ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ടോട്ടനം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടനം സിറ്റിയെ തോല്‍പ്പിച്ചത്. 15ാം മിനിട്ടില്‍ നായകന്‍ ഹാരി കെയ്‌നാണ് സംഘത്തിന്‍റെ വിജയ ഗോൾ നേടിയത്.
-
History: made ✅
— Tottenham Hotspur (@SpursOfficial) February 5, 2023 " class="align-text-top noRightClick twitterSection" data="
Harry Kane's record-breaking goal... pic.twitter.com/mYkONzKzFY
">History: made ✅
— Tottenham Hotspur (@SpursOfficial) February 5, 2023
Harry Kane's record-breaking goal... pic.twitter.com/mYkONzKzFYHistory: made ✅
— Tottenham Hotspur (@SpursOfficial) February 5, 2023
Harry Kane's record-breaking goal... pic.twitter.com/mYkONzKzFY
ഹോജ്ബെര്‍ഗ് നല്‍കിയ മനോഹരമായ പാസിലാണ് ഹാരി കെയ്‌ന്‍ ലക്ഷ്യം കണ്ടത്. പ്രീമിയര്‍ ലീഗില്‍ താരത്തിന്‍റെ 200ാം ഗോളും ടോട്ടനം കുപ്പായത്തില്‍ 267ാം ഗോളുമാണിത്. ഇതോടെ ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റെക്കോഡ് സ്വന്തം പേരില്‍ ചേര്‍ക്കാനും ഇംഗ്ലണ്ട് നായകന് കഴിഞ്ഞു. 266 ഗോൾ നേടിയ ജിമ്മി ഗ്രീവ്സിന്‍റെ റെക്കോഡാണ് കെയ്ൻ മറികടന്നത്.
-
In esteemed company, @HKane 👏#PL | @SpursOfficial pic.twitter.com/0tmsbgDAtg
— Premier League (@premierleague) February 5, 2023 " class="align-text-top noRightClick twitterSection" data="
">In esteemed company, @HKane 👏#PL | @SpursOfficial pic.twitter.com/0tmsbgDAtg
— Premier League (@premierleague) February 5, 2023In esteemed company, @HKane 👏#PL | @SpursOfficial pic.twitter.com/0tmsbgDAtg
— Premier League (@premierleague) February 5, 2023
പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ വെയ്‌ന്‍ റൂണിയെ മറി കടന്ന് രണ്ടാം സ്ഥാനത്തെത്താന്‍ 29കാരന് ഇനി ഒമ്പത് ഗോളുകള്‍ മാത്രം മതി. 208 ഗോളുകളാണ് റൂണി ലീഗില്‍ അടിച്ച് കൂട്ടിയിട്ടുള്ളത്. 260 ഗോളുകളുമായി അലന്‍ ഷിയററാണ് തലപ്പത്ത്.
മത്സരത്തില്‍ 65 ശതമാനവും പന്ത് കൈവശം വച്ചുവെങ്കിലും ഗോളടിക്കാന്‍ കഴിയാത്തത് സിറ്റിക്ക് തിരിച്ചടിയായി. കളി തീരാൻ മൂന്ന് മിനിട്ട് ബാക്കി നില്‍ക്കെ ടോട്ടനത്തിന്‍റെ ക്രിസ്റ്റ്യൻ റൊമേറോ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും സംഘത്തിന് മുതലാക്കാന്‍ കഴിഞ്ഞില്ല. തോല്‍വിയോടെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലുമായുള്ള പോയിന്‍റ് വ്യത്യാസം കുറയ്‌ക്കാനുള്ള അവസരമാണ് സിറ്റിക്ക് നഷ്‌ടമായത്.
21 മത്സരങ്ങളില്‍ നിന്നും 45 പോയിന്‍റുമായി സിറ്റി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഒരു കളി കുറവ് കളിച്ച ആഴ്‌സണലിന് 50 പോയിന്‍റാണുള്ളത്. 22 മത്സരങ്ങളില്‍ നിന്നും 39 പോയിന്‍റുള്ള ടോട്ടനം അഞ്ചാമതാണ്.
ALSO READ: ലാ ലിഗ: റയല്‍ കിതച്ചപ്പോള്‍ ബാഴ്‌സ കുതിച്ചു; ലീഡുയര്‍ത്തി കറ്റാലന്മാര്‍