ബെയ്‌ജിങ്: ഓസ്ട്രേലിയക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിനായി ചൈനയിലെത്തിയ അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസിയെ ബെയ്‌ജിങ് വിമാനത്താവളത്തിൽ തടഞ്ഞ് സുരക്ഷ അധികൃതർ. പാസ്‌പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പമാണ് താരത്തിന് മോശം അനുഭവമുണ്ടാക്കിയത്. 30 മിനിട്ടിന് ശേഷം പ്രശ്‌നങ്ങൾ പരിഹരിച്ചതോടെയാണ് മെസിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനായത്.
35-കാരനായ മെസി സന്ദർശനത്തിന് മുമ്പ് വിസയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്നും ഇത് സങ്കീർണതകൾക്ക് കാരണമായെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്‍റീനിയൻ പാസ്‌പോർട്ടിന് പകരം സ്‌പാനിഷ് പാസ്‌പോർട്ടിലാണ് മെസി യാത്ര ചെയ്‌തതെന്നാണ് വിവരം. സ്‌പാനിഷ് പാസ്‌പോർട്ട് ഉപയോഗിച്ചുള്ള യാത്രക്കാർക്ക് ചൈനയിലേക്ക് വിസ രഹിത പ്രവേശനമില്ല. എന്നാൽ തായ്‌വാനിലേക്ക് പ്രവേശനമുണ്ട്. അതുകൊണ്ടുതന്നെ തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നും മെസി വിസയ്‌ക്കായി അപേക്ഷ നൽകിയിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ. ഇതാണ് ബെയ്‌ജിങ് വിമാനത്താവളത്തിലെ ആശയക്കുഴപ്പത്തിന് കാരണമായത്.
-
Chinese border police briefly detained Messi as they didn’t recognise his visa 😂😂😂 Book your holiday flights to Xi Jinping’s police state now everybody! pic.twitter.com/LN5EhMTIKC
— Drew Pavlou (@DrewPavlou) June 12, 2023 " class="align-text-top noRightClick twitterSection" data="
">Chinese border police briefly detained Messi as they didn’t recognise his visa 😂😂😂 Book your holiday flights to Xi Jinping’s police state now everybody! pic.twitter.com/LN5EhMTIKC
— Drew Pavlou (@DrewPavlou) June 12, 2023Chinese border police briefly detained Messi as they didn’t recognise his visa 😂😂😂 Book your holiday flights to Xi Jinping’s police state now everybody! pic.twitter.com/LN5EhMTIKC
— Drew Pavlou (@DrewPavlou) June 12, 2023
തുടക്കത്തിൽ മെസിയും എയർപോർട്ട് സുരക്ഷ അധികൃതരും തമ്മിൽ ആശയവിനിമയം നടത്തുന്നതിൽ ഭാഷ ഒരു വെല്ലുവിളിയായിരുന്നെങ്കിലും അത് ഉടൻ തന്നെ പരിഹരിച്ചു. അരമണിക്കൂറിനകം വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ച മെസി വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് മടങ്ങി. സുരക്ഷ ഉദ്യോഗസ്ഥര്‍ മെസിയുടെ പാസ്‌പോര്‍ട്ട് പരിശോധിക്കുന്ന സമയത്ത് റോഡ്രിഗോ ഡിപോളും കൂടെയുണ്ടായിരുന്നു.
-
Lionel Messi went to Beijing, China and this reception is crazyyyyyy!
— 𝐂𝐇𝐀𝐑𝐋𝐄𝐒 (@ChaaliiyKay) June 10, 2023 " class="align-text-top noRightClick twitterSection" data="
This man doesn't really know he's LIONEL MESSI
🐐🐐🐐 pic.twitter.com/dUM8Kmzzk2
">Lionel Messi went to Beijing, China and this reception is crazyyyyyy!
— 𝐂𝐇𝐀𝐑𝐋𝐄𝐒 (@ChaaliiyKay) June 10, 2023
This man doesn't really know he's LIONEL MESSI
🐐🐐🐐 pic.twitter.com/dUM8Kmzzk2Lionel Messi went to Beijing, China and this reception is crazyyyyyy!
— 𝐂𝐇𝐀𝐑𝐋𝐄𝐒 (@ChaaliiyKay) June 10, 2023
This man doesn't really know he's LIONEL MESSI
🐐🐐🐐 pic.twitter.com/dUM8Kmzzk2
അർജന്‍റൈൻ നായകനെ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞുവയ്‌ക്കുകയും പരിശോധനകൾ നടത്തുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏയ്‌ഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡിപോള്‍, ലിയാൻഡ്രോ പരെഡസ്, ജിയോവാനി ലോ സെല്‍സോ, എന്‍സോ ഫെര്‍ണാണ്ടസ്, നഹ്വേല്‍ മൊളിന എന്നിവര്‍ക്കൊപ്പം പ്രത്യേക വിമാനത്തിലാണ് മെസി ചൈന സന്ദർശനത്തിനെത്തിയത്.
ജൂണ്‍ 15ന് ബെയ്‌ജിങ്ങിൽ അടുത്തിടെ പുനർനിർമിച്ച വർക്കേഴ്‌സ് സ്റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയക്കെതിരെ അര്‍ജന്‍റീനയുടെ ആദ്യ മത്സരം. ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മെസിപ്പടയുടെ വിജയം. ജൂണ്‍ 19ന് ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യയുമായാണ് രണ്ടാം സൗഹൃദ മത്സരം.
അതേസമയം ചൈനയിലെത്തിയ മെസിക്കും സംഘത്തിനും ബെയ്‌ജിങ് വിമാനത്താവളത്തിൽ വൻ വരവേൽപ്പാണ് ആരാധകർ ഒരുക്കിയത്. ഏഴാം തവണയാണ് ഫുട്ബോൾ മത്സരത്തിനായി മെസി ചൈനയിലെത്തുന്നത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയിൽ നിന്ന് അമേരിക്കയിലെ മേജർ സോക്കർ ലീഗിലെ ഇന്‍റർ മയാമി ക്ലബ്ബിലേക്ക് പോകുന്നതായി കഴിഞ്ഞ ദിവസം മെസി അറിയിച്ചിരുന്നു.
ALSO READ : 'മെസി പോയാല്‍ നെയ്‌മർ വരണം'... വീണ്ടും പണമെറിയാൻ അൽ ഹിലാൽ