ETV Bharat / sports

സന്തോഷ് ട്രോഫി : ലക്ഷ്യം സെമിഫൈനൽ; കേരളം ഇന്ന് മേഘാലയക്കെതിരെ

പരമ്പരാഗത വൈരികളായ ബംഗാളിനെ രണ്ട് ഗോളിന് മറികടന്നാണ് കേരളം വരുന്നത്

Santosh Trophy  Kerala Football Team  Meghalaya vs Kerala  Manjeri Payyanad Stadium  സന്തോഷ് ട്രോഫി 2022  സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് മേഘാലയക്കെതിരെ  സന്തോഷ് ട്രോഫി : ലക്ഷ്യം സെമിഫൈനൽ; കേരളം ഇന്ന് മേഘാലയക്കെതിരെ  kerala-vs-meghalaya-in-santosh-trophy-match-preview  Kerala against Meghalaya in Santosh Trophy  സന്തോഷ് ട്രോഫി വാർത്തകൾ  santosh trophy updates
സന്തോഷ് ട്രോഫി : ലക്ഷ്യം സെമിഫൈനൽ; കേരളം ഇന്ന് മേഘാലയക്കെതിരെ
author img

By

Published : Apr 20, 2022, 12:46 PM IST

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റിൽ സെമി ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു. രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വടക്കുകിഴക്കൻ ശക്‌തികളായ മേഘാലയയാണ് എതിരാളി. ആറ് പോയിന്‍റുമായി ഗ്രൂപ്പ് എയില്‍ മുന്നിലാണ് നിലവില്‍ കേരളം.

പരമ്പരാഗത വൈരികളായ ബംഗാളിനെ രണ്ട് ഗോളിന് മറികടന്നാണ് കേരളം വരുന്നത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെയും തോൽപ്പിച്ചിരുന്നു. സ്‌ട്രൈക്കര്‍മാരായ സഫ്‌നാദും വിക്‌നേഷും കൃത്യമായി ലക്ഷ്യം കണ്ടെത്തിയാൽ കേരളത്തിന് മത്സരം അനായാസമാകും. തിങ്ങിനിറയുന്ന ആരാധക കൂട്ടമാണ് കേരളത്തിന്‍റെ മറ്റൊരു ശക്തികേന്ദ്രം. മേഘാലയക്കെതിരായ മത്സരത്തിൽ കൂടുതല്‍ താരങ്ങള്‍ക്ക് കോച്ച് അവസരം നല്‍കിയേക്കും.

മറുവശത്ത് ആദ്യ മത്സരത്തില്‍ രാജസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് മേഘാലയ ഇറങ്ങുന്നത്. സെമി സാധ്യത സജീവമാക്കാൻ മേഘാലയയ്ക്കും ഇന്ന് ജയം വേണം. ചെറുപാസുകളിലൂടെ വേഗത്തിൽ കളിമെനയുന്നതാണ് മേഘാലയൻ ശൈലി. ഫിഗോ സിൻഡായി എന്ന ഇടംകാലൻ വിങ്ങറാണ് മേഘാലയയുടെ ശക്തി. പ്രതിരോധത്തിലെ വിള്ളലുകൾ രാജസ്ഥാനെതിരായ മത്സരത്തിൽ പ്രകടമായിരുന്നു. അതു മുതലാക്കാനായാൽ കേരളത്തിനു ജയിച്ചു കയറാം.

ALSO READ: സന്തോഷ് ട്രോഫി: ഒഡീഷയ്ക്ക് മുന്നിൽ മണിപ്പൂരിന് കാലിടറി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.