ETV Bharat / sports

മെസിയെക്കാള്‍ ക്രിസ്റ്റ്യാനോയാണ് മികച്ച കളിക്കാരനെന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോളിനെ കുറിച്ച് ഒന്നുമറിയില്ല: മാർകോ വാൻ ബാസ്റ്റിൻ

author img

By

Published : Jun 17, 2022, 3:10 PM IST

'അനുകരിക്കാനും ആവർത്തിക്കാനും കഴിയാത്ത താരമാണ് മെസി'

Lionel Messi is better than Cristiano Ronaldo says Marco van Basten  Those who say Cristiano Ronaldo is better than Lionel Messi know nothing about football Marco van Basten  Lionel Messi  Cristiano Ronaldo  Marco van Basten  ലയണല്‍ മെസി  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  മാർകോ വാൻ ബാസ്റ്റിൻ
മെസിയെക്കാള്‍ ക്രിസ്റ്റ്യാനോയാണ് മികച്ച കളിക്കാരനെന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോളിനെ കുറിച്ച് ഒന്നുമറിയില്ല: മാർകോ വാൻ ബാസ്റ്റിൻ

റോം: ലയണല്‍ മെസിയെക്കാള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മികച്ച കളിക്കാരനെന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോളിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് ഡച്ച് ഇതിഹാസം മാർകോ വാൻ ബാസ്റ്റിൻ. ഇറ്റാലിയൻ മാധ്യമമായ കൊറേറ ഡെല്ല സ്‌പോർട്ടിനോടാണ് വാൻ ബാസ്റ്റിന്‍റെ പ്രതികരണം. അനുകരിക്കാനും ആവർത്തിക്കാനും കഴിയാത്ത താരമാണ് മെസിയെന്നും മാർകോ വാൻ ബാസ്റ്റിൻ പറഞ്ഞു.

'ക്രിസ്റ്റ്യാനോ റൊണാൾഡോ മഹത്തായ താരമാണ്, എന്നാല്‍ മെസിയെക്കാൾ മികച്ചതാണെന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോളിനെ കുറിച്ച് ഒന്നും തന്നെയറിയില്ല, അതല്ലെങ്കിൽ അവരൊരു തെറ്റായ വിശ്വാസത്തിലാണ് ഇങ്ങനെ പറയുന്നത്', 57കാരനായ ഡച്ച് ഇതിഹാസം പറഞ്ഞു.

അനുകരിക്കാനും ആവർത്തിക്കാനും അസാധ്യമായ താരമാണ് മെസി. അമ്പതോ നൂറോ വർഷങ്ങളിൽ മാത്രമാണ് അദ്ദേഹത്തെ പോലൊരു താരം പ്രത്യക്ഷപ്പെടുക. ചെറുപ്പത്തിൽ തന്നെ ഫുട്‌ബോൾ ജീനിയസെന്ന ഗണത്തിൽ താരം ഉൾപ്പെട്ടിരിക്കുന്നു എന്നും വാൻ ബാസ്റ്റിൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം വാൻ ബാസ്റ്റിന്‍റെ എക്കാലത്തേയും മികച്ച താരങ്ങളുടെ പട്ടികയില്‍ മെസി പുറത്താണ്. പെലെ, ഡീഗോ മറഡോണ, യോഹാൻ ക്രൈഫ് എന്നീ പേരുകളാണ് എക്കാലത്തെയും മികച്ച താരങ്ങളായി മാർകോ വാൻ ബാസ്റ്റിൻ തെരഞ്ഞെടുത്തത്. 'എന്നെ സംബന്ധിച്ചിടത്തോളം പെലെ, ഡീഗോ മറഡോണ, യോഹാൻ ക്രൈഫ് എന്നിവരാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങൾ.

കുട്ടിയായപ്പോള്‍, എനിക്ക് ക്രൈഫിനെ പോലെ ആവാനായിരുന്നു അഗ്രഹം. അദ്ദേഹം എന്‍റെ സുഹൃത്തായിരുന്നു. ഞാനവനെ മിസ് ചെയ്യുന്നു. പെലെയും മറഡോണയും അവിശ്വസനീയ താരങ്ങളായിരുന്നു. മെസി ഒരു മികച്ച കളിക്കാരനാണ്, എന്നാൽ മറഡോണയ്‌ക്ക് എല്ലായ്‌പ്പോഴും ടീമിൽ കൂടുതൽ വ്യക്തിത്വം ഉണ്ടായിരുന്നു', വാൻ ബാസ്റ്റിൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.