ETV Bharat / sports

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്തുനിന്ന് മേഴ്‌സി കുട്ടന്‍ രാജിവച്ചു ; യു.ഷറഫലി പുതിയ പ്രസിഡന്‍റ് - മോഹന്‍ബഗാന്‍

കായിക മന്ത്രി വി.അബ്‌ദുറഹിമാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ പദത്തില്‍ നിന്ന് മേഴ്‌സി കുട്ടന്‍ രാജിവച്ചു, മുന്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ താരം യു.ഷറഫലി പുതിയ അധ്യക്ഷന്‍

Kerala Sports Council president  Mercy Kuttan resigned  Sports Council  Former international Footballer  U Sharafali  സ്‌പോര്‍ട്‌സ് കൗണ്‍സില്‍  ഷറഫലി പുതിയ അധ്യക്ഷന്‍  മേഴ്‌സി കുട്ടന്‍ രാജിവച്ചു  മേഴ്‌സി കുട്ടന്‍  സ്‌പോര്‍ടസ് മന്ത്രി  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ  മുന്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ താരം  അന്താരാഷ്‌ട്ര ഫുട്‌ബോള്‍  ഷറഫലി  മോഹന്‍ബഗാന്‍  ഈസ്‌റ്റ് ബംഗാള്‍
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്ത് നിന്ന് മേഴ്‌സി കുട്ടന്‍ രാജിവച്ചു
author img

By

Published : Feb 6, 2023, 10:48 PM IST

തിരുവനന്തപുരം : സര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് മേഴ്‌സി കുട്ടന്‍ രാജിവച്ചു. കായിക മന്ത്രി വി.അബ്‌ദുറഹിമാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിയെന്നാണ് മുന്‍ രാജ്യാന്തര അത്‌ലറ്റ് കൂടിയായ മേഴ്‌സി കുട്ടന്‍റെ പ്രതികരണം.അവരോടൊപ്പം മുഴുവന്‍ സ്‌റ്റാന്‍ഡിംഗ് കൗണ്‍സില്‍ അംഗങ്ങളും രാജി സമര്‍പ്പിച്ചു.

സ്‌പോര്‍ട്‌സ് മന്ത്രിയുമായി മാസങ്ങളായി തുടരുന്ന ശീതസമരത്തിനൊടുവിലാണ് മേഴ്‌സി കുട്ടന്‍റെ രാജി. മേഴ്‌സി കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ പദം രാജിവച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇന്നലെയാണ് അവര്‍ രാജി സന്നദ്ധത അറിയിച്ചത്. കാലാവധി തീരാന്‍ ഇനി ഒന്നര വര്‍ഷം കൂടി അവശേഷിക്കെയാണ് മേഴ്‌സി കുട്ടന്‍ ഇന്ന് സര്‍ക്കാരിന് രാജി സമര്‍പ്പിച്ചത്.

അതേസമയം മുന്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ താരം യു.ഷറഫലിയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ പുതിയ അധ്യക്ഷന്‍. കേരള പൊലീസിന്‍റെ വിങ് ബാക്കായി തിളങ്ങിയ ഷറഫലി നെഹ്‌റു ഇന്‍റര്‍നാഷണല്‍ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്‍റില്‍ ഒന്നിലധികം തവണ ഇന്ത്യയ്ക്കുവേണ്ടി ജഴ്‌സിയണിഞ്ഞിട്ടുണ്ട്. പ്രമുഖ ക്ലബ്ബുകളായ മോഹന്‍ബഗാന്‍, ഈസ്‌റ്റ് ബംഗാള്‍ എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്. കേരള പൊലീസില്‍ നിന്ന് ഡെപ്യൂട്ടി കമാന്‍ഡന്‍റായി 2021ലാണ് ഷറഫലി വിരമിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.