ETV Bharat / sports

കായികമേളയെ കച്ചവടമാക്കി; മരുന്നടിയും പ്രായം തിരുത്തലും വ്യാപകമെന്ന് കെപി തോമസ് മാഷ്

author img

By

Published : Nov 18, 2019, 12:32 PM IST

Updated : Nov 18, 2019, 2:28 PM IST

ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കായികമേളയില്‍ കിരീടം നേടാൻ സ്കൂളുകൾ പ്രായം തിരുത്തുന്നതും മരുന്നടിക്കുന്നതും അടക്കമുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങളെ കുറിച്ച്  തോമസ് മാഷ് വെളിപ്പെടുത്തിയത്.

മരുന്നടിയും പ്രായം തിരുത്തലും വ്യാപകമെന്ന് കെപി തോമസ് മാഷ്

കണ്ണൂർ; സംസ്ഥാന സ്കൂൾ കായികമേളയിൽ സ്കൂളുകൾ തമ്മിലുള്ള കിടമത്സരം കുട്ടികളുടെ ഭാവിയെ തകർക്കുമെന്ന് പ്രശസ്ത കായിക പരിശീലകൻ ദ്രോണാചാര്യ കെ.പി തോമസ് മാഷ്. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കായികമേളയില്‍ കിരീടം നേടാൻ സ്കൂളുകൾ പ്രായം തിരുത്തുന്നതും മരുന്നടിക്കുന്നതും അടക്കമുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങളെ കുറിച്ച് തോമസ് മാഷ് വെളിപ്പെടുത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് ഉപയോഗിക്കുന്നതു പോലെ സ്കൂളുകൾ വിദ്യാർഥികളെ ഉപയോഗപ്പെടുത്തുകയാണ്. സെന്‍റ് ജോർജ് കോതമംഗലമാണ് ഇതിന് തുടക്കമിട്ടത്. പിന്നീട് പല സ്കൂളുകളും ഇത് ഏറ്റെടുത്തു.

മരുന്നടിയും പ്രായം തിരുത്തലും വ്യാപകമെന്ന് കെപി തോമസ് മാഷ്
പ്രായം തിരുത്തിയെത്തുന്ന 22 വയസ്സുള്ള മണിപ്പൂരി വിദ്യാർഥിക്കൊപ്പം മത്സരിച്ചാണ് 14 വയസ്സുള്ള മലയാളി തോൽക്കുന്നത്. ഇങ്ങനെ പോയാൽ നമ്മുടെ കുരുന്നുകൾ മത്സരം അവസാനിപ്പിക്കും. മെഡൽ നേടിയ കുട്ടികൾക്കായി സ്കൂളുകളുടെ ലേലം വിളിയാണെന്നും 16 വർഷം മുൻപ് വരെ കോരുത്തോട് സ്കൂളിനെ സംസ്ഥാന സ്കൂൾ കായികമേളയില്‍ ചാമ്പ്യൻമാരാക്കിയ തോമസ് മാഷ് പറഞ്ഞു. കോരുത്തോട് സ്കൂളിന് ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തപ്പോൾ ലഭിച്ചത് അയ്യായിരം രൂപയാണ്.കുട്ടികളുടെ കണക്ക് നിരത്തി എട്ട് ലക്ഷം വരെയാണ് സ്കൂളുകൾ ഇപ്പോൾ വാങ്ങുന്നത്. സ്കൂളുകൾ തമ്മിലുള്ള കിട മത്സരവും അതിനായി മയക്കുമരുന്നടിക്കുന്നതും കുട്ടികളുടെ ഭാവിയെ തകർക്കും. വേൾഡ് മലയാളി ഫെഡറേഷന് വേണ്ടി എട്ടിനും പതിനാലിനും ഇടയിലുള്ള 20 കുട്ടികളെയാണ് തോമസ് മാഷ് ഇപ്പോൾ പരിശീലിപ്പിക്കുന്നത്. എട്ട് മെഡലുകൾ അവർ കണ്ണൂർ കായിക മേളയിൽ കരസ്ഥമാക്കിക്കഴിഞ്ഞു. ഒളിംപിക്സ് മെഡലിന് ഇനി ഏറെ പ്രതീക്ഷ കേരളത്തിൽ നിന്നാണെന്നും തോമസ് മാഷ് ഇടിവി ഭാരതിനോട് പങ്കുവെച്ചു.

