സോള്‍ : കൊറിയ ഓപ്പൺ സൂപ്പർ 500 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിലും വിജയക്കൊടി പാറിച്ച് ഇന്ത്യയുടെ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിള്‍സിന്‍റെ കലാശപ്പോരില്‍ ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്‍റോ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം കളിപിടിച്ചത്.
40 മിനിട്ടുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ ആദ്യ സെറ്റ് നഷ്‌ടപ്പെട്ടതിന് ശേഷം പിന്നില്‍ നിന്നാണ് ഇന്ത്യന്‍ താരങ്ങള്‍ പൊരുതിക്കയറിയത്. സ്‌കോര്‍: 17-21, 21-13, 21-14. മത്സരത്തില്‍ മോശം തുടക്കമായിരുന്നു സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിന് ലഭിച്ചത്. ആദ്യ സെറ്റിന്‍റെ ഇടവേളയില്‍ 11-4 എന്ന സ്‌കോറിന് മുന്നിലെത്താന്‍ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്‍റോ സഖ്യത്തിന് കഴിഞ്ഞിരുന്നു. തുടര്‍ന്നും തങ്ങളുടെ ആധിപത്യം നിലനിര്‍ത്തിയ ഇന്തോനേഷ്യന്‍ താരങ്ങള്‍ 19-10 എന്ന നിലയിലേക്ക് കളി എത്തിച്ചു.
-
Satwiksairaj Rankireddy & Chirag Shetty become the 1st Indian doubles pair in history to win Korea Open#koreaopensuper500 #KoreaOpen2023 #SatwiksairajRankireddy
— nnis (@nnis_sports) July 23, 2023 " class="align-text-top noRightClick twitterSection" data="
They beat the world no 1 pair of Fajar Alfian and Muhammad Rian Ardianto 17-21, 21-13, 21-14 in the final pic.twitter.com/r37wu4J56g
">Satwiksairaj Rankireddy & Chirag Shetty become the 1st Indian doubles pair in history to win Korea Open#koreaopensuper500 #KoreaOpen2023 #SatwiksairajRankireddy
— nnis (@nnis_sports) July 23, 2023
They beat the world no 1 pair of Fajar Alfian and Muhammad Rian Ardianto 17-21, 21-13, 21-14 in the final pic.twitter.com/r37wu4J56gSatwiksairaj Rankireddy & Chirag Shetty become the 1st Indian doubles pair in history to win Korea Open#koreaopensuper500 #KoreaOpen2023 #SatwiksairajRankireddy
— nnis (@nnis_sports) July 23, 2023
They beat the world no 1 pair of Fajar Alfian and Muhammad Rian Ardianto 17-21, 21-13, 21-14 in the final pic.twitter.com/r37wu4J56g
പിന്നീട് തുടര്‍ച്ചയായി ആറ് പോയിന്‍റുകള്‍ നേടിയ ലോക മൂന്നാം നമ്പറായ ഇന്ത്യന്‍ താരങ്ങള്‍ തിരിച്ചുവരവിന് ശ്രമിച്ചുവെങ്കിലും ആദ്യ സെറ്റ് കൈപ്പിടിയിലൊതുക്കാന്‍ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്‍റെ സഖ്യത്തിന് കഴിഞ്ഞു. എന്നാല്‍ രണ്ടാം സെറ്റിന്‍റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കാണാന്‍ കഴിഞ്ഞത്. ഒരു ഘട്ടത്തില്‍ 6-6 എന്ന നിലയില്‍ സമനിലയിലായിരുന്നു സ്‌കോര്‍.
ഇതിന് ശേഷം പതിയെ ആധിപത്യം സ്ഥാപിച്ച സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം മത്സരം 11-8 എന്ന നിലയിലേക്ക് എത്തിച്ചു. തുടര്‍ന്ന് കടുത്ത ആക്രമണം അഴിച്ചുവിട്ട ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ കാര്യമായ പോരാട്ടമില്ലാതെയാണ് ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്‍റെ സഖ്യം സെറ്റ് കൈവിട്ടത്.
ഇതോടെ മത്സരം മൂന്നാം സെറ്റിലേക്ക് നീണ്ടു. വിജയികളെ നിര്‍ണയിക്കുന്നതില്‍ ഏറെ നിര്‍ണായകമായ മൂന്നാം സെറ്റിലും ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം പുലര്‍ത്തി. ഇടവേളയ്‌ക്ക് പിരിയും മുമ്പ് 11-8 എന്ന സ്‌കോറിന് ലീഡെടുക്കാന്‍ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിന് കഴിഞ്ഞിരുന്നു. തുടര്‍ന്നും ലോക ഒന്നാം നമ്പര്‍ സഖ്യത്തിനെതിരെ സമ്മര്‍ദം ചെലുത്തിയ ഇന്ത്യന്‍ താരങ്ങള്‍ 18-12 എന്ന നിലയിലേക്ക് ലീഡുയര്‍ത്തി. പിന്നീട് കാര്യമായ പോരാട്ടമില്ലാതെയാണ് ഇന്തോനേഷ്യന്‍ താരങ്ങള്‍ സെറ്റും മത്സരവും കൈവിട്ടത്.
കഴിഞ്ഞ മാസം ഇന്തോനേഷ്യ ഓപ്പൺ സൂപ്പർ 1000 വിജയിച്ചതിന് ശേഷം സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കളിച്ച ആദ്യ ടൂര്‍ണമെന്‍റായിരുന്നു ഇത്. സെമി ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ ലോക രണ്ടാം നമ്പർ ജോഡിയായ ലിയാങ് വെയ് കെങ്ങിനെയും വാങ് ചാങ്ങിനെയുമായിരുന്നു സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം വീഴ്‌ത്തിയത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ മത്സരം പിടിച്ചത്. സ്‌കോര്‍: 21-15, 24-22.