പാരിസ്: ലീഗ് വണ്ണിൽ അവസാന നിമിഷം പിടിച്ചെടുത്ത വിജയത്തിലൂടെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് പിഎസ്‌ജി. പുലർച്ചെ നടന്ന മത്സരത്തിൽ റെന്നസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്‌ജി തകർത്തത്. സമനില ഉറപ്പിച്ച മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ കെലിയൻ എംബാപ്പെ നേടിയ ഗോളാണ് പിഎസ്‌ജിക്ക് വിജയം സമ്മാനിച്ചത്.
-
C'est fini ! La victoire dans les derniers instants grâce à ce but de @KMbappe !!!! ✅#Ligue1 | #PSGSRFC pic.twitter.com/egOIdW9sMp
— Paris Saint-Germain (@PSG_inside) February 11, 2022 " class="align-text-top noRightClick twitterSection" data="
">C'est fini ! La victoire dans les derniers instants grâce à ce but de @KMbappe !!!! ✅#Ligue1 | #PSGSRFC pic.twitter.com/egOIdW9sMp
— Paris Saint-Germain (@PSG_inside) February 11, 2022C'est fini ! La victoire dans les derniers instants grâce à ce but de @KMbappe !!!! ✅#Ligue1 | #PSGSRFC pic.twitter.com/egOIdW9sMp
— Paris Saint-Germain (@PSG_inside) February 11, 2022
പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ അധിക സമയത്തിന്‍റെ മൂന്നാം മിനിട്ടിൽ ലയണൽ മെസിയുടെ അസിസ്റ്റിൽ നിന്നാണ് എംബാപ്പ ഗോൾ നേടിയത്. വിജയത്തോടെ 24 മത്സരങ്ങളിൽ നിന്ന് 59 പോയിന്‍റുമായി ലീഗ് വണ്ണിലെ ഈ സീസണിലെ കിരീടം പിഎസ്‌ജി ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.
ALSO READ: അണ്ടർ 19 ലോകകപ്പ് ഉയർത്തിയ താരങ്ങളും മെഗാ ലേലത്തിലേക്ക്; 10 താരങ്ങൾക്ക് അനുമതി നൽകി ബിസിസിഐ
വിജയിച്ചെങ്കിലും തീർത്തും നിരാശാജനകമായ പ്രകടനമാണ് മത്സരത്തിലുടനീളം പിഎസ്‌ജി കാഴ്‌ചവെച്ചത്. വരാൻപോകുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ശക്‌തരായ റയൽ മാഡ്രിഡിനെതിരെ മത്സരത്തിനിറങ്ങുമ്പോൾ വിജയിക്കാനായി ഈ പ്രകടനം കാഴ്‌ചവെച്ചാൽ മതിയാവില്ല പിഎസ്‌ജിക്ക്.