ETV Bharat / sports

ക്ലോപ്പാശാന്‍ ലിവര്‍പൂളില്‍ തുടരും; കരാര്‍ നീട്ടിയത് രണ്ട് വര്‍ഷത്തേക്ക് - ഫുട്ബോള്‍ വാര്‍ത്തകള്‍

2015 ലാണ് യര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂളിന്‍റെ പരിശീലകനായി ചുമതലയേറ്റെടുത്തത്. സഹപരിശീലകരായ പെപിന്‍ ലൈൻഡേഴ്‌സും, പീറ്റർ ക്രവീറ്റ്സും ക്ലോപ്പിനൊപ്പം 2026 വരെ കരാർ പുതുക്കിയിട്ടുണ്ട്.

Jurgen Klopp  Liverpool manager Jurgen Klopp contract extension  Klopp contract extension with Liverpool  Jurgen Klopp news  klopp contract with liverpool  liverpool manager klopp  ക്ലോപ്പ് ലിവര്‍പൂള്‍ കരാര്‍  ലിവര്‍പൂള്‍ കോച്ച് ക്ലോപ്പ്  klopp latest news  ഫുട്ബോള്‍ വാര്‍ത്തകള്‍  latest football news
ക്ലോപ്പാശാന്‍ ലിവര്‍പൂളില്‍ തുടരും; കരാര്‍ നീട്ടിയത് രണ്ട് വര്‍ഷത്തേക്ക്
author img

By

Published : Apr 29, 2022, 5:56 PM IST

ലിവര്‍പ്പൂള്‍: ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് ക്ലബ്ബുമായുള്ള കരാര്‍ പുതുക്കി. 2024 വരെയുണ്ടായിരുന്ന കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടിയാണ് ക്ലോപ്പ് നീട്ടിയത്. സഹപരിശീലകരായ പെപിന്‍ ലൈൻഡേഴ്‌സും, പീറ്റർ ക്രവീറ്റ്സും ക്ലോപ്പിനൊപ്പം 2026 വരെ കരാർ പുതുക്കിയിട്ടുണ്ട്.

  • We are delighted to announce Jürgen Klopp has signed a new contract to extend his commitment with the club! 🔴

    — Liverpool FC (@LFC) April 28, 2022 " class="align-text-top noRightClick twitterSection" data=" ">

2015-ലാണ് 54 കാരനായ ക്ലോപ്പ് ലിവര്‍പൂളിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. അദ്ദേഹത്തിന് കീഴിൽ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോക കപ്പ്, ഇഎഫ്എൽ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നീ കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ലിവർപൂളിന് കഴിഞ്ഞിട്ടുണ്ട്. ഈ സീസണിലും മികച്ച പ്രകടനമാണ് ക്ലോപ്പിന്‍റെ ചെമ്പട മൈതാനങ്ങളില്‍ കാഴ്‌ചവെയ്‌ക്കുന്നത്.

പ്രീമിയര്‍ ലീഗില്‍ രണ്ടാമതുള്ള ലിവര്‍പൂളും, ഒന്നാമതുള്ള മഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ ഒരു പോയിന്‍റ് വ്യത്യാസം മാത്രമാണ് ഉള്ളത്. ചാമ്പ്യന്‍സ് ലീഗിന്‍റെ ആദ്യപാദ സെമി ഫൈനലില്‍ വിയ്യാറയലിനെ തകര്‍ത്ത് ഫൈനല്‍പ്രതീക്ഷയും ടീം നിലനിര്‍ത്തിയിട്ടുണ്ട്. എഫ് എ കപ്പിന്‍റെ കലാശപ്പോരാട്ടത്തില്‍ ചെല്‍സിയാണ് ലിവര്‍പൂളിന്‍റെ എതിരാളി.

Also read: PREMIER LEAGUE: വിയ്യാറയലിനെ തകർത്ത് ലിവർപൂൾ; വിജയം എതിരില്ലാത്ത രണ്ട് ഗോളിന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.