കാറ്റലേണിയ : കറ്റാലൻ ഡർബിയിൽ ബാഴ്‌സലോണ-എസ്‌പ്യാനോൾ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടിയാണ് കളി അവസാനിപ്പിച്ചത്. ഗോളുകളും ചുവപ്പ് കാർഡുകളും കൊണ്ട് സംഭവബഹുലമായിരുന്നു മത്സരം.
-
🔄 Substitution
— FC Barcelona (@FCBarcelona) February 13, 2022 " class="align-text-top noRightClick twitterSection" data="
↑🟢 @Auba
↓🔴 @DeJongFrenkie21 #EspanyolBarça pic.twitter.com/vvQ9nOQaqX
">🔄 Substitution
— FC Barcelona (@FCBarcelona) February 13, 2022
↑🟢 @Auba
↓🔴 @DeJongFrenkie21 #EspanyolBarça pic.twitter.com/vvQ9nOQaqX🔄 Substitution
— FC Barcelona (@FCBarcelona) February 13, 2022
↑🟢 @Auba
↓🔴 @DeJongFrenkie21 #EspanyolBarça pic.twitter.com/vvQ9nOQaqX
-
Adama 🤝 Auba pic.twitter.com/WEkhVmms3L
— FC Barcelona (@FCBarcelona) February 14, 2022 " class="align-text-top noRightClick twitterSection" data="
">Adama 🤝 Auba pic.twitter.com/WEkhVmms3L
— FC Barcelona (@FCBarcelona) February 14, 2022Adama 🤝 Auba pic.twitter.com/WEkhVmms3L
— FC Barcelona (@FCBarcelona) February 14, 2022
2-ാം മിനിറ്റിൽ തന്നെ ബാഴ്‌സലോണ മുന്നിലെത്തി. ജോർഡി ആൽബയുടെ ക്രോസിൽ നിന്ന് പെഡ്രിയാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. പന്ത് കൈവശം വയ്ക്കുന്നതിൽ ബാഴ്‌സലോണ മുന്നിട്ട് നിന്ന മത്സരത്തില്‍ എസ്‌പ്യാനോൾ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ ഒട്ടും പിന്നിലായിരുന്നില്ല. 40-ാം മിനിറ്റിൽ റൗൾ ദി തോമസിന്‍റെ പാസിൽ നിന്നു ബോക്‌സിന് പുറത്ത് നിന്ന് നേടിയ ഗോളിലൂടെ സെർജി ദാർദർ എസ്‌പ്യാന്യോളിന് സമനില സമ്മാനിച്ചു.
56-ാം മിനിറ്റിൽ യുവതാരം ഗാവി ബാഴ്‌സയ്ക്കായി ലീഡെടുത്തെങ്കിലും വീഡിയോ ദൃശ്യങ്ങളിൽ ഫ്രാങ്കി ഡിജോങ്ങ് ഓഫ് സൈഡായതിനാൽ വാർ ഗോൾ അനുവദിച്ചില്ല. ഇതിനു ശേഷം ബാഴ്‌സ ഡിജോങ്ങിന് പകരം ഒബാമെയാങ്ങിനെ കളത്തിലിറക്കി. തുടർന്ന് 64-ാം മിനിറ്റിൽ സെർജി ദാർദറിന്‍റെ പാസിൽ നിന്ന് ഗോൾ നേടിയ റൗൾ ദി തോമസ് എസ്‌പ്യാന്യോളിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു.
ALSO READ: ISL | ഇരട്ട ഗോളുകളുമായി ബിപിനും അംഗുളോയും, ഒഡിഷയെ തകർത്ത് മുംബൈ സിറ്റി
പിന്നീട് പലപ്പോഴും കളി പരുക്കനായി. മത്സരത്തിൽ ഇഞ്ച്വറി സമയത്ത് പരസ്‌പരം കൊമ്പ് കോർത്ത ബാഴ്‌സയുടെ ജെറാർഡ് പിക്വെക്കും എസ്‌പ്യാന്യോളിന്‍റെ നിക്കോളാസ് മെലമദിനും റഫറി ചുവപ്പ് കാർഡ് കാണിച്ചു. ബഞ്ചിലെ മോശം പെരുമാറ്റത്തിന് എസ്‌പ്യാന്യോളിന്‍റെ മാനുവൽ അറീന്യോക്കും ചുവപ്പ് കാർഡ് കിട്ടി.
തോൽവി മുന്നിൽ കണ്ട ബാഴ്‌സയ്ക്കായി അവസാന മിനിറ്റിൽ ലൂക്ക് ഡി ജോങ്ങ് രക്ഷകനായി. മത്സരത്തിൽ കളം നിറഞ്ഞ് കളിച്ച അഡാമ ട്രയോറയുടെ അവിശ്വസനീയമായ ക്രോസിൽ നിന്ന് 96-ാം മിനിറ്റിൽ ഹെഡറിലൂടെ ലൂക് ഡി ജോങ് ബാഴ്‌സയ്ക്ക് സമനില നൽകി.
സമനിലയോടെ ബാഴ്‌സലോണ ലീഗിൽ നാലാം സ്ഥാനത്ത് എത്തി. അതേസമയം ലീഗിൽ പതിമൂന്നാം സ്ഥാനത്ത് ആണ് എസ്‌പ്യാന്യോൾ. ലീഗിൽ മറ്റൊരു മത്സരത്തിൽ റയൽ സോസിദാഡ് ഗ്രനാഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ആറാം സ്ഥാനത്തേക്ക് കയറി.