ETV Bharat / sports

ലയണല്‍ മെസി ജിദ്ദയിൽ; സൗദി ടൂറിസത്തിന്‍റെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡർ ഇനി സൂപ്പർ താരം - messi visited saudi arabia

ജിദ്ദ സീസണ്‍ ആഘോഷങ്ങളിലും ചെങ്കടല്‍ ടൂറിസ, പര്യവേഷണ പദ്ധതികളിലും പങ്കെടുക്കുന്നതിനാണ് മെസിയും സുഹൃത്തുക്കളും ജിദ്ദയിലെത്തിയത്.

Lionel Messi unveiled Saudi tourism ambassador  ലയണല്‍ മെസി ജിദ്ദയിൽ  സൗദി ടൂറിസത്തിന്‍റെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡർ ഇനി സൂപ്പർ താരം  lionel messi  Saudi tourism ambassador  messi visited saudi arabia  new saudi tourism ambassador
ലയണല്‍ മെസി ജിദ്ദയിൽ; സൗദി ടൂറിസത്തിന്‍റെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡർ ഇനി സൂപ്പർ താരം
author img

By

Published : May 10, 2022, 10:54 PM IST

ജിദ്ദ: പിഎസ്‌ജിയുടെ അർജന്‍റീനിയൻ സൂപ്പർതാരമായ ലയണൽ മെസി തിങ്കളാഴ്ച്ച സൗദി അറേബ്യൻ നഗരമായ ജിദ്ദയിലെത്തി. താരത്തെ സൗദി ടൂറിസത്തിന്‍റെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡറായി സൗദി ടൂറിസം അതോറിറ്റി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മെസി ജിദ്ദയിൽ വിമാനമിറങ്ങിയത്. സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് മെസിയെ സ്വീകരിച്ചു.

  • I am pleased to welcome Lionel Messi to Saudi Arabia We are excited for you to explore the treasures of the Red Sea, the Jeddah Season and our ancient history.
    This is not his first visit to the Kingdom and it will not be the last! @VisitSaudiNow pic.twitter.com/RDfxFIRjrt

    — Ahmed Al Khateeb أحمد الخطيب (@AhmedAlKhateeb) May 9, 2022 " class="align-text-top noRightClick twitterSection" data=" ">

ജിദ്ദ സീസണ്‍ ആഘോഷങ്ങളിലും ചെങ്കടല്‍ ടൂറിസ, പര്യവേഷണ പദ്ധതികളിലും പങ്കെടുക്കുന്നതിനാണ് മെസിയും സുഹൃത്തുക്കളും ജിദ്ദയിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. 'ലയണൽ മെസിയെ സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വളരെ സന്തോഷം. ചെങ്കടലിലെ നിധികളും ജിദ്ദ സീസണും ഞങ്ങളുടെ പൗരാണിക ചരിത്രവും നിങ്ങൾ കണ്ടെത്താൻ പോകുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ട്. ഇതു താരം രാജ്യത്തേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമല്ല, അവസാനത്തെ സന്ദർശനവുമാകില്ല.' സൗദി ടൂറിസം മന്ത്രി ട്വിറ്ററിൽ കുറിച്ചു.

താരത്തെ സ്വീകരിക്കുന്നതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതോടെ വരവിന്‍റെ ലക്ഷ്യങ്ങളെ കുറിച്ച് ചർച്ചകൾ ഉയർന്നിരുന്നു. സൗദി ടൂറിസം അംബാസിഡറായി മെസിയെ നിയമിച്ച വിവരമറിഞ്ഞ നിരവധി പേർ ടൂറിസം മന്ത്രാലയത്തിന് അഭിനന്ദനങ്ങൾ നൽകുന്നുമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.