ETV Bharat / sports

ഇനി തിരിച്ചു വരേണ്ട; ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്താക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് - Manchester United to sue Cristiano Ronaldo

പ്രമുഖ മാധ്യമ പ്രവർത്തകൻ പിയേഴ്‌സ് മോര്‍ഗനുമായുളള അഭിമുഖത്തില്‍ ക്ലബിനെതിരെയും പരിശീലകനെതിരെയും ആരോപണം ഉന്നയിച്ചതാണ് റൊണാൾഡോയ്‌ക്ക് തിരിച്ചടിയായത്.

Cristiano Ronaldo  Man Utd to sack Cristiano Ronaldo  റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറത്തേക്ക്  ക്രിസ്റ്റ്യാനോ റൊണാൾഡോ  മാഞ്ചസ്റ്റർ യുണൈറ്റഡ്  റൊണാൾഡോയെ പുറത്താക്കാൻ യുണൈറ്റഡ്  പിയേഴ്‌സ് മോര്‍ഗൻ  എറിക് ടെൻ ഹാഗ്  റൊണാൾഡോ  Ronaldo  Manchester United to sue Cristiano Ronaldo  Manchester United
ഇനി തിരിച്ചു വരേണ്ട; ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്താക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്
author img

By

Published : Nov 18, 2022, 10:47 PM IST

മാഞ്ചസ്റ്റർ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ക്ലബുമായുള്ള കരാർ വ്യവസ്ഥകൾ റൊണാൾഡോ ലംഘിച്ചുവെന്നും അതിനാൽ താരത്തെ ക്ലബിൽ നിന്ന് പുറത്താക്കുമെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ലോകകപ്പിനായി ഖത്തറിലുള്ള താരത്തോട് ക്ലബിന്‍റെ കാരിങ്ടണ്‍ ട്രെയിനിങ് ബേസിലേക്ക് ഇനി തിരിച്ചുവരേണ്ടെന്ന് ക്ലബ് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഈ സാഹചര്യത്തിൽ സൂപ്പർ താരം ഇനി മാഞ്ചസ്റ്ററിനായി കളിക്കാനുള്ള സാധ്യതകൾ വിരളമാണ്. കരാര്‍ പ്രകാരം ബാക്കിയുള്ള തുകയും യുനൈറ്റഡ് റൊണാൾഡോയ്‌ക്ക് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആഴ്‌ചയിൽ 500,000 പൗണ്ട് ശമ്പളം വാങ്ങുന്ന പോർച്ചുഗീസ് സൂപ്പർതാരത്തിന് ഏകദേശം 16 മില്യൺ പൗണ്ടോളം നഷ്‌ടമാകും.

പ്രമുഖ മാധ്യമ പ്രവർത്തകൻ പിയേഴ്‌സ് മോര്‍ഗനുമായുളള അഭിമുഖത്തില്‍ ക്ലബ്ലിനെതിരേയും പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെയും അധികൃതര്‍ക്കെതിരേയും ഗുരുതര ആരോപണമാണ് റൊണാൾഡോ ഉന്നയിച്ചത്. ക്ലബുമായുള്ള കരാർ ലംഘിച്ചുള്ള ഈ ആരോപണങ്ങളാണ് യുണൈറ്റഡിനെ ചൊടിപ്പിച്ചത്.

ALSO READ: യുണൈറ്റഡില്‍ വഞ്ചിക്കപ്പെട്ടു, എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ലെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ടെൻ ഹാഗും മറ്റ് ചിലരും ചേർന്ന് തന്നെ ക്ലബിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും തന്നെ ബഹുമാനിക്കാത്ത ടെൻ ഹാഗിനോട് തനിക്കും ബഹുമാനമില്ലെന്നും റൊണാൾഡോ തുറന്നടിച്ചിരുന്നു. 2013ൽ മാനേജർ അലക്‌സ് ഫെർഗൂസന്‍റെ വിടവാങ്ങലിന് ശേഷം യുണൈറ്റഡ് ഒരു ക്ലബായി മുന്നേറിയിട്ടില്ല.

ഫെർഗൂസന്‍ ആവശ്യപ്പെട്ടതിനാലാണ് യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ഇപ്പോള്‍ ക്ലബിന് തന്നെ ആവശ്യമില്ല. യുണൈറ്റഡില്‍ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നുമായിരുന്നു ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍. തുടർന്ന് താരത്തിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി സഹതാരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.