ETV Bharat / sports

'അവിടം എന്‍റെ വീടാണ്'; ബാഴ്‌സലോണയിലേക്ക് തിരികെ വരുമെന്ന് ലയണല്‍ മെസി - ലയണല്‍ മെസി

ആസ്വദിക്കാന്‍ കഴിയുന്നിടത്തോളം കാലം ഫുട്‌ബോളില്‍ തുടരുമെന്ന് അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസി.

Lionel Messi Admits His Future Is In Barcelona  Lionel Messi  Lionel Messi to live in Barcelona  Barcelona  FC Barcelona  PSG  ബാഴ്‌സലോണയിലേക്ക് തിരികെ വരുമെന്ന് ലയണല്‍ മെസി  ലയണല്‍ മെസി  ബാഴ്‌സലോണ
ബാഴ്‌സലോണയിലേക്ക് തിരികെ വരുമെന്ന് ലയണല്‍ മെസി
author img

By

Published : Feb 3, 2023, 4:08 PM IST

പാരിസ്: സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണയുമായുള്ള 21 വർഷം ബന്ധം അവസാനിപ്പിച്ചാണ് ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ബാഴ്‌സയ്‌ക്ക് മെസിയെ കൈവിടേണ്ടിവന്നത്. ഈ വർഷം ജൂണ്‍ വരെയാണ് മെസിക്ക് പിഎസ്‌ജിയുമായി കരാറുള്ളത്.

ഇതിന് പിന്നാലെ 35കാരനായ താരം പിഎസ്‌ജി വിട്ട് ബാഴ്‌സയിലേക്ക് മടങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ കറ്റാലന്മാര്‍ക്ക് വേണ്ടി കളിക്കാനായില്ലെങ്കിലും കരിയര്‍ അവസാനിച്ചാല്‍ ബാഴ്‌സലോണയിലായിരിക്കും തന്‍റെ താമസമെന്നാണ് മെസി പറയുന്നത്. ഒരു അഭിമുഖത്തിലാണ് മെസി തന്‍റെ ഭാവി പദ്ധതിയെക്കുറിച്ച് മനസ് തുറന്നത്.

"എന്‍റെ കരിയർ അവസാനിച്ചാല്‍, ഞാൻ ബാഴ്‌സലോണയിലേക്ക് മടങ്ങും, അവിടം എന്‍റെ വീടാണ്", മെസി പറഞ്ഞു. ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ താന്‍ ഉപയോഗിച്ച വസ്‌തുക്കളെല്ലാം തന്നെ വൈകാതെ തന്നെ ബാഴ്‌ലോണയിലെത്തിക്കുമെന്നും സൂപ്പര്‍ താരം പറഞ്ഞു.

"ലോകകപ്പ് ഫൈനലിലെ ബൂട്ടുകൾ, ടീ-ഷർട്ടുകൾ...അങ്ങനെയെല്ലാം തന്നെ എഎഫ്‌എ പ്രോപ്പർട്ടിയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്. അവയെല്ലാം വരുന്ന മാർച്ചിൽ, ഞാൻ ബാഴ്‌സലോണയിലേക്ക് കൊണ്ടുപോകും. അവിടെ എനിക്ക് ഒരുപാട് വസ്‌തുക്കളും ഓർമകളുമുണ്ട്", മെസി കൂട്ടിച്ചേര്‍ത്തു.

അര്‍ജന്‍റൈന്‍ ടീമിനൊപ്പം കളിക്കുന്നത് തുടരുമെങ്കിലും 2026ലെ ലോകകപ്പില്‍ കളിക്കുന്ന കാര്യം പ്രയാസമായിരിക്കുമെന്നും മെസി വ്യക്തമാക്കി. "2026ല്‍ കളിക്കുന്നതിന് പ്രായം ഒരു തടസമാണ്. എനിക്ക് ഫുട്ബോൾ കളിക്കുന്നത് ഇഷ്‌ടമാണ്.

നല്ലരീതിയില്‍ അതാസ്വദിക്കാന്‍ കഴിയുന്നിടത്തോളം ഞാനത് തുടരും. അടുത്ത ലോകകപ്പിന് ഇനിയും ഏറെ സമയമുണ്ട്. അതിന്‍റെ ഭാഗമാവുന്നത് എന്‍റെ കരിയർ എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു", മെസി കൂട്ടിച്ചേര്‍ത്തു.

2021 ഓഗസ്റ്റിലാണ് മെസി പിഎസ്‌ജിയിലെത്തിയത്. ബാഴ്‌സയ്‌ക്കൊപ്പം 778 മത്സരങ്ങള്‍ കളിച്ച താരം 672 ഗോളുകൾ അടിച്ച് കൂട്ടിയിട്ടുണ്ട്. 35 കിരീടങ്ങളും മെസി ക്ലബിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

ALSO READ: വലന്‍സിയയെ തോല്‍പ്പിച്ചു; ബാഴ്‌സയുടെ ലീഡ് കുറച്ച് റയല്‍ മാഡ്രിഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.