റോം : സിരി എ ക്ലബ് ലാസിയോ താരം സിറൊ ഇമ്മൊബൈലിന് കാറപകടത്തിൽ പരിക്ക്. ഞായറാഴ്‌ച രാവിലെ കുടുംബവുമായി യാത്ര ചെയ്യുന്നതിനിടെ ട്രാമുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലാസിയോയുടെ ഹോം ഗ്രൗണ്ടായ സ്‌റ്റേഡിയോ ഒളിമ്പിക്കോയുടെ സമീപത്ത് നടന്ന അപകടത്തിൽ നിസാര പരിക്കുകളോടെ ഇമ്മൊബൈലിനേയും രണ്ട് പെൺമക്കളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
-
Incidente d'auto per Ciro Immobile, scontro con un tram della linea 19 a Roma: il suv malridotto #incidente #CiroImmobile #tram #localteam pic.twitter.com/UTw6Z3cLRj
— Local Team (@localteamtv) April 16, 2023 " class="align-text-top noRightClick twitterSection" data="
">Incidente d'auto per Ciro Immobile, scontro con un tram della linea 19 a Roma: il suv malridotto #incidente #CiroImmobile #tram #localteam pic.twitter.com/UTw6Z3cLRj
— Local Team (@localteamtv) April 16, 2023Incidente d'auto per Ciro Immobile, scontro con un tram della linea 19 a Roma: il suv malridotto #incidente #CiroImmobile #tram #localteam pic.twitter.com/UTw6Z3cLRj
— Local Team (@localteamtv) April 16, 2023
ലാസിയോ നായകൻ സഞ്ചരിച്ച ലാൻഡ് റോവർ എസ്‌യുവിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 'റെഡ് സിഗ്‌നലിൽ ട്രാം ഓടിയതാണ് അപകടത്തിന് കാരണം. എന്‍റെ കൈയ്‌ക്ക് ചെറിയ വേദനയുണ്ട്, ഭാഗ്യവശാൽ ഞാൻ സുഖമായിരിക്കുന്നു'. - ഇമ്മൊബൈല്‍ മാധ്യമങ്ങളോട് പറഞ്ഞു. ലാസിയോ താരത്തിനും മക്കൾക്കും പുറമെ മറ്റൊരാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
-
Incidente #Immobile, il testimone: «Ho visto l'auto arrivare e poi lo schianto, tanta gente sul #tram, l'autista a terra» #Roma pic.twitter.com/3iDMZYmyCx
— AGTW (@AGTW_it) April 16, 2023 " class="align-text-top noRightClick twitterSection" data="
">Incidente #Immobile, il testimone: «Ho visto l'auto arrivare e poi lo schianto, tanta gente sul #tram, l'autista a terra» #Roma pic.twitter.com/3iDMZYmyCx
— AGTW (@AGTW_it) April 16, 2023Incidente #Immobile, il testimone: «Ho visto l'auto arrivare e poi lo schianto, tanta gente sul #tram, l'autista a terra» #Roma pic.twitter.com/3iDMZYmyCx
— AGTW (@AGTW_it) April 16, 2023
സിരി എയിൽ മുൻനിര ഗോൾ സ്‌കോറർമാരിൽ ഒരാളാണ് സിറൊ ഇമ്മൊബൈല്‍. 313 മത്സരങ്ങളിൽ നിന്നും 191 ഗോളുമായി സിരി എയുടെ എക്കാലത്തേയും ഗോൾവേട്ടക്കാരുടെ പട്ടികയിൽ എട്ടാമതുള്ള അദ്ദേഹം നിലവിൽ ഫുട്‌ബോളിൽ സജീവമായിട്ടുള്ള താരങ്ങളിൽ ഒന്നാമതാണ്.
ഇറ്റാലിയൻ ലീഗിൽ 61 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ലാസിയോ. കഴിഞ്ഞ സീസണിൽ ലീഗിലെ ടോപ് സ്‌കോറർ പുരസ്‌കാരം നേടിയ താരം ഇത്തവണയും മികച്ച ഫോമിലാണ് കളിക്കുന്നത്. ശനിയാഴ്‌ച സ്പെസിയയെ 3-0 ന് തോൽപിച്ച മത്സരത്തിൽ ഇമ്മൊബൈല്‍ ഗോൾ നേടിയിരുന്നു. ലീഗിൽ ടൊറിനോക്കെതിരെയാണ് ലാസിയോയുടെ മത്സരം. ഇതിന് മുമ്പായി താരത്തിന് ടീമിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷ.