ETV Bharat / sports

ISL 2022 | ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം ; ഫൈനലിനരികെ മഞ്ഞപ്പട

38-ാം മിനിറ്റിൽ മലയാളി താരം സഹല്‍ അബ്‌ദു സമദാണ് വിജഗോള്‍ നേടിയത്

author img

By

Published : Mar 11, 2022, 10:24 PM IST

kerala blasters  jamhedpur fc  isl playoff 2022  Kerala Blasters won over Jamshedpur FC  കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂര്‍ എഫ്‌സിയെ പരാജയപ്പെടുത്തി  sahal abdu samad  സഹല്‍ അബ്‌ദു സമദ്  സഹല്‍ അബ്‌ദു സമദാണ് വിജഗോള്‍ നേടിയത്.  Sahal Abdu Samad scored the winning goal.
ISL 2022 | ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം; ഫൈനലിനരികെ മഞ്ഞപ്പട

ഫറ്റോര്‍ഡ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഷീല്‍ഡ് ജേതാക്കളായ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ മലയാളി താരം സഹല്‍ അബ്‌ദുൽ സമദാണ് വിജഗോള്‍ നേടിയത്. ജയത്തോടെ ഫൈനലിലേക്ക് ഒരു പടി കൂടി അടുത്ത ബ്ലാസ്റ്റേഴ്‌സിന് 15ന് നടക്കുന്ന രണ്ടാംപാദത്തിൽ സമ്മർദമില്ലാതെ കളത്തിലിറങ്ങാം.

ആദ്യപകുതിയില്‍ നിരന്തരം ആക്രമണങ്ങളുമായി ജംഷഡ്‌പൂര്‍ ഗോളിന് അടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. മത്സരത്തിന്‍റെ ജംഷഡ്‌പൂര്‍ പത്താം മിനിറ്റില്‍ ഡാനിയേല്‍ ചീമയിലൂടെ ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും ഭാഗ്യം ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നു. ഡങ്കല്‍ ബോക്‌സിലേക്ക് ഹെഡ് ചെയ്‌ത് നല്‍കിയ പന്തില്‍ ചീമ തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.

പിന്നീട് ഒന്നിന് പുറകെ ഒന്നായി ആക്രമണങ്ങളുമായി ജംഷഡ്‌പൂര്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം വിറപ്പിച്ചു. 26-ാം മിനിറ്റില്‍ ലൂണയുടെ കോര്‍ണര്‍ പേരേര ഡയസിന്‍റെ തലപ്പാകത്തില്‍ എത്തിയെങ്കിലും അതിനുമുമ്പെ പീറ്റർ ഹാര്‍ട്‌ലി അപകടം ഒഴിവാക്കി.

ALSO READ: ചെല്‍സി കൂടുതല്‍ പ്രതിസന്ധിയിലേക്ക്; കിറ്റ് സ്‌പോണ്‍സര്‍മാരായ ത്രീ പിന്മാറി

38-ാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സുവര്‍ണാവസരം വന്നു. മധ്യനിരയില്‍ നിന്ന് ഉയര്‍ത്തി അടിച്ച പന്ത് ബോക്‌സിലേക്ക് ഓടിക്കയറിയ സഹല്‍ ഗോൾകീപ്പർ രഹനേഷിനെ ചിപ്പ് ചെയ്‌ത് ജംഷഡ്‌പൂര്‍ വലയില്‍ പന്തെത്തിച്ചു. സീസണില്‍ സഹലിന്റെ ആറാം ഗോളാണിത്. ആദ്യ പകുതിയില്‍ സമനില ഗോളിനായുള്ള ജംഷഡ്‌പൂരിന്‍റെ ശ്രമങ്ങളെ പിന്നീട് ബ്ലാസ്റ്റേഴ്‌സ് ഫലപ്രദമായി പ്രതിരോധിച്ചു.

രണ്ടാംപാതിയില്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു ആധിപത്യം. നിരവധി അവസരങ്ങള്‍ മഞ്ഞപ്പട സൃഷ്‌ടിച്ചു. 60-ാം മിനിട്ടില്‍ അഡ്രിയാന്‍ ലൂണയുടെ ഫ്രീകിക്കിൽ നിന്നും ഒരു മനോഹര ഗോൾ പിറക്കേണ്ടതായിരുന്നു. ഗോള്‍ കീപ്പര്‍ രഹനേഷിനേയും മറികടന്ന് പോസ്റ്റിലേക്ക് താഴ്ന്നിറങ്ങിയ പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചു. അവസാന നിമിഷങ്ങളില്‍ ജംഷഡ്‌പൂര്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ നിരന്തരം ഭീഷണി ഉയര്‍ത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.