വാഷിങ്ടണ്‍: അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്‍റ് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ബ്രയന്‍റും സംഘവും സഞ്ചരിച്ചിരുന്ന എസ്-76 എന്ന കോപ്ടറാണ് അപകടത്തില്‍പെട്ടത്. ലോസ് ആഞ്ചലീസിലെ കലബസാസ് ഹില്‍സിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ബ്രയന്‍റ് അടക്കം കോപ്‌ടറിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു. ബ്രയന്‍റെ 13 വയസുള്ള മകളും സംഘത്തിലുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ആരെല്ലാമാണ് ബ്രയന്‍റിന് ഒപ്പമുണ്ടായിരുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. 20 വർഷത്തെ കരിയറിനിടെ 41 വയസുള്ള താരം അഞ്ച് തവണ നാഷണല്‍ ബാസ്‌ക്കറ്റ് ബോൾ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്.