Intro:കായികമേളയിൽ സ്കൂളുകൾ തമ്മിലുള്ള കിടമത്സരം കുട്ടികളുടെ ഭാവിയെ തകർക്കുകയാണെന്ന് ദ്രോണാചാര്യ കെ.പി തോമസ് മാഷ് ഇടിവി ഭാരതിനോട് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ പോലെ വിദ്യാർത്ഥികളേയും സ്കൂളുകൾ കിടമത്സരത്തിന് ഉപയോഗപ്പെടുത്തുകയാണ്. കോതമംഗലം മാർ ബേസിലാണ് ഇതിന് തുടക്കമിട്ടത്. നിലവിൽ പല സ്കൂളുകളും ഇത് ഏറ്റെടുത്തു. പ്രായം തിരുത്തി 22 വയസ്സുള്ള മണിപ്പൂരി വിദ്യാർത്ഥിക്കൊപ്പം മത്സരിച്ചാണ് 14 വയസ്സുള്ള മലയാളി തോൽക്കുന്നത്. ഇങ്ങനെ പോയാൽ നമ്മുടെ കുരുന്നുകൾ മത്സരം അവസാനിപ്പിക്കും. ഇനി ഒരു ഒളിംപിക്സ് മെഡലിന് ഏറെ പ്രതീക്ഷ കേരളത്തിൽ നിന്നാണെന്നും തോമസ് മാഷ് പറഞ്ഞു.

കായിക മേളകളെ സ്കൂളുകൾ കച്ചവടമാക്കുകയാണ്. മെഡൽ നേടിയ കുട്ടികൾക്കായി ലേലം വിളിയാണ്. 16 വർഷം കോരുത്തോടിന് ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തിട്ട് തനിക്ക് കിട്ടിയത് അയ്യായിരം രൂപയാണ്. ഇപ്പോൾ അത് 3 ലക്ഷമായി. കുട്ടികളുടെ കണക്ക് നിരത്തി 8 ലക്ഷം വരെയാണ് സ്കൂളുകൾ കയ്യടക്കുന്നതെന്നും മാഷ് പറഞ്ഞു. മികച്ച ജില്ലക്കും കുട്ടികൾക്കുമാണ് കിരീടവും സമ്മാനവും നൽകേണ്ടത്. സ്കൂളുകൾ തമ്മിലുള്ള കിട മത്സരവും അതിനായി മയക്കുമരുന്നടിക്കുന്നതും ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

16 വർഷത്തിന് ശേഷം കണ്ണൂരിൽ എത്തിയപ്പോൾ നല്ല മാറ്റം അനുഭവപ്പെട്ടു. 2 വർഷം മുമ്പ് കായിക പരിശീലനത്തോട് വിട പറഞ്ഞതാണ്. എന്നാൽ വേൾഡ് മലയാളി ഫെഡറേഷന്റെ നിർ ബന്ധപ്രകാരം കുട്ടികളെ പരിശീലിപ്പിക്കുകയാണ്. എട്ടിനും പതിനാലിനും ഇടയിലുള്ള 20 കുട്ടികളെയാണ് പരിശീലിപ്പിക്കുന്നത്. 8 മെഡലുകൾ അവർ മേളയിൽ കരസ്ഥമാക്കി. ഒരു കൂട്ടുകുടുംബമായാണ് പൂഞ്ഞാറിലെ ഗ്രൗണ്ടിൽ പരിശീലനം നടക്കുന്നത്. അപ്പനും മകനും കൊച്ചുമക്കളും എന്ന രീതിയാണ്. അവാർഡുകൾ നിരവധി ലഭിച്ചിട്ടുണ്ടെങ്കിലും സർക്കാരുകൾ ഒരു ധനസഹായവും തന്നിട്ടില്ല. നിലവിൽ മലയാളി കൗൺസിൽ നൽകുന്ന തുകകൊണ്ട് ഭംഗിയായി പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നുണ്ടെന്നും കെ പി തോമസ് മാഷ് വ്യക്തമാക്കി.Body:കായികമേളയിൽ സ്കൂളുകൾ തമ്മിലുള്ള കിടമത്സരം കുട്ടികളുടെ ഭാവിയെ തകർക്കുകയാണെന്ന് ദ്രോണാചാര്യ കെ.പി തോമസ് മാഷ് ഇടിവി ഭാരതിനോട് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ പോലെ വിദ്യാർത്ഥികളേയും സ്കൂളുകൾ കിടമത്സരത്തിന് ഉപയോഗപ്പെടുത്തുകയാണ്. കോതമംഗലം മാർ ബേസിലാണ് ഇതിന് തുടക്കമിട്ടത്. നിലവിൽ പല സ്കൂളുകളും ഇത് ഏറ്റെടുത്തു. പ്രായം തിരുത്തി 22 വയസ്സുള്ള മണിപ്പൂരി വിദ്യാർത്ഥിക്കൊപ്പം മത്സരിച്ചാണ് 14 വയസ്സുള്ള മലയാളി തോൽക്കുന്നത്. ഇങ്ങനെ പോയാൽ നമ്മുടെ കുരുന്നുകൾ മത്സരം അവസാനിപ്പിക്കും. ഇനി ഒരു ഒളിംപിക്സ് മെഡലിന് ഏറെ പ്രതീക്ഷ കേരളത്തിൽ നിന്നാണെന്നും തോമസ് മാഷ് പറഞ്ഞു.

