ETV Bharat / sports

ഇടിക്കൂട്ടിൽ ഇന്ത്യയുടെ സ്വർണ കൊയ്‌ത്ത് ; നിഖാതിന് പിന്നാലെ ല‌വ്‌ലിനയ്‌ക്കും വിജയം, ഇന്ത്യക്ക് നാലാം സ്വർണം - Boxing

ഫൈനലിൽ ഓസ്ട്രേലിയയുടെ കൈറ്റ്‌ലിൻ പാർക്കറെ 5-2നാണ് ലവ്‌ലിന ബോർഗോഹെയ്‌ൻ പരാജയപ്പെടുത്തിയത്. നേരത്തെ ഇന്ത്യക്കായി നിഖാത് സരീൻ, സവീറ്റി ബൂറ, നീതു ഗൻഗാസ് എന്നിവരും സ്വർണം നേടിയിരുന്നു.

ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പ്  നിഖാത് സരീൻ  ലവ്‌ലിന ബോർഗോഹെയ്‌ൻ  Lovlina Borgohain  World boxing Championship  Lovlina Borgohain clinches gold  IBA World Boxing Championships  ഇന്ത്യയുടെ സ്വർണ നേട്ടം നാലായി  നിഖാതിന് പിന്നാലെ ല‌വ്‌ലിനയ്‌ക്കും വിജയം  ഇടിക്കൂട്ടിൽ ഇന്ത്യയുടെ സ്വർണ കൊയ്‌ത്ത്  ബോക്‌സിങ്  Boxing  ല‌വ്‌ലിനയ്‌ക്ക് സ്വർണം
ല‌വ്‌ലിനയ്‌ക്ക് സ്വർണം
author img

By

Published : Mar 26, 2023, 9:48 PM IST

ന്യൂഡൽഹി : ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ കൊയ്‌ത്ത് തുടർന്ന് ഇന്ത്യ. 75 കിലോ വിഭാഗത്തിൽ ല‌വ്‌ലിന ബോർഗോഹെയ്‌നാണ് ഇന്ത്യക്കായി ഏറ്റവും ഒടുവിൽ സ്വർണം സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ കൈറ്റ്‌ലിൻ പാർക്കറെ ലവ്‌ലിന 5-2 നാണ് പരാജയപ്പെടുത്തിയത്. ഫൈനലില്‍ കൈറ്റ്‌ലിന്‍ പാര്‍ക്കറിനെതിരെ ശക്‌തമായ മത്സരമാണ് ലവ്‌ലിന കാഴ്‌ചവച്ചത്. ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ലവ്‌ലിനയുടെ ആദ്യ സ്വർണമാണിത്.

2018ലും 2019ലും ലവ്‌ലിന വെങ്കലം സ്വന്തമാക്കിയിരുന്നു. ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ താരമാണ് ലവ്‌ലിന. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ഇന്ത്യയുടെ നിഖാത് സരീനും സ്വർണം സ്വന്തമാക്കിയിരുന്നു. ഇന്നലെ ഇന്ത്യയുടെ സവീറ്റി ബൂറയും, നീതു ഗൻഗാസും സ്വർണം നേടിയിരുന്നു. ഇതോടെ 2023ലെ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പ് നാല് സ്വർണവുമായി അവസാനിപ്പിക്കാൻ ഇന്ത്യക്കായി.

ഇന്ന് നടന്ന ആദ്യ ഫൈനലിൽ വനിതകളുടെ 50 കിലോ വിഭാഗത്തിൽ നിഖാത് സരീൻ സ്വർണം സ്വന്തമാക്കിയിരുന്നു. വിയറ്റ്‌നാമിന്‍റെ നുയൻ തി ടാമിനെ 5-0 എന്ന ഏകപക്ഷീയമായ സ്‌കോറിനാണ് നിഖാത് പരാജയപ്പെടുത്തിയത്. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ താരത്തിന്‍റെ തുടർച്ചയായ രണ്ടാം സ്വർണമാണിത്. 2022ലെ കോമണ്‍വെൽത്ത് ഗെയിംസിലും നിഖാത് സരീൻ സ്വർണം നേടിയിരുന്നു.

തകർപ്പൻ വിജയത്തോടെ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് ശേഷം ഒന്നിലധികം തവണ സ്വർണമെഡൽ നേടുന്ന താരമെന്ന റെക്കോഡും നിഖാത് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണ 52 കിലോ വിഭാഗത്തിലാണ് നിഖാത് സ്വർണം നേടിയിരുന്നത്. രണ്ടാം തവണയും ലോക ചാമ്പ്യനായതിൽ സന്തോഷമുണ്ട് എന്നാണ് മത്സര ശേഷം നിഖാത് സരീൻ പ്രതികരിച്ചത്.

'രണ്ടാം തവണയും ലോക ചാമ്പ്യനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, പ്രത്യേകിച്ച് ഒരു ഒളിമ്പിക് വിഭാഗത്തിൽ. ഇന്നത്തെ പോരാട്ടം എനിക്ക് വളരെ കഠിനമായിരുന്നു. എതിരാളി കൈറ്റ്‌ലിൻ പാർക്കർ ഏഷ്യൻ ചാമ്പ്യനായിരുന്നു. ഏഷ്യൻ ഗെയിംസാണ് എന്‍റെ അടുത്ത ലക്ഷ്യം. അവിടെയും ഞാൻ കൈറ്റ്‌ലിനുമായി ഏറ്റുമുട്ടിയേക്കാം. അതിനാൽ ഞാൻ കഠിനാധ്വാനം ചെയ്യും' - നിഖാത് പറഞ്ഞു.

ALSO READ: ഇടിച്ച് നേടി നിഖാത് സരീൻ, തുടർച്ചയായ രണ്ടാം സ്വർണം ; ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സുവര്‍ണനേട്ടം മൂന്നായി

കഴിഞ്ഞ ദിവസം നടന്ന ഫൈനലുകളിൽ ഇന്ത്യയുടെ സവീറ്റി ബൂറയും, നീതു ഗൻഗാസും സ്വർണം നേടിയിരുന്നു. 81 കിലോ വിഭാഗത്തിലായിരുന്നു സവീറ്റി ബൂറ സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ചൈനയുടെ വാങ് ലിനയെ 4-3 എന്ന സ്‌കോറിനായിരുന്നു സവീറ്റി പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടിൽ പിന്നിട്ടുനിന്ന ശേഷം രണ്ടാം റൗണ്ടിൽ ശക്‌തമായി തിരിച്ചെത്തിയായിരുന്നു താരത്തിന്‍റെ വിജയം.

വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മംഗോളിയയുടെ ലുത്‌സൈഖാൻ അൽതാൻസെറ്റ്‌സെഗിനെ കീഴടക്കിയാണ് നീതു ഗൻഗാസ് ഇന്ത്യയ്ക്കാ‌യി സ്വര്‍ണം നേടിയത്. 5-0 എന്ന സ്‌കോറിനായിരുന്നു കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് കൂടിയായ നീതു ഗൻഗാസിന്‍റെ വിജയം. ഫൈനലില്‍ മംഗോളിയ താരത്തെ ഏകപക്ഷീയമായായിരുന്നു 22 കാരിയായ നീതു പരാജയപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.