ETV Bharat / sports

തോല്‍വിയറിയാതെ തുടര്‍ച്ചയായി 6 മത്സരങ്ങള്‍; കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്, ഇന്ന് ഒഡീഷ എഫ്‌സിയെ നേരിടും - sports news

ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് തുടങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് തുടർന്നുള്ള നാല് മത്സരങ്ങളിൽ പരാജയപ്പെട്ടു. എന്നാൽ തുടർ തോൽവികളിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് താളം തിരിച്ചെടുത്തു. ജയത്തോടെ ഐഎസ്‌എൽ ടേബിളിൽ മൂന്നാമതെത്താനാകും കേരളം ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ഒഡീഷ എഫ്‌സിയെ നേരിടാനിറങ്ങുക

Kerala Blasters vs Odisha Fc  Kerala Blasters  Odisha Fc  കേരള ബ്ലാസ്റ്റേഴ്‌സ്  ഇന്ത്യൻ സൂപ്പർ ലീഗ്  Indian Super league  ഐ എസ് എൽ 2022  ISL 2022  ISL updates  Kerala Blasters match previews  sports news
കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്
author img

By

Published : Dec 26, 2022, 1:25 PM IST

എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് - ഒഡീഷ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ഐഎസ്‌എൽ മത്സരത്തിൽ എല്ലാ ടീമുകളുമായും ആദ്യറൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന്‍റെ ആറാം ഹോം ഗ്രൗണ്ട് മത്സരമാണ് ഇന്ന് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ നടക്കുക.

ഒഡീഷയുമായുള്ള എവേ മാച്ചിലെ പരാജയത്തിന് സ്വന്തം തട്ടകത്തില്‍ കണക്ക് തീര്‍ക്കാനുള്ള അവസരം കൂടിയാണ് കൊമ്പന്മാര്‍ക്ക് ഇന്ന്. ഒക്ടോബര്‍ 24 ന് നടന്ന എവേ മാച്ചില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഒഡീഷയോട് തകര്‍ന്ന കേരള ബ്ലാസ്റ്റേഴ്‌സ് അല്ല കൊച്ചിയില്‍ ഇന്ന് ഇറങ്ങുന്നത്. തുടർച്ചയായ നാല് തോൽവികളിൽ നിന്നും ഉയർത്തെഴുന്നേറ്റ മഞ്ഞപ്പടയാണ് ഇറങ്ങുക. നിലവില്‍ മികച്ച ഫോമിലുള്ള ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

അവസാന ആറ് മത്സരങ്ങളിൽ ചെന്നൈയോട് സമനില വഴങ്ങിയതൊഴിച്ചാൽ ആധികാരിക ജയത്തോടെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ കുതിപ്പ്. 10 കളിയില്‍ 19 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ബ്ലാസ്‌റ്റേഴ്‌സ്. ഇന്നത്തെ മത്സരത്തിൽ ജയം നേടിയാൽ മൂന്നാം സ്ഥാനത്തേക്കുയരാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിയും.

ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാകും ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയിൽ ഇറങ്ങുക. അവസാന രണ്ട് ഹോം മത്സരങ്ങളില്‍ എഫ്‌സി ഗോവയെ 3-1നും, ബെംഗളൂരു എഫ്‌സിയെ 3-2നും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു. പത്ത് കളികളില്‍ 19 പോയിന്‍റുമായി ഐഎസ്‌എല്‍ ടേബിളില്‍ അവസാന നാലിലേക്ക് മത്സരിക്കുന്നവരാണ് രണ്ട് ടീമുകളും.

മുന്നേറ്റത്തിൽ മിന്നിക്കളിക്കുന്ന ദിമിത്രിയോസ് ഡയമന്‍റക്കോസ്, സഹല്‍ അബ്‌ദുള്‍ സമദ് അടക്കമുള്ളവരിലാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതീക്ഷ. മധ്യനിരയില്‍ ഇവാന്‍ കല്യൂഷ്‌നി, ക്യാപ്റ്റന്‍ അഡ്രിയാൻ ലൂണ സഖ്യം നിരന്തരം അപകടം വിതക്കാന്‍ കഴിവുള്ളവര്‍. അക്ഷരാർഥത്തിൽ കൊച്ചിയെ മഞ്ഞക്കടലാക്കുന്ന ആരാധകരുടെ പിന്തുണ കൂടിയാകുമ്പോള്‍ ഇവരുടെ പ്രഹരശേഷി ഇരട്ടിയാകും എന്നുറപ്പാണ്. ഒഡീഷയും ശക്തരുടെ നിരയുമായാണ് മത്സരത്തിനെത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോള്‍ നേടിയ ജെറിയും പെഡ്രോ മാര്‍ട്ടിനും, ഡീഗോ മൗറീഷ്യോയും മികച്ച ഫോമിലാണ്.

സീസണിലിതുവരെ ബ്ലാസ്റ്റേഴ്‌സ് പതിനെട്ട് ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് പതിനാല് ഗോള്‍ മാത്രം. ഒഡീഷ പതിനഞ്ച് ഗോള്‍ നേടിയപ്പോള്‍ പതിനാല് ഗോള്‍ വഴങ്ങി. ഗോള്‍ വ്യത്യാസത്തില്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചും ഒഡീഷ ആറും സ്ഥാനത്താണ്. ഇരുടീമും ആകെ ഏറ്റുമുട്ടിയത് 19 കളിയില്‍. ഏഴ്‌ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ജയം സ്വന്തമാക്കിയപ്പോൾ ഒഡീഷ ജയിച്ചത് അഞ്ച് മത്സരങ്ങളിൽ മാത്രം. ഏഴ് കളി സമനിലയില്‍ അവസാനിച്ചു.

കൂടുതല്‍ കാണികളെ ലക്ഷ്യമിട്ട് ഇന്നത്തെ മത്സരത്തിന് ടിക്കറ്റിന് ഇളവും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിലെ അർജന്‍റീനയുടെ വിജയം ആഘോഷമാക്കിയ കേരളത്തിലെ ഫുട്ബോൾ ആരാധകർ ഒന്നടങ്കം ഇന്ന് കൊച്ചിയിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്‌ച രാവിലെ മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കൊച്ചിയിൽ എത്തി തുടങ്ങി. വൈകുന്നേരത്തോടെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയവും പരിസരവും ബ്ലാസ്റ്റേഴ്‌സ് ആരാധകരാൽ മഞ്ഞക്കടലായി മാറുമെന്നതിൽ സംശയമില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.