ETV Bharat / sports

ലക്ഷ്യ സെന്‍ സ്വിസ് ഓപ്പണില്‍ നിന്ന് പിന്മാറി ; ജയിച്ച് കയറാന്‍ സിന്ധുവും സൈനയും ശ്രീകാന്തും - സൈന നെഹ്‌വാൾ

ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ പിവി സിന്ധു, സൈന നെഹ്‌വാൾ, ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് കിഡംബി ശ്രീകാന്ത് എന്നിവര്‍ ടൂര്‍ണമെന്‍റിനിറങ്ങും

PV Sindhu  Kidambi Srikanth  Saina Nehwal  ലക്ഷ്യ സെന്‍ സ്വിസ് ഓപ്പണില്‍ നിന്നും പിന്മാറി  ലക്ഷ്യ സെന്‍  സ്വിസ് ഓപ്പണ്‍  പിവി സിന്ധു  സൈന നെഹ്‌വാൾ  കിഡംബി ശ്രീകാന്ത്
ലക്ഷ്യ സെന്‍ സ്വിസ് ഓപ്പണില്‍ നിന്നും പിന്മാറി; ജയിച്ച് കയറാന്‍ സിന്ധുവും സൈനയും ശ്രീകാന്തും
author img

By

Published : Mar 21, 2022, 8:50 PM IST

ന്യൂഡല്‍ഹി : ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറി. രണ്ടാഴ്‌ചകള്‍ക്കിടെ ഓൾ ഇംഗ്ലണ്ട് ഓപ്പണിന്‍റേയും, ജർമൻ ഓപ്പണിന്‍റേയും ഫൈനലിലേക്ക് അഭിമാനകരമായ കുതിപ്പ് നടത്തിയ താരം വിശ്രമത്തിനായാണ് സ്വിസ് ഓപ്പണില്‍ നിന്നും പിന്മാറിയത്.

ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ പിവി സിന്ധു, സൈന നെഹ്‌വാൾ, ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് കിഡംബി ശ്രീകാന്ത് എന്നിവര്‍ ടൂര്‍ണമെന്‍റിനിറങ്ങുന്നുണ്ട്.

ഡെന്മാർക്കിന്‍റെ ലോക 32ാം നമ്പർ താരം ലൈൻ ഹോജ്‌മാർക്കാണ് ഓപ്പണിങ് റൗണ്ടിൽ രണ്ടാം സീഡായ സിന്ധുവിന്‍റെ എതിരാളി. സൈന ചൈനയുടെ ഏഴാം സീഡ് വാങ് ഷി യിയെ നേരിടുമ്പോള്‍, യോഗ്യതാമത്സരം കളിച്ചെത്തുന്ന താരത്തെയാണ് ആദ്യ റൗണ്ടില്‍ ശ്രീകാന്ത് നേരിടുക.

also read: എടിപി റാങ്കിങ് : ജോക്കോ വീണ്ടും ഒന്നാമന്‍, നദാല്‍ ആദ്യ മൂന്നില്‍

അതേസമയം ഓൾ ഇംഗ്ലണ്ട് ഓപ്പണില്‍ 20കാരനായ ലക്ഷ്യ അവിശ്വസനീയ കുതിപ്പ് നടത്തിയപ്പോള്‍ ടുര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറിലെത്താന്‍ ഇന്ത്യയുടെ ടോപ് ഷട്ടിലേഴ്‌സിനായിരുന്നില്ല.

ജർമൻ ഓപ്പണിലും ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലും സിന്ധുവും സൈനയും രണ്ടാം റൗണ്ടിൽ തോല്‍വി വഴങ്ങിയപ്പോള്‍, ജർമൻ ഓപ്പണിന്‍റെ അവസാന എട്ടിലെത്താന്‍ ശ്രീകാന്തിനായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.