ETV Bharat / sports

ലാലിഗയില്‍ ജയം തുടര്‍ന്ന് ബാഴ്‌സ; ഒസാസുനയെ തകര്‍ത്തത് നാല് ഗോളിന്

ഒസാസുനയെയാണ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സാവിയുടെ സംഘം തകര്‍ത്തത്.

author img

By

Published : Mar 14, 2022, 11:37 AM IST

La Liga  Barcelona beat Osasuna  Barcelona vs Osasuna  സ്‌പാനിഷ് ലാലിഗ  ബാഴ്‌സലോണ-ഒസാസുന
ലാലിഗയില്‍ ജയം തുടര്‍ന്ന് ബാഴ്‌സ; ഒസാസുനയെ തകര്‍ത്തത് നാല് ഗോളിന്

ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗയിൽ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഒസാസുനയെയാണ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സാവിയുടെ സംഘം തകര്‍ത്തത്. ബാഴ്‌സയ്‌ക്കായി ഫെറാൻ ടോറസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ എമറിക് ഒബമയാങ്, റിക്വി പ്യൂഗ് എന്നിവരും ലക്ഷ്യം കണ്ടു.

മത്സരത്തില്‍ 14ാം മിനിട്ടില്‍ തന്നെ ടോറസിലൂടെ മുന്നിലെത്താന്‍ ബാഴ്‌സയ്‌ക്കായി. ഒസാസുന താരം വിദാല്‍ ഗാവിയെ ബോക്‌സില്‍ വലിച്ചിട്ടതിന് ലഭിച്ച പെനാല്‍റ്റി ടോറസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് 21ാം മിനിട്ടിലും താരം വലകുലുക്കി.

27ാം മിനിട്ടിലാണ് എമറിക് ഒബമയാങ് ലക്ഷ്യം കണ്ടത്. ഡെംബെലെയാണ് വഴിയൊരുക്കിയത്. 75ാം മിനിട്ടില്‍ റിക്വി പ്യൂഗിയും ലക്ഷ്യം കണ്ടതോടെ ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ലീഗില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.

also read: പ്രീമിയര്‍ ലീഗ്: ജയം തുടര്‍ന്ന് ചെല്‍സി; ആദ്യ നാലിലേക്കുയര്‍ന്ന് ആഴ്‌സണല്‍

വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും കറ്റാലന്മാര്‍ക്കായി. 27 മത്സരങ്ങളില്‍ 51 പോയിന്‍റാണ് സംഘത്തിനുള്ളത്. 27 മത്സരങ്ങളില്‍ 63 പോയിന്‍റുള്ള റയൽ മാഡ്രിഡ് ഒന്നാമതും, 28 മത്സരങ്ങളില്‍ 56 പോയിന്‍റുള്ള സെവിയ്യ രണ്ടാമതുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.