ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം കെവിൻ ഡി ബ്രുയിൻ സ്വന്തമാക്കി. ലിവർപൂളിന്റെ മുഹമ്മദ് സലായെ പിന്തള്ളിയാണ് മാഞ്ചസ്റ്റർ സിറ്റി താരം ഡി ബ്രുയിൻ രണ്ടാം തവണ പുരസ്കാരത്തിന് അർഹനാകുന്നത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി 15 ഗോളുകളും ഏഴ് അസിസ്റ്റുമടക്കം ഗംഭീര പ്രകടനമാണ് ഡി ബ്രുയിനെ പുറത്തെടുത്തത്.
'ഈ സീസണിലെ എന്റെ പ്രകടനങ്ങൾ മികച്ചതാണെന്ന് ഞാൻ കരുതുന്നു, സീസണിലുടനീളം ഗോളുകളും അസിസ്റ്റുകളുമായി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്, എല്ലാ സ്റ്റാഫിനും പരിശീലകർക്കും പ്രത്യേകിച്ച് എന്റെ ടീമംഗങ്ങൾക്കും നന്ദി, കാരണം അവരില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല ' - പുരസ്കാരം സ്വീകരിച്ച ശേഷം ഡി ബ്രുയിൻ പറഞ്ഞു.
-
Ladies and gentlemen, your two-time @easports Player of the Season...
— Premier League (@premierleague) May 21, 2022 " class="align-text-top noRightClick twitterSection" data="
🥇 Kevin De Bruyne 🥇#PLAwards | @ManCity | @DeBruyneKev pic.twitter.com/18YOgieeky
">Ladies and gentlemen, your two-time @easports Player of the Season...
— Premier League (@premierleague) May 21, 2022
🥇 Kevin De Bruyne 🥇#PLAwards | @ManCity | @DeBruyneKev pic.twitter.com/18YOgieekyLadies and gentlemen, your two-time @easports Player of the Season...
— Premier League (@premierleague) May 21, 2022
🥇 Kevin De Bruyne 🥇#PLAwards | @ManCity | @DeBruyneKev pic.twitter.com/18YOgieeky
ലിവർപൂളിനായി ഗംഭീര പ്രകടനം കാഴ്ചവെച്ച മൊ സലാ ലീഗിലെ താരമായേക്കും എന്ന് പ്രവചനം ഉണ്ടായിരുന്നെങ്കിലും അതല്ല സംഭവിച്ചത്. സലാ ഈ സീസണിൽ 22 ഗോളുകളും 13 അസിസ്റ്റും നേടിയിട്ടുണ്ട്. സലായെ കൂടാതെ സ്പേഴ്സ് സ്ട്രൈക്കർ സൺ ഹ്യൂങ് മിന്നിനെയും പിന്തള്ളിയാണ് മിഡ്ഫീൽഡർ പുരസ്കാരം നേടിയത്. ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്, ജറോഡ് ബോവൻ, സിറ്റി ടീമംഗം ജോവോ കാൻസലോ, ബുക്കയോ സാക്ക, ജെയിംസ് വാർഡ്-പ്രോസ് എന്നിവരും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു.
പ്രീമിയർ ലീഗിലെ 20 ക്ലബ്ബുകളുടെ ക്യാപ്റ്റൻമാരുടെയും ഫുട്ബോൾ വിദഗ്ധ സമിതിയുടെയും വോട്ടുകൾക്കൊപ്പം ആരാധകരുടെയും വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.
മികച്ച യുവതാരമായി ഫോഡൻ ; പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവ മിഡ്ഫീല്‍ഡര്‍ ഫില്‍ ഫോഡന്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് 21-കാരനായ ഫോഡന് ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ഈ സീസണില്‍ സിറ്റിക്കായി ഒമ്പത് ഗോളുകള്‍ സ്കോര്‍ ചെയ്ത താരം അഞ്ച് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.
-
What's been your favourite @PhilFoden moment from this season? 🤩👇#ManCity pic.twitter.com/1n02TCmMwv
— Manchester City (@ManCity) May 21, 2022 " class="align-text-top noRightClick twitterSection" data="
">What's been your favourite @PhilFoden moment from this season? 🤩👇#ManCity pic.twitter.com/1n02TCmMwv
— Manchester City (@ManCity) May 21, 2022What's been your favourite @PhilFoden moment from this season? 🤩👇#ManCity pic.twitter.com/1n02TCmMwv
— Manchester City (@ManCity) May 21, 2022
ആഴ്സണലിന്റെ ബുകായോ സാക, ചെല്‍സിയുടെ മേസണ്‍ മൗണ്ട്, ലിവര്‍പൂളിന്റെ ട്രെന്‍ഡ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്, വെസ്റ്റ് ഹാമിന്റെ ഡെക്ലാന് റീസ് എന്നിവരെ പിന്നിലാക്കിയാണ് ഫോഡന്റെ നേട്ടം.
2017-ല്‍ ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ ഗോള്‍ഡന്‍ ബോള്‍ നേടിയതിനുപിന്നാലെയാണ് ഫോഡന് ശ്രദ്ധ നേടുന്നത്. അതേ വര്‍ഷം തന്നെ, സിറ്റിക്കായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ബിബിസി യങ് സ്പോര്‍ട്സ് പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.