കായിക മേളകളെ സ്കൂളുകൾ കച്ചവടമാക്കുകയാണ്. മെഡൽ നേടിയ കുട്ടികൾക്കായി ലേലം വിളിയാണ്. 16 വർഷം കോരുത്തോടിന് ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തിട്ട് തനിക്ക് കിട്ടിയത് അയ്യായിരം രൂപയാണ്. ഇപ്പോൾ അത് 3 ലക്ഷമായി. കുട്ടികളുടെ കണക്ക് നിരത്തി 8 ലക്ഷം വരെയാണ് സ്കൂളുകൾ കയ്യടക്കുന്നതെന്നും മാഷ് പറഞ്ഞു. മികച്ച ജില്ലക്കും കുട്ടികൾക്കുമാണ് കിരീടവും സമ്മാനവും നൽകേണ്ടത്. സ്കൂളുകൾ തമ്മിലുള്ള കിട മത്സരവും അതിനായി മയക്കുമരുന്നടിക്കുന്നതും ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

16 വർഷത്തിന് ശേഷം കണ്ണൂരിൽ എത്തിയപ്പോൾ നല്ല മാറ്റം അനുഭവപ്പെട്ടു. 2 വർഷം മുമ്പ് കായിക പരിശീലനത്തോട് വിട പറഞ്ഞതാണ്. എന്നാൽ വേൾഡ് മലയാളി ഫെഡറേഷന്റെ നിർ ബന്ധപ്രകാരം കുട്ടികളെ പരിശീലിപ്പിക്കുകയാണ്. എട്ടിനും പതിനാലിനും ഇടയിലുള്ള 20 കുട്ടികളെയാണ് പരിശീലിപ്പിക്കുന്നത്. 8 മെഡലുകൾ അവർ മേളയിൽ കരസ്ഥമാക്കി. ഒരു കൂട്ടുകുടുംബമായാണ് പൂഞ്ഞാറിലെ ഗ്രൗണ്ടിൽ പരിശീലനം നടക്കുന്നത്. അപ്പനും മകനും കൊച്ചുമക്കളും എന്ന രീതിയാണ്. അവാർഡുകൾ നിരവധി ലഭിച്ചിട്ടുണ്ടെങ്കിലും സർക്കാരുകൾ ഒരു ധനസഹായവും തന്നിട്ടില്ല. നിലവിൽ മലയാളി കൗൺസിൽ നൽകുന്ന തുകകൊണ്ട് ഭംഗിയായി പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നുണ്ടെന്നും കെ പി തോമസ് മാഷ് വ്യക്തമാക്കി.Conclusion:ഇല്ല
Last Updated : Nov 18, 2019, 2:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.