ETV Bharat / sports

ഇന്തോനേഷ്യ മാസ്റ്റേഴ്‌സ്: ക്വാർട്ടറിൽ അടിപതറി ലക്ഷ്യ സെൻ - Lakshya Sen

ചൈനീസ് തായ്‌പേയിയുടെ ചൗ ടിയെന്‍ ചെനിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ലക്ഷ്യ തോൽവി വഴങ്ങിയത്

ഇന്തോനേഷ്യ മാസ്റ്റേഴ്‌സ്  ലക്ഷ്യ സെന്നിന് തോൽവി  ഇന്തോനേഷ്യ മാസ്റ്റേഴ്‌സിൽ ലക്ഷ്യ സെൻ തോറ്റു  ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് സൂപ്പര്‍ 500 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റ്  INDONESIA MASTERS  Lakshya Sen loses to Chou Tien chen in the quarterfinals  Lakshya Sen  INDONESIA MASTERS SUPER 500
ഇന്തോനേഷ്യ മാസ്റ്റേഴ്‌സ്: ക്വാർട്ടറിൽ അടിപതറി ലക്ഷ്യ സെൻ
author img

By

Published : Jun 10, 2022, 4:26 PM IST

ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് സൂപ്പര്‍ 500 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടർ ഫൈനലിൽ കാലിടറി ഇന്ത്യൻ യുവ സൂപ്പർ താരം ലക്ഷ്യ സെൻ. ചൈനീസ് തായ്‌പേയിയുടെ മൂന്നാം സീഡ് ചൗ ടിയെന്‍ ചെനിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ലക്ഷ്യ തോൽവി വഴങ്ങിയത്. സ്‌കോർ 16-21, 21-12, 14-21.

ടൂർണമെന്‍റിലുടനീളം മികച്ച ഫോമിൽ കളിച്ചിരുന്ന ലക്ഷ്യ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു. ആദ്യ ഗെയിമിൽ 16-21ന് പിന്നിൽ പോയ ലക്ഷ്യ രണ്ടാം ഗെയിമിൽ 21-12ന് മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ താരത്തിന് അടിപതറുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.