പാരീസ്: ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കര്‍ കിലിയൻ എംബാപ്പെ സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്കില്ല. ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുമായുള്ള കരാര്‍ താരം പുതുക്കി. പിഎസ്‌ജിയുമായുള്ള കരാർ എംബാപ്പെ മൂന്ന് വര്‍ഷത്തേക്ക് കൂടി പുതുക്കിയതായി ക്ലബ് പ്രസിഡന്‍റ് നാസർ അൽ ഖെലൈഫിയാണ് പ്രഖ്യാപിച്ചത്.
-
𝐇𝐚𝐯𝐞 𝐚 𝐠𝐨𝐨𝐝 𝐧𝐢𝐠𝐡𝐭 ✨
— Paris Saint-Germain (@PSG_English) May 22, 2022 " class="align-text-top noRightClick twitterSection" data="
🔴🔵 #KylianCestParis pic.twitter.com/F2zxU1ukCM
">𝐇𝐚𝐯𝐞 𝐚 𝐠𝐨𝐨𝐝 𝐧𝐢𝐠𝐡𝐭 ✨
— Paris Saint-Germain (@PSG_English) May 22, 2022
🔴🔵 #KylianCestParis pic.twitter.com/F2zxU1ukCM𝐇𝐚𝐯𝐞 𝐚 𝐠𝐨𝐨𝐝 𝐧𝐢𝐠𝐡𝐭 ✨
— Paris Saint-Germain (@PSG_English) May 22, 2022
🔴🔵 #KylianCestParis pic.twitter.com/F2zxU1ukCM
ജൂണ്‍ അവസാനത്തോടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് സൂപ്പര്‍ താരം ക്ലബുമായുള്ള കരാര്‍ പുതുക്കിയിരിക്കുന്നത്. ഇതോടെ 2025 വരെ താരം ടീമിനൊപ്പം തുടരും. പുതിയ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 2025 എന്നെഴുതിയ പിഎസ്‌ജി ജേഴ്‌സി ഉയര്‍ത്തിപ്പിടിച്ച് ഖെലൈഫിയ്‌ക്കൊപ്പം നില്‍ക്കുന്ന എംബാപ്പയുടെ ചിത്രം ക്ലബ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
ടീമിനൊപ്പം തുടരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആരാധകരെ അഭിസംബോധന ചെയ്‌തുകൊണ്ട് എംബാപ്പെ പറഞ്ഞു. "ഫ്രാന്‍സില്‍, പാരീസില്‍, എന്‍റെ നഗരത്തില്‍ നിന്നുകൊണ്ട് ഈ സാഹസികത തുടരുന്നതിൽ അതിയായ സന്തോഷമുണ്ട്.
പാരീസ് എന്‍റെ വീടാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ചെയ്യുന്നത് തുടരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ഫുട്ബോൾ കളിക്കുകയും ട്രോഫികൾ നേടുകയും ചെയ്യുക എന്നതാണ്." എംബാപ്പെ പറഞ്ഞു.
അതേസമയം ഇരുപത്തിമൂന്നുകാരനായ താരത്തെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമം നടത്തിയിരുന്നു. 180 ദശലക്ഷം യൂറോയുടെ (190 ദശലക്ഷം ഡോളർ) ഓഫറും, പിന്നീട് 200 ദശലക്ഷം യൂറോയുടെ (211 ദശലക്ഷം ഡോളര്‍) ഓഫറും സ്‌പാനിഷ് വമ്പന്മാര്‍ മുന്നോട്ട് വെച്ചെങ്കിലും പിഎസ്‌ജി നിരസിച്ചു.
2017-ൽ മൊണാക്കോയിൽ നിന്ന് 180 ദശലക്ഷം യൂറോയ്‌ക്കാണ് പിഎസ്‌ജി എംബാപ്പെയെ സ്വന്തമാക്കിയത്. അതേസമയം ഈ സീസണില്‍ പിഎസ്‌ജിക്കായി 45 മത്സരങ്ങളില്‍ നിന്നും 36 ഗോള്‍ താരം നേടിയിട്ടുണ്ട്.