് വിളിച്ചത് കാരണം റഫറി തീരുമാനം പിൻവലിച്ചതോടെ ബയേണിന് ആശ്വാസമായി. 37-ാം മിനിറ്റിൽ ഉപമെകാനോയുടെ ഹാൻഡ് ബോളിന് സിറ്റിക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ കിക്കെടുത്ത ഏർലിങ് ഹാലണ്ട് ക്രോസ് ബാറിന് മുകളിലൂടെ പറത്തി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
-
Another top performance! 👊
— Manchester City (@ManCity) April 19, 2023 " class="align-text-top noRightClick twitterSection" data="
🔴 1-1 🐝 #ManCity pic.twitter.com/MB6xglDGif
">Another top performance! 👊
— Manchester City (@ManCity) April 19, 2023
🔴 1-1 🐝 #ManCity pic.twitter.com/MB6xglDGifAnother top performance! 👊
— Manchester City (@ManCity) April 19, 2023
🔴 1-1 🐝 #ManCity pic.twitter.com/MB6xglDGif
എന്നാൽ രണ്ടാം പകുതിയിൽ സിറ്റിക്ക് ലീഡ് നേടിക്കൊടുത്ത ഹാലണ്ട് ഇതിന് പ്രായശ്ചിത്തം ചെയ്‌തു. 57-ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിനെയുടെ നീളൻ പാസിൽ നിന്നായിരുന്നു ഹാലണ്ടിന്‍റെ ഗോൾ. പന്ത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ മൈതാനത്ത് വീണ ബയേൺ ഡിഫൻഡർ ഉപമെകാനോയെ മറികടന്നാണ് ഹാലണ്ട് ലക്ഷ്യം കണ്ടത്. ഹാലണ്ടിന്‍റെ ചാമ്പ്യൻസ് ലീഗ് കരിയറിലെ 35-ാം ഗോളും ഈ സീസണിലെ 48-ാം ഗോളുമാണിത്. ഈ സീസണിലെ എട്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും ഗോൾനേട്ടം 12 ആയി.
മത്സരത്തിന്‍റെ 83-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ബയേൺ ഗോൾ മടക്കിയത്. സാദിയോ മാനെയുടെ ക്രോസ് സിറ്റി പ്രതിരോധ താരം മാനുവൽ അക്കാഞ്ചിയുടെ കയ്യിൽ തട്ടിയതിന് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് ഗോളാക്കി മാറ്റി. സ്‌കോർ 1-1. രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന കൗമാര താരം ടെൽ ബയേണിനായി ഗോൾ നേടിയിരുന്നെങ്കിലും ഓഫ് സൈഡ് വിളിക്കുകയായിരുന്നു.
-
🔜#ManCity pic.twitter.com/JT90YZ1JDs
— Manchester City (@ManCity) April 19, 2023 " class="align-text-top noRightClick twitterSection" data="
">🔜#ManCity pic.twitter.com/JT90YZ1JDs
— Manchester City (@ManCity) April 19, 2023🔜#ManCity pic.twitter.com/JT90YZ1JDs
— Manchester City (@ManCity) April 19, 2023
കഴിഞ്ഞ സീസണിലെ സെമിഫൈനലിന്‍റെ തനിയാവർത്തനമാണ് ഇത്തവണയും. സിറ്റിയെ സെമിയിൽ പരാജയപ്പെടുത്തിയ റയൽ മാഡ്രിഡ് ഫൈനലിൽ ലിവർപൂളിനെ മറികടന്നാണ് പതിനാലാം തവണയും യൂറോപ്പിന്‍റെ നെറുകയിലെത്തിയത്. ജർമൻ ക്ലബുകൾക്കെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് റെക്കോഡ് നിലനിർത്താനും സിറ്റിക്കായി.
നോക്കൗട്ട് റൗണ്ട് പോരാട്ടങ്ങളിൽ ഒരു ജർമൻ ക്ലബിനും ഇതുവരെ സിറ്റിയെ തോൽപ്പിക്കാനായിട്ടില്ല. പത്ത് മത്സരങ്ങളിൽ എട്ടിലും ജയം സിറ്റിക്കായിരുന്നു. ജർമൻ ക്ലബുകൾക്കെതിരെ അവസാന 21 മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് സിറ്റി തോൽവി നേരിട്ടത്.