ETV Bharat / sports

സെഞ്ചൂറിയൻ മെസി; രാജ്യാന്തര കരിയറിൽ നൂറ് ഗോളുകൾ തികച്ച് സൂപ്പർ താരം ലയണൽ മെസി

കുറസാവോക്കെതിരായ മത്സരത്തിലാണ് അർജന്‍റീനന്‍ നായകൻ നൂറാം ഗോൾ നേടിയത്. മത്സരത്തിന്‍റെ 20-ാം മിനിട്ടിലാണ് ചരിത്ര നിമിഷം പിറന്നത്. രാജ്യത്തിനായി 100 ഗോളുകൾ തികയ്‌ക്കുന്ന മൂന്നാമത്തെ പുരുഷ താരമാണ് മെസി

ലയണൽ മെസി  Argentina vs curacao  Lionel Messi Scores 100th Argentina Goal  Lionel Messi  sports news  മെസി  messi record
രാജ്യാന്തര കരിയിറിൽ നൂറ് ഗോളുകൾ തികച്ച് സൂപ്പർ താരം ലയണൽ മെസി
author img

By

Published : Mar 29, 2023, 6:47 AM IST

Updated : Mar 29, 2023, 9:36 AM IST

ബ്യൂണസ് അയേർസ്: രാജ്യാന്തര ഫുട്ബോൾ കരിയറിൽ നൂറ് ഗോൾ തികച്ച് അർജന്‍റീനന്‍ സൂപ്പർ താരം ലയണൽ മെസി. കുറസാവോക്കെതിരായ സൗഹൃദ മത്സരത്തിൽ ഹാട്രിക്കുമായാണ് അർജന്‍റീനൻ നായകന്‍റെ ചരിത്ര നേട്ടം. 174 മത്സരങ്ങളിൽ നിന്നാണ് ലയണൽ മെസി ഈ നേട്ടത്തിലെത്തിയത്. കുറസാവോക്കെതിരായി ഹാട്രിക് നേടിയതോടെ മെസിയുടെ ആകെ ഗോൾ നേട്ടം 102 ആയി.

മത്സരത്തിന്‍റെ 20-ാം മിനിറ്റിൽ നേടിയ ഗോളിലാണ് മെസി ചരിത്ര നേട്ടത്തിലെത്തിയത്. മിഡ്‌ഫീൽഡർ ലോ സെല്‍സോയില്‍ നിന്നും പാസ് സ്വീകരിച്ച മെസി, രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നു വലങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് ഗോള്‍കീപ്പറെ കീഴടക്കുകയായിരുന്നു. 20, 33, 37 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ.

100 അന്താരാഷ്ട്ര ഗോളുകൾ തികയ്‌ക്കുന്ന മൂന്നാമത്തെ പുരുഷ താരമാണ് മെസി. പോർച്ചുഗൽ സൂപ്പർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറാൻ താരം അലി ദേയ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. 2020 സെപ്റ്റംബറിൽ സ്വീഡനെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിലാണ് റൊണാൾഡോ പോർച്ചുഗൽ ജഴ്‌സിയിൽ 100 ഗോളുകൾ തികച്ചത്. നിലവിൽ അന്താരാഷ്‌ട്ര ഫുട്‌ബോളിൽ സജീവമായ താരങ്ങളിൽ പുരഷ താരങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് റൊണാൾഡോ. 198 മത്സരങ്ങളിൽ നിന്ന് 122 ഗോളുകളാണ് ഇതുവരെ ദേശീയ ടീമിനായി റൊണാൾഡോ നേടിയിട്ടുള്ളത്.

  • Men’s footballers with 100+ international goals:

    ▪️ Cristiano Ronaldo—122
    ▪️ Ali Daei—109
    ▪️ Lionel Messi—101 pic.twitter.com/yq8asS5Pqm

    — B/R Football (@brfootball) March 29, 2023 " class="align-text-top noRightClick twitterSection" data=" ">

2007 ൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ച ഇറാൻ താരം അലി ദേയി 109 ഗോളുകളുമായി പട്ടികയിൽ രണ്ടാമതാണ്. 100 ഗോളുകൾ തികയ്ക്കുന്ന ആദ്യത്തെ തെക്കേ അമേരിക്കൻ പുരുഷ താരവും രാജ്യത്തിനായി 109 ഗോളുകൾ നേടിയ ബ്രസീലിന്‍റെ വനിത താരം മാർത്തയ്ക്ക് പിന്നിൽ രണ്ടാമത്തെ ലാറ്റിനമേരിക്കൻ താരവുമാണ് 35കാരനായ മെസി.

അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ 46 ഗോളുകൾ നേടിയ മെസി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ 28 ഗോളുകൾ നേടിയിട്ടുണ്ട്. കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പുകളിൽ 13 ഗോളുകൾ നേടിയ മെസി ലോകകപ്പ് മത്സരങ്ങളിൽ അർജന്‍റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവുമാണ്. 2006 മുതൽ അഞ്ച് ലോകകപ്പുകളിൽ 26 മത്സരങ്ങളിൽ നിന്നായി 13 ഗോളുകളാണ് നേടിയിട്ടുള്ളത്.

2005 ഓഗസ്റ്റിൽ ഹംഗറിക്കെതിരായ മത്സരത്തിലാണ് മെസി അർജന്‍റീനയ്‌ക്കായി അരങ്ങേറ്റം കുറിച്ചത്. അർജന്‍റീന 2-1 ന് ഹംഗറിയെ തോൽപ്പിച്ച മത്സരത്തിൽ രണ്ട് മിനിട്ടുകൾ മാത്രമാണ് മെസി പന്ത് തട്ടിയത്. ഒരു വർഷത്തിന് ശേഷം ക്രൊയേഷ്യക്കെതിരായ തന്‍റെ ആറാം മത്സരത്തിലാണ് തന്‍റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടിയത്. 2006ലെ ലോകകപ്പിൽ സെർബിയക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ 13 മിനിട്ടിനകം തന്നെ മെസി ഗോളും അസിസ്റ്റും സ്വന്തമാക്കി.

2021 കോപ്പ അമേരിക്കയിൽ ചിരവൈരികളായ ബ്രസീലിനെ കീഴടക്കിയാണ് അർജന്‍റീനയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ ആദ്യ പ്രധാന ട്രോഫി നേടിയത്. പിന്നാലെ ഫൈനലിസമയിൽ ഇറ്റലിയെയും കീഴടക്കി കിരീടം ചൂടി. ഖത്തർ ലോകകപ്പിൽ അർജന്‍റീന കിരീടം നേടിയപ്പോൾ 7 ഗോളുകൾ പിറന്നത് മെസിയുടെ ബൂട്ടുകളിൽ നിന്നാണ്.

കുറസാവോക്കെതിരായ മത്സരത്തിൽ അർജന്‍റീന എതിരില്ലാത്ത 7 ഗോളുകളുടെ ജയമാണ് നേടിയത്. നികോളാസ് ഗോൺസാലസ്, എൻസോ ഫെർണാണ്ടസ്, ഡി മരിയ, ഗോൺസലോ മോണ്ടിയൽ ഗോളുകൾ നേടി. പനാമയ്‌ക്കെതിരെ 2-0ന് വിജയിച്ച മത്സരത്തിൽ മെസി കരിയറിലെ 800-ാമത് ഗോളും നേടിയിരുന്നു.

Last Updated : Mar 29, 2023, 9:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.