ETV Bharat / sports

മാഡ്രിഡ് ഓപ്പണ്‍: ഒസാക്ക പുറത്ത്, എമ റാഡികാനുവിന് മുന്നേറ്റം

യുക്രൈന്‍ താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് യുഎസ്‌ ഓപ്പണ്‍ ചാമ്പ്യന്‍ എമയുടെ വിജയം. മുന്‍ ലോക ഒന്നം നമ്പര്‍ താരം നവോമി ഒസാക്ക സ്‌പാനിഷ്‌ താരം സാറ സോറിബ്സ് ടോർമൊയോട് പരാജയപ്പെട്ടു.

മാഡ്രിഡ് ഓപ്പണ്‍  എമ റാഡികാനു  മാഡ്രിഡ് ഓപ്പണ്‍ എമ റാഡികാനു  മാഡ്രിഡ് ഓപ്പണ്‍ നയോമി ഒസാക്ക  madrid open  madrid open tennis results  emma raducanu on third round  emma raducanu win in second round  naomi osaka eliminated  naomi osaka lost in madrid open
മാഡ്രിഡ് ഓപ്പണ്‍: എമ റാഡികാനുവിന് മുന്നേറ്റം;നയോമി ഒസാക്ക ഓപ്പണ്‍ പുറത്തായി
author img

By

Published : May 2, 2022, 2:18 PM IST

സ്‌പെയിന്‍: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസില്‍ എമ റാഡിക്കാനു മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. 19-കാരി മാര്‍ത്താ കോസ്‌റ്റ്യൂക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എമ്മ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 6-1. കളിമണ്‍ കോര്‍ട്ടിലെ ആദ്യ ഏഴ്‌ മത്സരങ്ങളില്‍ നിന്ന് അഞ്ചാമത്തെ വിജയമാണ് എമ നേടിയത്. നിലവിലെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ കൂടിയാണ് ഒന്‍പതാം സീഡായ എമ റാഡികാനു.

മാഡ്രിഡ് ഓപ്പണില്‍ മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ഒന്നം നമ്പര്‍ താരം നവോമി ഒസാക്ക സ്‌പാനിഷ്‌ താരം സാറ സോറിബ്സ് ടോർമൊയോട് പരാജയപ്പെട്ടു. ഒരുമണിക്കൂര്‍ 28 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ 6-3, 6-1 എന്ന നിലയിലാണ് ഒസാക്ക സ്‌പാനിഷ്‌ താരത്തിന് മുന്നില്‍ കീഴടങ്ങിയത്. തോല്‍വിയോടെ ജപ്പാന്‍ താരം ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായിട്ടുണ്ട്.

Also read:വിംബിള്‍ഡണില്‍ റഷ്യന്‍ താരങ്ങള്‍ക്ക് വിലക്ക്; തീരുമാനം അന്യായമെന്ന് ഇതിഹാസ താരങ്ങളായ നദാലും, ജോക്കോവിച്ചും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.