ETV Bharat / sports

മലയാളി അത്‌ലറ്റ് പിയു ചിത്ര വിവാഹിതയായി - പിയു ചിത്ര

മലയാളി അത്‌ലറ്റ് പിയു ചിത്രയ്‌ക്ക് താലി ചാര്‍ത്തി നെന്മാറ സ്വദേശി ഷൈജു.

Malayali athlete PU Chitra married  PU Chitra  PU Chitra wedding  പിയു ചിത്ര വിവാഹിതയായി  പിയു ചിത്ര  പിയു ചിത്രയെ വിവാഹം ചെയ്‌ത് ഷൈജു
മലയാളി അത്‌ലറ്റ് പിയു ചിത്ര വിവാഹിതയായി
author img

By

Published : Dec 31, 2022, 4:29 PM IST

പാലക്കാട്: രാജ്യാന്തര മലയാളി അത്‌ലറ്റ് പിയു ചിത്ര വിവാഹിതയായി. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് ചിത്രയെ താലി ചാര്‍ത്തിയത്. പാലക്കാട് മൈലംപള്ളിയില്‍ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. പാലക്കാട് മുണ്ടൂര്‍ പിയു ഉണ്ണിക്കൃഷ്‌ണന്‍-വസന്തകുമാരി ദമ്പതിമാരുടെ മകളായ ചിത്ര ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരിയാണ്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലര്‍ക്കാണ്.

ഇന്ത്യയ്ക്കായി 2016 സൗത്ത് ഏഷ്യന്‍ ഗെയിംസ്, 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 2019 ദോഹ ഏഷ്യന്‍ അത്ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ 1,500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും നേടി.

ബെംഗളൂരുവില്‍ ഏഷ്യന്‍ ഗെയിംസിനായുള്ള പരിശീലനത്തിലാണ് ഇപ്പോഴുള്ളത്. അടുത്ത വര്‍ഷം സെപ്‌റ്റംബറിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.