ETV Bharat / sports

വിംബിൾഡണ്‍: കാണിക്ക് നേരെ തുപ്പി നിക്ക് കിർഗിയോസ്, 10,000 ഡോളര്‍ പിഴ; സീസണിലെ ഉയര്‍ന്ന തുക

author img

By

Published : Jul 1, 2022, 11:50 AM IST

പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തിനിടെയാണ് നിക്ക് കിർഗിയോസ് കായിക താരത്തിന് ചേരാത്ത രീതിയില്‍ പെരുമാറിയത്

Nick Kyrgios fined  Nick Kyrgios at Wimbledon  Nick Kyrgios updates  Wimbledon updates  നിക്ക് കിർഗിയോസ്  നിക്ക് കിർഗിയോസിന് പിഴ  വിംബിൾഡണില്‍ നിക്ക് കിർഗിയോസിന് പിഴ  നിക്ക് കിർഗിയോസ്
വിംബിൾഡണ്‍: കാണിക്ക് നേരെ തുപ്പി നിക്ക് കിർഗിയോസ്, 10,000 ഡോളര്‍ പിഴ; സീസണിലെ ഉയര്‍ന്ന തുക

ലണ്ടന്‍: വിംബിൾഡൺ ടെന്നിസിന്‍റെ സീസണിലെ ഇതേവരെയുള്ള ഏറ്റവും വലിയ പിഴ നേടി ഓസ്‌ട്രേലിയന്‍ താരം നിക്ക് കിർഗിയോസ്. പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തിനിടെയുള്ള മോശം പെരുമാറ്റത്തിന് 10,000 ഡോളറാണ് കിർഗിയോസിന് പിഴ വിധിച്ചത്. മത്സരത്തില്‍ തന്നെ തടസപ്പെടുത്തിയ കാണികളില്‍ ഒരാളുടെ ദിശയിലേക്ക് തുപ്പിയതായി താരം വാർത്താസമ്മേളനത്തില്‍ സമ്മതിച്ചു.

സീസണില്‍ ഇതേവരെ ചുമത്തിയ പിഴയുടെ വിവരങ്ങള്‍ ഓൾ ഇംഗ്ലണ്ട് ക്ലബ് വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ചു. യോഗ്യത റൗണ്ടിലെ ആദ്യ റൗണ്ട് മത്സരത്തിനിടെ കായിക താരത്തിന് ചേരാത്ത രീതിയില്‍ പെരുമാറിയതിന് അലക്‌സാണ്ടർ റിച്ചാര്‍ഡിന് 5,000 ഡോളര്‍ പിഴ ലഭിച്ചിരുന്നു. കായിക താരത്തിന് ചേരാത്ത രീതിയില്‍ പെരുമാറിയതിനും, മോശം വാക്കുകള്‍ ഉപയോഗിച്ചതിനും മറ്റ് ഏഴ് പുരുഷ താരങ്ങള്‍ക്ക് 3,000 ഡോളര്‍ വീതം പിഴ വിധിച്ചിരുന്നു.

ഇതേവരെ ആകെ അഞ്ച് വനിത താരങ്ങള്‍ക്കാണ് പിഴ ലഭിച്ചത്. റാക്കറ്റ് അല്ലെങ്കിൽ ഉപകരണങ്ങൾ ദുരുപയോഗം ചെയ്‌തതിന് ആദ്യ റൗണ്ടിൽ ഡാരിയ സാവില്ലെയ്‌ക്ക്‌ ലഭിച്ച 4,000 ഡോളറാണ് ഏറ്റവും ഉയർന്ന തുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.