ചാമ്പ്യന്‍സ് ലീഗിന്‍റെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിക്ക്. ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയ്‌ക്കായി ബെൻഫിക്കയ്‌ക്കെതിരെ നേടിയ കര്‍വിങ് ഗോളാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആരാധകരുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് മെസിയുടെ ഗോള്‍ മികച്ചതായി തെരഞ്ഞെടുത്തത്.
-
The Goal of the Tournament results are in... 🥁
— UEFA Champions League (@ChampionsLeague) June 30, 2023 " class="align-text-top noRightClick twitterSection" data="
Congrats, Leo Messi! 👏#UCLGOTT | @Heineken pic.twitter.com/I4JDZF9xN1
">The Goal of the Tournament results are in... 🥁
— UEFA Champions League (@ChampionsLeague) June 30, 2023
Congrats, Leo Messi! 👏#UCLGOTT | @Heineken pic.twitter.com/I4JDZF9xN1The Goal of the Tournament results are in... 🥁
— UEFA Champions League (@ChampionsLeague) June 30, 2023
Congrats, Leo Messi! 👏#UCLGOTT | @Heineken pic.twitter.com/I4JDZF9xN1
ചാമ്പ്യന്‍സ് ലീഗിന്‍റെ 2022/23 സീസണിലെ മികച്ച 10 ഗോളുകള്‍ നേരത്തെ തന്നെ യുവേഫയുടെ ടെക്നിക്കല്‍ ഒബ്‌സര്‍വര്‍ പാനല്‍ തെരഞ്ഞെടുത്തിരുന്നു. ഇതു പ്രകാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാലണ്ട് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ നേടിയ ഗോളായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. കിലിയന്‍ എംബാപ്പെ യുവന്‍റസിനെതിരെ നേടിയ ഗോളിന് പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു മെസിയുടെ ഗോളുണ്ടായിരുന്നത്.
എന്നാല്‍ ആരാധകരുടെ വോട്ടെടുപ്പ് വന്നതോടെ 36-കാരനായ മെസിയുടെ ഗോള്‍ പട്ടികയില്‍ തലപ്പത്ത് എത്തുകയായിരുന്നു. ഔദ്യോഗിക പട്ടികയില്‍ ആറാമതുണ്ടായിരുന്ന റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്‍റെ ഗോളിനെയാണ് രണ്ടാമത്തെ മികച്ച ഗോളായി ആരാധകര്‍ തെരഞ്ഞെടുത്തത്. സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നേടിയ ഗോളുമായാണ് വിനീഷ്യസ് പട്ടികയില്‍ ഇടം പിടിച്ചത്. ഇതോടെ ഹാലണ്ടിന്‍റെ ഗോള്‍ മൂന്നാമതായി.
ഓഗസ്‌റ്റ് അഞ്ചിന് ബെന്‍ഫിക്കയുടെ തട്ടകമായ എസ്റ്റാഡിയോ ഡ ലൂസ് സ്റ്റേഡിയത്തിലായിരുന്നു പുരസ്‌കാരത്തിന് അര്‍ഹമായ ഗോള്‍ മെസി നേടിയത്. മത്സരത്തിന്‍റെ 22-ാം മിനിട്ടിലാണ് അര്‍ജന്‍റൈന്‍ ഇതിഹാസ താരം മനോഹരമായ ഗോളടിച്ചത്. എംബാപ്പെ തുടങ്ങി വച്ച മുന്നേറ്റത്തില്‍ നെയ്‌മറുടെ പാസില്‍ നിന്നാണ് മെസി ലക്ഷ്യം കണ്ടത്.
ബോക്‌സിന് പുറത്ത് നിന്നുള്ള താരത്തിന്‍റെ കര്‍വിങ് ഷോട്ട് വല കുലുക്കുകയായിരുന്നു. ഇതോടെ പിഎസ്‌ജി മുന്നിലെത്തിയെങ്കിലും ബെന്‍ഫിക്ക ഒരു ഗോള്‍ മടക്കിയതോടെ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ലയണല്‍ മെസി, നെയ്മർ, കിലിയൻ എംബാബെ എന്നിവരുടെ മികവില്‍ കിട്ടാക്കനിയായ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ ഇക്കുറി പിഎസ്‌ജി ലക്ഷ്യവച്ചിരുന്നുവെങ്കിലും സെമിയിലെത്താതെയാണ് ടീം പുറത്തായത്.
സീസണോടെ പിഎസ്‌ജി വിട്ടെങ്കിലും ക്ലബിനായുള്ള പ്രകടനത്തിന്‍റെ പേരില്‍ നേരത്തെയും മെസിയെ തേടി പുരസ്‌കാരങ്ങള്‍ എത്തിയിരുന്നു. ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച വിദേശ താരമായി അടുത്തിടെയാണ് മെസി തെരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ലീഗിലെ ഏറ്റവും മികച്ച ഗോളുകളുടെ പട്ടികയില്‍ താരത്തിന്‍റെ രണ്ട് ഗോളുകളും ഇടം പിടിച്ചിരുന്നു.
അതേസമയം അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മിയാമിയാണ് മെസിയുടെ പുതിയ തട്ടകം. പിഎസ്‌ജിയുമായുള്ള രണ്ട് വര്‍ഷത്തെ കരാര്‍ പുതുക്കാന്‍ തയ്യാറാവാതിരുന്ന മെസി തന്‍റെ പഴയ ക്ലബായ ബാഴ്‌സയിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തിയിരുന്നു. ഇതു വിജയിക്കാന്‍ കഴിയാതെ വന്നതോടെയാണ് താരം ഇന്‍റര്‍ മിയാമി തെരഞ്ഞെടുത്തത്.
ടീമിനായി ലയണല്‍ മെസി ജൂലായ് 21-ന് അരങ്ങേറ്റം നടത്തുമെന്നാണ് വിവരം. മെക്സിക്കോയിലെ ക്രൂസ് അസുലിനെയാണ് ലീഗ് കപ്പ് ഉദ്ഘാടന മത്സരത്തില്‍ അന്ന് ഇന്‍റര്‍ മിയാമി നേരിടുന്നത്. ഇന്‍റര്‍ മിയാമിയൊടൊപ്പമുള്ള വെല്ലുവിളകള്‍ക്കായി കാത്തിരിക്കുകയാണെന്ന് നേതരത്തെ താരം പ്രതികരിച്ചിരുന്നു.